നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകള്‍ പരിശോധിക്കാം
പുതുവര്‍ഷത്തില്‍ വന്‍ പ്രഖ്യാപനങ്ങളുമായി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. 2023ല്‍ യുഎഇ സര്‍ക്കാര്‍ അഞ്ചു മേഖലകള്‍ക്ക് മുന്‍ഗണന നല്‍കുമെന്ന് ഷെയ്ഖ് മുഹമ്മദ് പ്രഖ്യാപിച്ചു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0 പുതുവര്‍ഷത്തിലെ ആദ്യ കാബിനറ്റ് യോഗത്തിനു ശേഷം ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റ smart gov dubai പ്രഖ്യാപനം.
ദേശീയ ഐക്യവും അതിന്റെ ഏകീകരണം, പരിസ്ഥിതിയും സുസ്ഥിരതയും, വിദ്യാഭ്യാസ സമ്പ്രദായവും അതിന്റെ കാഴ്ചപ്പാടിന്റെ പുരോഗതിയും സൂചകങ്ങളും, സ്വദേശിവത്കരണവും അതിന്റെ വേഗം വര്‍ധിപ്പിക്കലും, യുഎഇയുടെ രാജ്യാന്തര സാമ്പത്തിക ബന്ധങ്ങള്‍ വികസിപ്പിക്കുക എന്നിവയാണ് യുഎഇ സര്‍ക്കാര്‍ ഈ വര്‍ഷം മുന്‍ഗണന നല്‍കുന്ന അഞ്ചു കാര്യങ്ങള്‍.
പുതിയ വര്‍ഷത്തെ പ്രതീക്ഷയോടെയാണ് കാണുന്നതെന്നും രാജ്യത്തിനു മികച്ച ഭാവിയുണ്ടാകുമെന്ന് അദ്ദേഹം പ്രതീക്ഷ പങ്കുവച്ചു. 2022ല്‍ 71 രാജ്യാന്തര കരാറുകളിലാണ് യുഎഇ ഒപ്പുവച്ചത്. ഇന്ന് രാജ്യത്തിന്റെ സാമ്പത്തികം, സാമൂഹികം, അടിസ്ഥാന വികസനം, ഡിജിറ്റല്‍ മേഖല തുടങ്ങിയവ അടുത്ത ഘട്ടത്തിലേക്ക് കടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വര്‍ഷം രാജ്യത്ത് നടത്തിയ വിവിധ പദ്ധതികളെ കുറിച്ചും ഷെയ്ഖ് മുഹമ്മദ് സൂചിപ്പിച്ചു.