
uae authority : നിങ്ങള്‍ക്ക് ഇത്തരത്തിലുള്ള സന്ദേശം വന്നിട്ടുണ്ടോ? ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കുക
നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകള്‍ പരിശോധിക്കാം
വ്യാജ സന്ദേശങ്ങളെക്കുറിച്ച് താമസക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കി യുഎഇ അതോറിറ്റി. പ്രമുഖ കൊറിയര്‍ കമ്പനികളുടെ പേരിലുള്ള വ്യാജ സന്ദേശങ്ങള്‍ സംബന്ധിച്ച് താമസക്കാര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ uae authority നിര്‍ദ്ദേശിച്ചു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0 ഡെലിവറി ചാര്‍ജുകള്‍ അടയ്ക്കുന്നതിനായി ലിങ്കുകളില്‍ ക്ലിക്കുചെയ്യാന്‍ ഉപയോക്താക്കളെ പ്രേരിപ്പിക്കുന്ന തട്ടിപ്പിനെക്കുറിച്ചാണ് നിവാസികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്. യുഎഇ ടെലികമ്മ്യൂണിക്കേഷന്‍സ് ആന്‍ഡ് ഡിജിറ്റല്‍ ഗവണ്‍മെന്റ് റെഗുലേറ്ററി അതോറിറ്റി (ടിഡിആര്‍എ) സോഷ്യല്‍ മീഡിയയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
ഓണ്‍ലൈന്‍ കെണികളില്‍ വീഴാതിരിക്കാന്‍ അത്തരം ലിങ്കുകളില്‍ ക്ലിക്ക് ചെയ്യരുതെന്നും സേവനങ്ങള്‍ക്കായി ഔദ്യോഗിക വെബ്സൈറ്റുകളുമായി മാത്രം ബന്ധപ്പെടണമെന്നും അതോറിറ്റി താമസക്കാരോട് നിര്‍ദ്ദേശിച്ചു. വ്യാജ സന്ദേശങ്ങളുടെ ഉറവിടവും അത്തരം ലിങ്കുകളും തടയുന്നതിന് ആവശ്യമായ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് ടിഡിആര്‍എ പറയുന്നു.
Comments (0)