
job loss insurance : യുഎഇ തൊഴില്‍ നഷ്ട ഇന്‍ഷുറന്‍സ് പദ്ധതി: രണ്ടു ദിവസത്തിനുള്ളില്‍ വരിക്കാരായത് അനവധി പേര്‍, കണക്കുകള്‍ പറയുന്നത് ഇങ്ങനെ
നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകള്‍ പരിശോധിക്കാം
യുഎഇയിലെ 60,000-ത്തിലധികം ജീവനക്കാര്‍ രണ്ട് ദിവസത്തിനുള്ളില്‍ തൊഴിലില്ലായ്മ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ വരിക്കാരായി. പദ്ധതിയിലേക്കുള്ള സബ്സ്‌ക്രിപ്ഷനുകള്‍ job loss insurance ജനുവരി 1-ന് ആരംഭിച്ചിരുന്നു. തൊഴില്‍ നഷ്ടമുണ്ടായാല്‍ പൊതു-സ്വകാര്യ മേഖലകളിലെ തൊഴിലാളികള്‍ക്കും പ്രൊഫഷണലുകള്‍ക്കും സാമ്പത്തിക സുരക്ഷിതത്വം നല്‍കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0 86 ശതമാനം പേരും ILOE വെബ്സൈറ്റ് വഴിയാണ് പദ്ധതിയിലേക്ക് വരിക്കാരായത്.
www.iloe.ae എന്ന വെബ്സൈറ്റ് ദുബായ് ഇന്‍ഷുറന്‍സ് കമ്പനി നല്‍കുന്ന ഏഴ് ചാനലുകളില്‍ ഒന്നാണ്. മറ്റ് സബ്സ്‌ക്രിപ്ഷന്‍ ചാനലുകളില്‍ ഇന്‍ഷുറന്‍സ് സ്മാര്‍ട്ട് ആപ്ലിക്കേഷന്‍, സെല്‍ഫ് സര്‍വീസ് കിയോസ്‌ക്കുകള്‍, ബിസിനസ് സേവന കേന്ദ്രങ്ങള്‍, അല്‍ അന്‍സാരി എക്സ്ചേഞ്ച്, രാജ്യത്തെ ബാങ്കുകളുടെ സ്മാര്‍ട്ട്ഫോണ്‍ ആപ്ലിക്കേഷനുകള്‍, ടെലികോം ബില്ലുകള്‍ എന്നിവ ഉള്‍പ്പെടുന്നു.
Comments (0)