നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകള്‍ പരിശോധിക്കാം
ദുബായ് : 2023 ലെ ആദ്യ ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ dubai duty free millionaire next draw 3.67 ദശലക്ഷം ദിര്‍ഹം വീതം കരസ്ഥമാക്കി 2 ഇന്ത്യക്കാര്‍. ജനുവരി നാലിന് ദുബായ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നടന്ന ഡ്യൂട്ടി ഫ്രീ മില്ലെനിയം മിലിയനര ആന്‍ഡ് ഫൈനല്‍സ് സര്‍പ്രൈസ് നറുക്കെടുപ്പിലാണ് ഇവരെ തേടി ഈ പുതുവര്‍ഷഭാഗ്യം എത്തിയത്. ദുബായ് നിവാസിയായ ആനന്ദ് ഭാട്ടിയ ഹൈദരാബാദ് സ്വദേശിയായ കുരാകുല ദവീദു ആണ് വിജയികള്‍.വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0 ദുബായ് നിവാസിയായ സാഗര്‍ ആനന്ദ് ഭാട്ടിയ സ്വന്തമായി ഒരു ടെക്‌നിക്കല്‍ ആന്‍ഡ് എഞ്ചിനീയറിങ് സപ്ലൈ കമ്പനി നടത്തുകയാണ്.20 വര്‍ഷത്തിലേറെയായി അദ്ദേഹംദുബായ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്ന് ടിക്കറ്റ് വാങ്ങുന്നു. അബുദാബിയില്‍ ജനിച്ചു വളര്‍ന്ന ഭാട്ടിയ 2012 ലാണ് ദുബായിലേക്ക് പോകുന്നത്. പ്രമോഷന് വേണ്ടി ടിക്കറ്റ് വാങ്ങുന്നത് നഷ്ടപ്പെടുത്തരുത് എന്ന് തന്റെ അച്ഛന്‍ എപ്പോഴും ഓര്‍മ്മിപ്പിക്കുമായിരുന്നു എന്ന് ഭാട്ടിയ ഈ വേളയില്‍ പറഞ്ഞു.
ഇത് തന്റെ ജീവിതത്തെ മാറ്റിമറിച്ച വിജയമാണെന്നും. ഈ തുക എന്റെയും എന്റെ കുടുംബത്തിന്റെയും ജീവിതത്തെയും എന്റെ ബിസിനസിനെയും മെച്ചപ്പെടുത്താന്‍ ഉപയോഗിക്കും കൂടാതെ മറ്റുള്ളവരെ സഹായിക്കാനും ഞാന്‍ ആഗ്രഹിക്കുന്നു. ദുബായ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് നടത്തുന്ന ഈ പ്രമോഷന്‍ എല്ലാവരും പരീക്ഷിക്കണം അവരുടെ സ്വപ്നങ്ങള്‍ ഇത് സഹായകമാണ്. ജനുവരി 16ന് തന്റെ ജന്മദിനമാണെന്നും തനിക്ക് പിറന്നാള്‍ സമ്മാനമായി ഇതുതന്നെ ദുബായ് ഡ്യൂട്ടി ഫ്രീക്ക് നന്ദി അറിയിക്കുന്നു എന്നും ഭാട്ടിയ കൂട്ടിച്ചേര്‍ത്തു.
അതേസമയം ഹൈദരാബാദ് സ്വദേശിയായ കുരാകുല ദവീദു രണ്ടുവര്‍ഷമായി ദുബായ് ഡ്യൂട്ടി ഫ്രീയുടെ ഈ പ്രമോഷനില്‍ പങ്കെടുക്കുന്ന ആളാണ്. ഒരു സ്വകാര്യ കമ്പനിയില്‍ സിവില്‍ കോണ്‍ട്രാക്ടറായി ജോലി ചെയ്യുന്ന ഇദ്ദേഹത്തിന് രണ്ട് കുട്ടികളുണ്ട്.
പുതുവര്‍ഷത്തില്‍ തനിക്ക് ഇങ്ങനെ ഒരു അനുഗ്രഹം നല്‍കിയ ദുബായ് ഡ്യൂട്ടി ഫ്രീക്ക് ദവീദു നന്ദി പറഞ്ഞു.
1999ല്‍ മില്ലെനിയം മില്യണയര്‍ പ്രമോഷന്‍ ആരംഭിച്ചതിനു ശേഷം ഒരു മില്യന്‍ ഡോളര്‍ നേടിയ 23 മത്തെയും 24ആമത്തെയും ഇന്ത്യന്‍ പൗരന്മാരാണ് ദവീദുവും ഭാട്ടിയും. ഇന്ത്യന്‍ പൗരന്മാരാണ് ഏറ്റവും കൂടുതല്‍ ആയി ദുബായ് ഡ്യൂട്ടി ഫ്രീ ടിക്കറ്റ് വാങ്ങുന്നത്.
നറുക്കെടുപ്പിനെ തുടര്‍ന്ന് രണ്ട് ആഡംബര വാഹനങ്ങള്‍ക്കായുള്ള ഫൈനസ്റ്റ് സര്‍പ്രൈസ് നറുക്കെടുപ്പും നടത്തി.
ഇതില്‍ അമേരിക്കയിലെ ഫ്‌ലോറിഡയില്‍ ഉള്ള ഡാനിയല്‍ എബ്രഹാം മെഴ്‌സിഡസ് ബെന്‍സ് എസ് 500 സ്വന്തമാക്കിയപ്പോള്‍ അജ്മാനില്‍ താമസിക്കുന്ന ബംഗ്ലാദേശ് സ്വദേശിയായ സലേം യാക്കൂബ് എന്ന 37 കാരന്‍ ബിഎംഡബ്ലിയു എഫ് 850 ജി എസ് അഡ്വഞ്ചര്‍ മോട്ടോര്‍ ബൈക്ക് കരസ്ഥമാക്കി.