നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകള്‍ പരിശോധിക്കാം
കുറഞ്ഞ വേതനത്തിന് ജോലി ചെയ്യുന്ന യുഎഇയിലെ തൊഴിലാളികള്‍ക്ക് ബിഗ് ഡേയായി പുതുവര്‍ഷം. ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലെ big million ticket എക്കാലത്തെയും വലിയ സമ്മാനത്തുകയായ 3.5 മില്യന്‍ ദിര്‍ഹം (78.8 കോടി രൂപ) നേടിയത് പ്രവാസി സുഹൃത്ത് സംഘമാണ്. 19 ബംഗ്ലാദേശ് പൗരന്‍മാരും ഒരു ഇന്ത്യക്കാരനും ചേര്‍ന്നെടുത്ത ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0 സമ്മാനത്തുക ഇവര്‍ തുല്യമായി പങ്കിട്ടെടുക്കും.
കഴിഞ്ഞ ഒന്‍പത് വര്‍ഷമായി ബിഗ് ടിക്കറ്റ് വാങ്ങുന്നുണ്ടെങ്കിലും പുതുവര്‍ഷത്തില്‍ ഇവരെ ഭാഗ്യദേവത തുണയ്ക്കുകയായിരുന്നു. സംഘത്തിലെ ടാക്‌സി ഡ്രൈവറായ മുഹമ്മദ് റായ്ഫുലിന്റെ പേരിലാണ് ഡിസംബര്‍ 10 ന് സമ്മാനാര്‍ഹമായ ടിക്കറ്റ് വാങ്ങിയത്. ബിഗ് ടിക്കറ്റ് അധികൃതര്‍ ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോള്‍ അദ്ദേഹം വാഹനം ഓടിക്കുകയായിരുന്നു. ദിവസക്കൂലി തൊഴിലാളികള്‍, ഡ്രൈവര്‍മാര്‍, പെയിന്റര്‍മാര്‍, ഹെല്‍പ്പര്‍മാര്‍ എന്നിവര്‍ അടങ്ങുന്ന സംഘത്തിനാണ് 3.5 മില്യന്‍ സമ്മാനമായി ലഭിച്ചത്. 3,000 ദിര്‍ഹത്തില്‍ താഴെ വരുമാനമുള്ളവരാണ് ഇവര്‍.