
dubai police criminal case : യുഎഇ: സ്മാര്‍ട്ട്ഫോണ്‍ മോഷ്ടിച്ചയാള്‍ അതേ കടയില്‍ തന്നെ വീണ്ടും മോഷണത്തിന് കയറി; ഒടുവില്‍ പിടിയില്‍
നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകള്‍ പരിശോധിക്കാം
സ്മാര്‍ട്ട്ഫോണ്‍ മോഷ്ടിച്ചയാള്‍ അതേ കടയില്‍ തന്നെ വീണ്ടും മോഷണത്തിന് കയറി. ദുബായിലെ ഫ്രിജ് അല്‍ മുറാര്‍ ഏരിയയിലെ കടയില്‍ നിന്ന് സ്മാര്‍ട്ട്ഫോണ്‍ മോഷ്ടിച്ച് രക്ഷപ്പെട്ട ഏഷ്യക്കാരന്‍ അതേ കടയില്‍ തന്നെ വീണ്ടു മോഷ്ടിക്കാന്‍ കയറി. ഒടുവില്‍ പിടിക്കപ്പെട്ടു dubai police criminal case . വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0
ആദ്യ തവണ മുഖംമൂടി ധരിച്ചാണ് മോഷ്ടാവ് കടയില്‍ കയറിയത്. അതിനാല്‍ സിസിടിവി ക്യാമറ ദൃശ്യങ്ങളില്‍ പ്രതിയെ തിരിച്ചറിയാന്‍ കഴിഞ്ഞില്ല. സെക്യൂരിറ്റി കേബിളുകളുമായി ബന്ധിപ്പിച്ചിട്ടില്ലാത്ത പുതിയ സ്മാര്‍ട്ട്ഫോണ്‍ പോക്കറ്റിലാക്കി അയാള്‍ മടങ്ങി. പുറത്തിറങ്ങിയ ശേഷം മോഷ്ടിച്ച ഫോണ്‍ അയാള്‍ മറ്റൊരാള്‍ക്ക് വിറ്റു.
ഒരു മാസത്തിനുശേഷം, കള്ളന്‍ അതേ കടയില്‍ തന്നെ വീണ്ടും മോഷ്ടിക്കാന്‍ കയറി. മുഖംമൂടി കാരണം ആരും തന്നെ തിരിച്ചറിയില്ല എന്ന ആത്മവിശ്വാസത്തിലാണ് അയാള്‍ കടയില്‍ കയറിയത്. എന്നാല്‍ ഇത്തവണ ജീവനക്കാര്‍ അയാളെ പിടികൂടി. ദുബായ് പോലീസിന്റെ പട്രോളിംഗ് ഉദ്യോഗസ്ഥര്‍ എത്തുന്നതുവരെ പ്രതിയെ ജീവനക്കാരന്‍ തടഞ്ഞുനിര്‍ത്തി.
പോലീസും പബ്ലിക് പ്രോസിക്യൂഷനും നടത്തിയ അന്വേഷണത്തില്‍ പ്രതി കുറ്റം സമ്മതിച്ചു. തുടര്‍ന്ന് കേസ് ക്രിമിനല്‍ കോടതിയിലേക്ക് റഫര്‍ ചെയ്തു. പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോടതി ഒരു വര്‍ഷത്തെ തടവിനും തുടര്‍ന്ന് നാടുകടത്താനും വിധിച്ചു.
Comments (0)