case report : യുഎഇ: ചെറിയ ട്രാഫിക് അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ പുതിയ സംവിധാനവുമായി അധികൃതര്‍ - Pravasi Vartha

case report : യുഎഇ: ചെറിയ ട്രാഫിക് അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ പുതിയ സംവിധാനവുമായി അധികൃതര്‍

നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകള്‍ പരിശോധിക്കാം

ചെറിയ ട്രാഫിക് അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ പുതിയ സംവിധാനവുമായി അധികൃതര്‍. ചെറിയ ട്രാഫിക് അപകടങ്ങള്‍ എമിറേറ്റ്സ് നാഷനല്‍ ഓയില്‍ കമ്പനിയുമായി (ഇനോക്) സര്‍വിസ് സ്‌റ്റേഷനുകളില്‍ റിപ്പോര്‍ട്ട് ചെയ്യാനുള്ള സൗകര്യമൊരുക്കിയതായി case report ദുബായ് പൊലീസ്. ‘ഓണ്‍ ദി ഗോ’ പദ്ധതിയുടെ നാലാംഘട്ടം എന്ന നിലയിലാണ് അപകടത്തില്‍പെട്ട ഡ്രൈവര്‍മാര്‍ക്ക് എളുപ്പത്തില്‍ അപകടങ്ങള്‍ അറിയിച്ച് അജ്ഞാത കക്ഷിക്കെതിരെ ആക്‌സിഡന്റ് റിപ്പോര്‍ട്ട് നേടാനുള്ള സൗകര്യമൊരുക്കിയത്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0 സര്‍വിസ് സ്റ്റേഷനുകളിലെ ഇനോക് ഉദ്യോഗസ്ഥര്‍ ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍ റിപ്പോര്‍ട്ട് ലഭിക്കാന്‍ വാഹനമോടിക്കുന്നവരെ സഹായിക്കുന്നതാണ് പദ്ധതി.

https://www.seekinforms.com/2022/09/30/how-to-easily-translate-messages-and-voice/

മൂന്നു മിനിറ്റിനകം ചെറിയ അപകടങ്ങളുടെ റിപ്പോര്‍ട്ട് ലഭിക്കാന്‍ പൊലീസ് ആപ്പില്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. എന്നാല്‍, സ്മാര്‍ട്ട് സേവനങ്ങള്‍ പരിചയമില്ലാത്തവര്‍ക്കും പൊലീസ് സ്‌റ്റേഷനില്‍ നേരിട്ട് പരാതി നല്‍കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്കും അപകടങ്ങളെ തുടര്‍ന്ന് സമയനഷ്ടമുണ്ടാകുന്നുണ്ട്. ഇതൊഴിവാക്കാനാണ് പുതിയ സംവിധാനം ഉപകാരപ്പെടുക. 2015ല്‍ ആരംഭിച്ച ‘ഓണ്‍ ദി ഗോ’ സംരംഭം ചെറിയ അപകടങ്ങള്‍ പൊലീസ് സ്റ്റേഷനിലേക്ക് പോകാതെ റിപ്പോര്‍ട്ട് ചെയ്യുന്ന സംവിധാനമാണ്. ഇതിന്റ് നാലാം ഘട്ടമാണ് ഇനോകുമായി സഹകരിച്ച് ഇപ്പോള്‍ നടപ്പിലാക്കുന്നത്.

ആക്‌സിഡന്റ്് റിപ്പോര്‍ട്ടുകള്‍ ലഭിക്കുന്നതിനുള്ള കാത്തിരിപ്പുസമയം കുറച്ചുകൊണ്ട് ഉപഭോക്താക്കള്‍ക്ക് എളുപ്പത്തില്‍ സേവനങ്ങള്‍ ലഭ്യമാക്കുന്ന ദുബായ് പൊലീസിന്റെ താല്‍പര്യമാണ് പദ്ധതിക്ക് പിന്നിലെന്ന് ‘ഓണ്‍ ദി ഗോ’ ചെയര്‍മാന്‍ ലഫ്. മാജിദ് അല്‍ കഅബി പറഞ്ഞു. പൊലീസ് പട്രോളിങ് വിഭാഗത്തിന് ഗതാഗതം സുഗമമാക്കുന്നതിനും ദുബായ് പൊലീസിന്റെ സ്വകാര്യ മേഖലയുമായുള്ള സഹകരണവും പങ്കാളിത്തവും ശക്തിപ്പെടുത്തുന്നതിനും പദ്ധതി സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *