
employees compensation : തൊഴിലാളികള്‍ക്ക് സാന്ത്വനമായി യുഎഇ; നഷ്ടപരിഹാരം സംബന്ധിച്ച പുതിയ നിയമം പ്രഖ്യാപിച്ചു
നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകള്‍ പരിശോധിക്കാം
ജോലി സ്ഥലങ്ങളിലെ അപകടങ്ങളില്‍ സംഭവിക്കുന്ന പരിക്കുകള്‍ക്ക് നല്‍കുന്ന നഷ്ടപരിഹാരവുമായി employees compensation ബന്ധപ്പെട്ട പുതിയ നിയമവുമായി യുഎഇ. തൊഴിലിടങ്ങളില്‍ ഉണ്ടാകുന്ന അപകടത്തില്‍ തൊഴിലാളി മരിക്കുകയോ പരിക്ക് പറ്റുകയോ ചെയ്താല്‍ രാജ്യത്തെ നിയമങ്ങള്‍ക്ക് അനുസൃതമായോ അല്ലെങ്കില്‍ ആ വ്യക്തിയുടെ തീരുമാനങ്ങള്‍ക്ക് അനുസരിച്ചോ ബന്ധപ്പെട്ട അവകാശികള്‍ക്ക് നഷ്ടപരിഹാരം നല്‍കണം.വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0‘ തൊഴില്‍ സംബന്ധമായ അപകടങ്ങളും പരിക്കുകളും റിപ്പോര്‍ട്ട് ചെയ്യുന്നതിനുള്ള നടപടിക്രമങ്ങളും തൊഴിലുടമയുടെ ഉത്തരവാദിത്വങ്ങളും വിശദമാക്കുന്ന ഒരു സര്‍ക്കുലര്‍ യുഎഇയുടെ മാനവിഭവശേഷി എമിറേറ്റെയ്സേഷന്‍ മന്ത്രാലയം പുറത്തിറക്കി.
50 അല്ലെങ്കില്‍ അതില്‍ കൂടുതല്‍ ജീവനക്കാരുള്ള സ്ഥാപനങ്ങള്‍ ജോലിസ്ഥലത്തെ അപകടങ്ങളും രോഗങ്ങളും എങ്ങനെ കൈകാര്യം ചെയ്യണം എന്ന കാര്യങ്ങളെല്ലാം ഈ സര്‍ക്കുലറില്‍ പറയുന്നു.
അതായത് ജോലിസ്ഥലത്ത് ഉണ്ടാകുന്ന എല്ലാ സംഭവങ്ങളും ഒരു ഡാറ്റാബേസില്‍ ഉള്‍പ്പെടുത്തണം. അതില്‍ തൊഴിലാളികള്‍ക്ക് ഉണ്ടാകുന്ന രോഗങ്ങളും പരുക്കുകളുടെയും എല്ലാം വിവരങ്ങള്‍ സൂക്ഷിക്കണം. അതുപോലെ അപകടകരമായ സാഹചര്യങ്ങളില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് അവരുടെ ആരോഗ്യത്തിനും ജീവനും സംരക്ഷണം നല്‍കുന്ന രീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ തൊഴിലുടമ നടപ്പിലാക്കുന്നുണ്ട് എന്നത് ഉറപ്പുവരുത്തും.കൂടാതെ തൊഴിലാളികള്‍ക്ക് വേണ്ട പ്രതിരോധ നടപടികളും പുനരധിവാസ പരിപാടികളും കൃത്യമായി ഉടമ ചെയ്യുന്നുണ്ടോ എന്നതും ശ്രദ്ധയില്‍ കൊണ്ടുവരും.
