big lottery ticket abu dhabi : അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ ഭീമമായ തുക സ്വന്തമാക്കി പ്രവാസി; മറ്റെല്ലാ സമ്മാനങ്ങളും ഇന്ത്യക്കാര്‍ക്ക് - Pravasi Vartha

big lottery ticket abu dhabi : അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ ഭീമമായ തുക സ്വന്തമാക്കി പ്രവാസി; മറ്റെല്ലാ സമ്മാനങ്ങളും ഇന്ത്യക്കാര്‍ക്ക്

നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകള്‍ പരിശോധിക്കാം

അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ ഭീമമായ തുക സ്വന്തമാക്കി പ്രവാസി. ഇന്നലെ രാത്രി നടന്ന നറുക്കെടുപ്പില്‍ big lottery ticket abu dhabi ബംഗ്ലാദേശ് സ്വദേശിക്കാണ് ഒന്നാം സമ്മാനം ലഭിച്ചത്. അല്‍ഐനില്‍ താമസിക്കുന്ന എംഡി റെയ്ഫുല്‍ ആണ് ആ ഭാഗ്യശാലി. 247-ാം സീരിസ് നറുക്കെടുപ്പില്‍ ഒന്നാം സമ്മാനമായ 3.5 കോടി ദിര്‍ഹം (77 കോടിയിലധികം ഇന്ത്യന്‍ രൂപ) ആണ് റെയ്ഫുല്‍ സ്വന്തമാക്കിയത്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0 കൂടാതെ ഇന്നലെ നടന്ന നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം ഒഴികെ മറ്റെല്ലാ സമ്മാനങ്ങളും ലഭിച്ചത് ഇന്ത്യക്കാര്‍ക്കായിരുന്നു.

https://www.seekinforms.com/2022/09/30/how-to-easily-translate-messages-and-voice/

ഡിസംബര്‍ 10ന് ഓണ്‍ലൈനില്‍ എടുത്ത 043678 എന്ന നമ്പറിലുള്ള ടിക്കറ്റിലൂടെയാണ് എംഡി റെയ്ഫുലിനെ ഭാഗ്യം തേടിയെത്തിയത്. സമ്മാന വിവരം അറിയിക്കാന്‍ ബിഗ് ടിക്കറ്റ് നറുക്കെടുപ്പ് വേദിയില്‍ വെച്ച് അവതാരകരായ റിച്ചാര്‍ഡും ബുഷ്‌റയും പല തവണ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ടെലിഫോണ്‍ ലൈന്‍ തിരക്കിലായിരുന്നതിനാല്‍ ബന്ധപ്പെടാന്‍ സാധിച്ചില്ല. കഴിഞ്ഞ മാസത്തെ നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം നേടിയ ഇന്ത്യക്കാരന്‍ കത്താര്‍ ഹുസൈനാണ് ഇക്കുറി സമ്മാനാര്‍ഹമായ ടിക്കറ്റ് തെരഞ്ഞെടുത്തത്.
10 ലക്ഷം ദിര്‍ഹത്തിന്റെ രണ്ടാം സമ്മാനത്തിന് കണ്ണൂര്‍ സ്വദേശിയായ റംഷാദ് ഉള്ളിവീട്ടില്‍ അര്‍ഹനായി. ഓണ്‍ലൈനിലൂടെ എടുത്ത 137188 എന്ന നമ്പറിലൂടെയുള്ള ടിക്കറ്റിലൂടെയാണ് അദ്ദേഹം കോടീശ്വരനായി മാറിയത്. മലയാളിയായ അബ്ദുല്‍ ബുര്‍ഹാന്‍ പുതിയ വീട്ടിലിനാണ് ഒരു ലക്ഷം ദിര്‍ഹത്തിന്റെ മൂന്നാം സമ്മാനം ലഭിച്ചത്. സമ്മാനാര്‍ഹമായ 061692 എന്ന നമ്പറിലുള്ള ടിക്കറ്റ് അദ്ദേഹം ബിഗ് ടിക്കറ്റ് സ്റ്റോറില്‍ നിന്ന് നേരിട്ട് എടുത്തതായിരുന്നു.

ഒരു ലക്ഷം ദിര്‍ഹം തന്നെ നല്‍കുന്ന നാലും അഞ്ചും സമ്മാനങ്ങളും ഇന്ത്യക്കാര്‍ക്ക് തന്നെയാണ് ലഭിച്ചത്. 039243 എന്ന ടിക്കറ്റിലൂടെ നിര്‍ഷാദ് നാസറും 138166 എന്ന ടിക്കറ്റിലൂടെ റോബിന്‍ കദിയാനുമാണ് ഈ സമ്മാനങ്ങള്‍ക്ക് അര്‍ഹരായത്. ബിഗ് ടിക്കറ്റ് ഡ്രീം കാര്‍ നറുക്കെടുപ്പിലും ഇക്കുറി സമ്മാനം ഇന്ത്യക്കാരന് തന്നെയായിരുന്നു. 013693 എന്ന നമ്പറിലുള്ള ടിക്കറ്റെടുത്ത സുനില്‍ ജോണ്‍ ഈ നറുക്കെടുപ്പില്‍ മസെറാട്ടിയുടെ ആഡംബര കാര്‍ സമ്മാനമായി നേടി. ഡിസംബര്‍ മാസത്തില്‍ ടിക്കറ്റെടുത്തവരെ ഉള്‍പ്പെടുന്ന എല്ലാ ആഴ്ചയും നടത്തിവന്ന പ്രതിവാര നറുക്കെടുപ്പുകളിലും വിജയിച്ചവര്‍ എല്ലാവരും ഇന്ത്യക്കാരായിരുന്നു. ഒരു കിലോഗ്രാം വീതം 24 ക്യാരറ്റ് സ്വര്‍ണമാണ് ഇവര്‍ക്ക് ഓരോരുത്തര്‍ക്കും സമ്മാനം ലഭിച്ചത്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *