നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകള്‍ പരിശോധിക്കാം
ദുബായ് എയര്‍പോര്‍ട്ട് യാത്രക്കാര്‍ക്കായി ഊബര്‍ പുതിയ സേവനം ആരംഭിക്കുന്നു. ശൈത്യകാലത്ത് വിനോദസഞ്ചാരികളുടെ വരവ് കൂടുതലായതിനാല്‍ നഗരത്തില്‍ മെച്ചപ്പെട്ട ഓണ്‍-ഗ്രൗണ്ട് ഗതാഗതം നല്‍കുന്നതിനായി ദുബായ് എയ്പോര്‍ട്ട്സ് ഊബറുമായി uber travel സഹകരിക്കുന്നു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0 ഈ പുതിയ പങ്കാളിത്തം ദുബായ് എയര്‍പോര്‍ട്ടിലെ യാത്രക്കാരുടെ യാത്രാനുഭവം മെച്ചപ്പെടുത്തും.
പങ്കാളിത്തത്തിന്റെ ഭാഗമായി ഊബര്‍ ഏറ്റവും പുതിയ ട്രാവല്‍ ഫീച്ചറായ സ്മാര്‍ട്ട് ഇറ്റിനററി അവതരിപ്പിച്ചു. ആപ്പിലെ ‘ട്രാവല്‍’ ക്ലിക്ക് ചെയ്ത് യാത്രക്കാര്‍ക്ക്് ഗൂഗിള്‍ അക്കൗണ്ടുമായി യുബര്‍ പ്രൊഫൈലുകള്‍ ലിങ്ക് ചെയ്യാം. അതിലൂടെ യാത്രാ പ്ലാനുകള്‍ കാണാനും ഹോട്ടല്‍, ഫ്‌ലൈറ്റ് ബുക്കിംഗുകള്‍ എന്നിവയെ അടിസ്ഥാനമാക്കി പ്രത്യേക സ്ഥലങ്ങളിലേക്ക് യൂബര്‍ റിസര്‍വ് ചെയ്യാനും ആളുകള്‍ക്ക് സാധിക്കും. ദുബായ് ഇന്റര്‍നാഷണലിലെ ഊബറിന്റെ പുതിയ വെഹിക്കിള്‍ സ്റ്റേജിംഗ് ഏരിയയില്‍ 125-ലധികം വാഹനങ്ങള്‍ ഉണ്ടായിരിക്കും. പങ്കാളിത്തത്തിന്റെ ഭാഗമായി, പന്ത്രണ്ട് പാര്‍ക്കിംഗ് ബേകളും ഇന്‍-ടെര്‍മിനല്‍ വേഫൈന്‍ഡിംഗും ഉള്‍പ്പെടെ എല്ലാ ടെര്‍മിനലുകളിലും പിക്ക്-അപ്പ് സോണുകളുടെ ശേഷി വര്‍ദ്ധിപ്പിക്കും.
”ഊബറിലെ ഞങ്ങളുടെ ദൗത്യം ആളുകളെ നഗരങ്ങളില്‍ കൂടുതല്‍ തടസ്സമില്ലാതെ സഞ്ചരിക്കാന്‍ സഹായിക്കുക എന്നതാണ്. ദുബായ് എയര്‍പോര്‍ട്ടുകളുമായുള്ള ഊബര്‍ ട്രാവല്‍സിന്റെ ഈ പങ്കാളിത്തവും സമ്മര്‍ദരഹിതവും വിശ്വസനീയവുമായ ഗതാഗതം ഉറപ്പുവരുത്തുന്നു. ഇതിലൂടെ വിനോദസഞ്ചാരികള്‍ക്കും താമസക്കാര്‍ക്കും ഒരുപോലെ യാത്രാനുഭവം സുഗമമാക്കും”Uber UAE, Levant എന്നിവയുടെ ജനറല്‍ മാനേജര്‍ പിയ എല്‍ ഹാച്ചം അഭിപ്രായപ്പെട്ടു.
ലോകത്തിലെ ഏറ്റവും തിരക്കേറിയ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഓപ്പറേറ്റര്‍ എന്ന നിലയിലും ലോകത്തെ ഏറ്റവും ഊര്‍ജ്ജസ്വലമായ നഗരങ്ങളിലേക്കും ലക്ഷ്യസ്ഥാനങ്ങളിലേക്കുമുള്ള ഗേറ്റ്വേ എന്ന നിലയിലും ഉപഭോക്തൃ ആവശ്യങ്ങള്‍ നടപ്പിലാക്കുന്നതില്‍ ഞങ്ങള്‍ മുന്നിലാണെന്ന് ദുബായ് എയര്‍പോര്‍ട്ടിലെ കൊമേഴ്സ്യല്‍ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് യൂജിന്‍ ബാരി പറഞ്ഞു. ഊബറുമായി ദുബായ് എയര്‍പോര്‍ട്ട് പങ്കാളിത്തം രൂപകല്‍പ്പന ചെയ്തിരിക്കുന്നത് ഞങ്ങളുടെ അതിഥികള്‍ക്ക് സേവനവും സൗകര്യവും വര്‍ദ്ധിപ്പിക്കുന്നതിനാണ്. അതേസമയം എയര്‍പോര്‍ട്ടിലേക്കും പുറത്തേക്കുമുള്ള നിലവിലുള്ള ഗ്രൗണ്ട് ട്രാന്‍സ്പോര്‍ട്ട് ഓപ്ഷനുകള്‍ നിലനില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.