
ramdan date : യുഎഇ: 2023 ലെ റമദാന്റെയും, ഈദ് അവധിയുടെയും സാധ്യതയുള്ള തീയതികള്‍ വെളിപ്പെടുത്തി
നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകള്‍ പരിശോധിക്കാം
2023 ലെ റമദാന്റെയും, ഈദ് അവധിയുടെയും സാധ്യതയുള്ള തീയതികള്‍ ramdan date വെളിപ്പെടുത്തി അധികൃതര്‍. വിശുദ്ധ മാസമായ റമദാന്‍ മാര്‍ച്ച് 23 വ്യാഴാഴ്ച മുതല്‍ ആരംഭിക്കാന്‍ സാധ്യതയുണ്ട്. ജ്യോതിശാസ്ത്ര കണക്കുകൂട്ടലുകള്‍ അനുസരിച്ച്, വിശുദ്ധ മാസം 29 ദിവസം നീണ്ടുനില്‍ക്കും, ഈദ് അല്‍ ഫിത്തറിന്റെ ആദ്യ ദിവസം ഏപ്രില്‍ 21 വെള്ളിയാഴ്ച ആയിരിക്കും. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0 ജ്യോതിശാസ്ത്ര കണക്കുകൂട്ടലുകളും സാധ്യതയുള്ള തീയതികളും എമിറേറ്റ്‌സ് അസ്‌ട്രോണമിക്കല്‍ സൊസൈറ്റിയുടെ ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാന്‍ ഇബ്രാഹിം അല്‍ ജര്‍വാന്‍ വെളിപ്പെടുത്തി.
റമദാന്‍ 29 മുതല്‍ ഷവ്വാല്‍ 3 (ഹിജ്രി ഇസ്ലാമിക് കലണ്ടര്‍ മാസങ്ങള്‍) വരെയാണ് യുഎഇയിലെ ഔദ്യോഗിക ഈദ് അല്‍ ഫിത്തര്‍ അവധി. ജ്യോതിശാസ്ത്ര കണക്കുകൂട്ടലുകള്‍ ശരിയാണെങ്കില്‍, ഏപ്രില്‍ 20 വ്യാഴാഴ്ച മുതല്‍ ഏപ്രില്‍ 23 ഞായര്‍ വരെയാണ് നീണ്ട ഇടവേള ലഭിക്കുക.
ഈദ് അല്‍ അദയുടെ സാധ്യത തീയതികളും അല്‍ ജര്‍വാന്‍ വെളിപ്പെടുത്തി. ഇസ്ലാമിക മാസമായ ദുല്‍ഹിജ്ജയുടെ ആദ്യ ദിനം ജൂണ്‍ 19 തിങ്കളാഴ്ചയായിരിക്കുമെന്ന് വിദഗ്ദര്‍ അഭിപ്രായപ്പെടുന്നു. ഇതിനര്‍ത്ഥം ഈദ് അല്‍ അദ്ഹ ജൂണ്‍ 28 ബുധനാഴ്ച ആയിരിക്കും എന്നാണ്. ഈദിന് ഒരു ദിവസം മുമ്പ് വരുന്ന അറഫാ ദിനം ജൂണ്‍ 27 ചൊവ്വാഴ്ചയാണ്. അതിനാല്‍ ജൂണ്‍ 27 ചൊവ്വാഴ്ച മുതല്‍ ജൂണ്‍ 30 വെള്ളി വരെ അവധിയായിരിക്കും.
ചന്ദ്രഗ്രഹണം, ഉല്‍ക്കാവര്‍ഷങ്ങള്‍
ഈ വര്‍ഷം യുഎഇയില്‍ രണ്ട് ചന്ദ്രഗ്രഹണങ്ങള്‍ ദൃശ്യമാകുമെന്നും അല്‍ ജര്‍വാന്‍ വെളിപ്പെടുത്തി. ആദ്യത്തേത് മെയ് 5 ന് പെന്‍ബ്രല്‍ ചന്ദ്രഗ്രഹണം. ഒക്ടോബര്‍ 28 ന് ഭാഗിക ചന്ദ്രഗ്രഹണം ദൃശ്യമാകും. ഓഗസ്റ്റ് 31 ന് സൂപ്പര്‍മൂണ്‍ ഉദിക്കുമെന്നും അദ്ദേഹം പറഞ്ഞു. ദുബായ് അസ്‌ട്രോണമി ഗ്രൂപ്പിന്റെ കണക്കനുസരിച്ച്, ഈ വര്‍ഷം നിരവധി ഉല്‍ക്കാവര്‍ഷങ്ങള്‍ ഉണ്ടാകും.
ലിറിഡ്‌സ് ഉല്‍ക്കാവര്‍ഷം: ഏപ്രില്‍ 22-23
അക്വാറിഡ്‌സ് ഉല്‍ക്കാവര്‍ഷം: മെയ് 6-7
പെര്‍സീഡ്‌സ് ഉല്‍ക്കാവര്‍ഷം: ഓഗസ്റ്റ് 12-13
ഡ്രാക്കോണിഡ്‌സ് ഉല്‍ക്കാവര്‍ഷം: ഒക്ടോബര്‍ 7
ഓറിയോണിഡ്‌സ് ഉല്‍ക്കാവര്‍ഷം: ഒക്ടോബര്‍ 21-22
ടൗറിഡ്‌സ് ഉല്‍ക്കാവര്‍ഷം: നവംബര്‍ 4-5
ലിയോണിഡ്‌സ് ഉല്‍ക്കാവര്‍ഷം: നവംബര്‍ 17-18
ജെമിനിഡ്‌സ് ഉല്‍ക്കാവര്‍ഷം: ഡിസംബര്‍ 13-14
ഉര്‍സിഡ്‌സ് ഉല്‍ക്കാവര്‍ഷം: ഡിസംബര്‍ 21-22.
Comments (0)