ജോലി സംബന്ധമായി ഒരു തൊഴിലാളിക്ക് പരിക്കോ അസുഖമോ ഉണ്ടായാല്‍ അത് ചികിത്സിക്കുകയും അയാള്‍ക്കുവേണ്ടി നഷ്ടപരിഹാരം നല്‍കുകയും ചെയ്യേണ്ടത് തൊഴിലുടമയുടെ ഉത്തരവാദിത്തമാണ്. എന്നാല്‍ തൊഴിലാളിക്ക് ലഭിക്കുന്ന ശമ്പളത്തിന്റെ അടിസ്ഥാനത്തിലാണ് നഷ്ടപരിഹാരത്തിന്റെ മൂല്യം കണക്കാക്കുന്നത്. അപകടം സംഭവിച്ച് പത്ത് ദിവസത്തിനുള്ളില്‍ ലഭിക്കുന്ന മെഡിക്കല്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആയിരിക്കും നഷ്ടപരിഹാരം നല്‍കുക.
2022ലെ ക്യാബിനറ്റ് പ്രമേയം നമ്പര്‍ 33 അനുസരിച്ച് ജോലി ചെയ്യുന്നതിനിടയില്‍ ഉണ്ടായ പരിക്ക് മൂലം ഒരു തൊഴിലാളിക്ക് ഭാഗികമായ അംഗവൈകല്യം സംഭവിക്കുകയാണെങ്കില്‍ പൂര്‍ണ്ണ വൈകല്യത്തിന്റെ മൂല്യത്തില്‍ അയാള്‍ക്ക് നഷ്ടപരിഹാരം നല്‍കണം.
ഉദാഹരണത്തിന് ഒരു തൊഴിലാളിക്ക് അപകടത്തിലൂടെ ഭാഗികമായ വൈകല്യം സംഭവിക്കുന്നു. അയാളുടെ അടിസ്ഥാന ശമ്പളം ആയിരം ദിര്‍ഹവും വൈകല്യത്തിനുള്ള ലഭിക്കുന്ന നഷ്ടപരിഹാരം 25 ശതമാനവും ആണെങ്കില്‍ ഭാഗിക വൈകല്യത്തിന് 25% 24 മാസത്തെ അടിസ്ഥാന വേതനം കൊണ്ട് ഗുണിച്ച് 6000 ദിര്‍ഹമാണ് അയാള്‍ക്ക് ലഭിക്കുക.
കൂടാതെ തൊഴിലടത്തില്‍ ഒരു തൊഴിലാളിക്ക് അപകടം സംഭവിക്കുകയാണെങ്കില്‍ അയാള്‍ക്ക് നല്‍കേണ്ട എല്ലാ ആനുകൂല്യങ്ങളും കൊടുക്കുന്നതിനു മുന്‍പ് അയാളുമായുള്ള ബന്ധം ഉടമ അവസാനിപ്പിക്കാന്‍ പാടുള്ളതല്ല. അതേസമയം മെഡിക്കല്‍ റിപ്പോര്‍ട്ട് പുറത്തുവിടുന്നതിനു മുന്‍പ് തൊഴില്‍ കരാര്‍ അവസാനിപ്പിക്കാന്‍ ജീവനക്കാരന്‍ തീരുമാനിക്കുകയാണെങ്കില്‍ ബന്ധപ്പെട്ട കമ്മിറ്റി നല്‍കുന്ന റിപ്പോര്‍ട്ടിന് അനുസൃതമായി അയാളുടെ എല്ലാ അവകാശങ്ങളും സംരക്ഷിക്കപ്പെടും .
അപകടങ്ങൾ റിപ്പോർട്ട് ചെയ്യാനുള്ള വഴികൾ
(600) 590000 എന്ന നമ്പറില്‍ കോള്‍ സെന്റര്‍ വിളിക്കുക, ബിസിനസുകാരുടെ സേവന കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുക, അല്ലെങ്കില്‍ മന്ത്രാലയത്തിന്റെ സ്മാര്‍ട്ട് ആപ്ലിക്കേഷനുകള്‍ എന്നിവ ഉള്‍പ്പെടെ, ഏതെങ്കിലും തൊഴില്‍പരമായ അസുഖമോ അപകടമോ റിപ്പോര്‍ട്ട് ചെയ്യുന്നതിനുള്ള നിരവധി മാര്‍ഗങ്ങള്‍ മന്ത്രാലയം തൊഴിലാളികള്‍ക്കായി അനുവദിച്ചിട്ടുണ്ട്.
Comments (0)