abu dhabi police fine
Posted By editor Posted On

abu dhabi police fine : യുഎഇ: കള്ള ടാക്‌സി ഉപയോഗിക്കുന്നവര്‍ അറിഞ്ഞിരിക്കണം ഇക്കാര്യങ്ങള്‍

നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകള്‍ പരിശോധിക്കാം

അനധികൃത ടാക്‌സിക്കാര്‍ക്കെതിരെ നടപടി ശക്തമാക്കി പൊലീസ്. നിയമലംഘകരെ കണ്ടെത്താന്‍ പരിശോധന ശക്തമാക്കി. പിടിക്കപ്പെട്ടാല്‍ വന്‍തുക പിഴ അടയ്‌ക്കേണ്ടിവരുമെന്നും abu dhabi police fine മുന്നറിയിപ്പുണ്ട്. സ്വകാര്യവാഹനങ്ങളില്‍ സമാന്തര ടാക്‌സി സേവനം നടത്തുന്ന പ്രവണതയേറിയതിനാലാണ് നിയമം കര്‍ശനമാക്കിയത്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0 
അറ്റകുറ്റപ്പണി നടത്താത്ത അനധികൃത ടാക്‌സിക്കാരോടൊപ്പമുള്ള യാത്രയ്ക്ക് സുരക്ഷിതത്വം ഉണ്ടാകില്ല. അപകടം ഉണ്ടായാല്‍ അപരിചിതരായ ഡ്രൈവര്‍ ഓടി രക്ഷപ്പെടും. ഇയാള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാനും സാധിക്കില്ല. ഇതുമൂലം ഇന്‍ഷൂറന്‍സ് പരിരക്ഷയോ നഷ്ടപരിഹാരമോ ലഭിക്കില്ല. നിസ്സാര ലാഭം നോക്കുന്നവര്‍ സ്വന്തം സുരക്ഷ മറക്കരുതെന്നും പൊലീസ് ഓര്‍മിപ്പിച്ചു. മുന്‍കാലങ്ങളില്‍ ദീര്‍ഘദൂര യാത്രയ്ക്കിടെ ഒഴിഞ്ഞ പ്രദേശങ്ങളില്‍ കൊണ്ടുപോയി യാത്രക്കാരെ കൊള്ളയടിച്ച സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. പൊതുഗതാഗതത്തെ ആശ്രയിച്ചാല്‍ ഇത്തരം പ്രശ്‌നങ്ങള്‍ ഒഴിവാക്കാം.

വിമാനത്താവളം, ബസ് സ്റ്റോപ്, ബസ് സ്റ്റാന്‍ഡ് തുടങ്ങിയ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചാണ് കള്ളടാക്‌സിക്കാര്‍ ഇടപാടുകാരെ വലവീശുന്നത്. അതിനാല്‍ വാഹനമില്ലാത്തവര്‍ ബസ്, ടാക്‌സി തുടങ്ങിയ പൊതുഗതാഗത സേവനമോ നിയമാനുസൃത കാര്‍പൂള്‍ പെര്‍മിറ്റോ ഉപയോഗപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു.
ജോലിയും താമസവും ഒരിടത്താണെങ്കില്‍ ഒരു വാഹനത്തില്‍ പോകുന്നതിന് നിയമവിധേയ മാര്‍ഗമാണ് കാര്‍പൂള്‍ പെര്‍മിറ്റ്. വാഹന ഉടമയോടൊപ്പം യാത്ര ചെയ്യുന്നവരുടെ പേരുവിവരങ്ങളും പുറപ്പെടുന്നതും എത്തിപ്പെടുന്നതുമായ സ്ഥലങ്ങള്‍, മൊബൈല്‍ നമ്പര്‍ എന്നിവ സഹിതം darb.ae വെബ്‌സൈറ്റില്‍ റജിസ്റ്റര്‍ ചെയ്താല്‍ പെര്‍മിറ്റ് ലഭിക്കും. കാര്‍പൂളിങ് ലൈസന്‍സിനു മാത്രമല്ല ഒരേ ദിശയിലേക്കുള്ള യാത്രക്കാരെ ക്ഷണിക്കാനും വെബ്‌സൈറ്റില്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്.

ടാക്‌സി ലൈസന്‍സ് എടുക്കാതെ സമാന്തര സേവനം നടത്തുന്നത് സാമൂഹിക, സാമ്പത്തിക, സുരക്ഷാ കുറ്റകൃത്യമാണ്. ഇക്കാര്യം വിശദീകരിക്കുന്ന വിഡിയോ, ഓഡിയോ സന്ദേശങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത് ബോധവല്‍ക്കരണം നടത്തിവരുന്നു. മലയാളം ഉള്‍പ്പെടെ വിവിധ ഭാഷകളിലാണ് ബോധവല്‍ക്കരണം.
സമാന്തര ടാക്‌സി സേവനം നടത്തി പിടിക്കപ്പെട്ടാല്‍ ഫെഡറല്‍ ഗതാഗത നിയമം അനുസരിച്ച് 3000 ദിര്‍ഹം പിഴയും 24 ബ്ലാക് പോയിന്റുമാണ് ശിക്ഷ. കൂടാതെ ഒരു മാസത്തേക്കു വാഹനം കണ്ടുകെട്ടും. കുറ്റം ആവര്‍ത്തിച്ചാല്‍ പിഴ 20,000 ദിര്‍ഹമായി വര്‍ധിക്കും. മൂന്നാമതും പിടിക്കപ്പെട്ടാല്‍ 40,000 ദിര്‍ഹമും നാലാമത്തെ തവണ നിയമം ലംഘിച്ചാല്‍ 80,000 ദിര്‍ഹമുമാണ് പിഴ. കൂടാതെ മൂന്നു മാസത്തേക്ക് വാഹനം കണ്ടുകെട്ടും.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *