
souk tour dubai : യുഎഇ; സ്വര്‍ണ്ണ വ്യാപാരികള്‍ക്കും ഉപഭോക്താക്കള്‍ക്കും ഉപകാരപ്രദമായ സേവനങ്ങള്‍ വരുന്നു
നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകള്‍ പരിശോധിക്കാം
സ്വര്‍ണ്ണ വ്യാപാരികള്‍ക്കും ഉപഭോക്താക്കള്‍ക്കും ഉപകാരപ്രദമായ സേവനങ്ങള്‍ പ്രഖ്യാപിച്ച് ദുബായ് മുനിസിപ്പാലിറ്റി. പുതിയ ഗോള്‍ഡ് സൂക്കില്‍ souk tour dubai വിലയേറിയ ലോഹ പരിശോധന സേവനങ്ങള്‍ ആരംഭിക്കും. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0 ഈ സേവനം നല്‍കുന്നതിനായി ദുബായ് ഗോള്‍ഡ് ആന്‍ഡ് ജ്വല്ലറി ഗ്രൂപ്പുമായി ധാരണാപത്രം ഒപ്പുവച്ചു. ദുബായ് മുനിസിപ്പാലിറ്റിയിലെ പരിസ്ഥിതി, ആരോഗ്യ, സുരക്ഷാ ഏജന്‍സിയുടെ ആക്ടിംഗ് സിഇഒ ആലിയ അല്‍ ഹര്‍മൂദി, ദുബായ് ഗോള്‍ഡ് ആന്‍ഡ് ജ്വല്ലറി ഗ്രൂപ്പ് ജനറല്‍ മാനേജര്‍ മുഹമ്മദ് തൗഫീഖ് മുഹമ്മദ് താഹിര്‍ അബ്ദുല്ല അല്‍ മുഹ്താദി എന്നിവര്‍ ചേര്‍ന്നാണ് ധാരണാപത്രം ഒപ്പുവച്ചത്.
ഗോള്‍ഡ് പൈറോളിസിസ് ദുബായ് മുനിസിപ്പാലിറ്റി സേവനം നല്‍കുമെന്ന് ദുബായ് സെന്‍ട്രല്‍ ലബോറട്ടറി ഡിപ്പാര്‍ട്ട്മെന്റ് ആക്ടിംഗ് ഡയറക്ടര്‍ ഹിന്ദ് മഹമൂദ് മഹാബ പറഞ്ഞു. സ്വര്‍ണ്ണ വ്യാപാരികളും വ്യക്തികളും ഉള്‍പ്പെടെയുള്ള ഉപഭോക്താക്കള്‍ക്ക് ഈ നടപടിക്രമങ്ങളില്‍ നിന്ന് പ്രയോജനം ലഭിക്കും. സ്വര്‍ണ്ണ സാമ്പിളുകള്‍ സ്വീകരിക്കുന്നതിന് ഗോള്‍ഡ് സൂക്കില്‍ ഒരു പ്രത്യേക സ്ഥലം നീക്കിവയ്ക്കും. അതിനാല്‍ ഉപഭോക്താവിന് കരാമയിലെ ദുബായ് സെന്‍ട്രല്‍ ലബോറട്ടറിയിലേക്ക് സാമ്പിളുകള്‍ കൊണ്ടുപോകേണ്ടതിന്റെ ആവശ്യകത ഇല്ലാതാക്കുന്നു. ഏഴ് ദിവസത്തിന് പകരം ഒരു പ്രവൃത്തി ദിവസത്തിനുള്ളില്‍ ഉപഭോക്താക്കള്‍ക്ക് ടെസ്റ്റ് റിപ്പോര്‍ട്ടുകള്‍ ലഭിക്കും. ഇത് ദുബായ് വിപണികളിലെ സ്വര്‍ണ്ണ, ആഭരണ വ്യാപാരത്തിന്റെ ഗുണനിലവാരം വര്‍ദ്ധിപ്പിക്കുമെന്നും അവര്‍ വ്യക്തമാക്കി.
Comments (0)