
saudi expatriate : പരിക്കേറ്റ് നാട്ടിലേക്ക് പുറപ്പെടാനെത്തിയ പ്രവാസിയെ എയര്‍പോര്‍ട്ടില്‍ വച്ച് വീണ്ടും വാഹനമിടിച്ചു; ഗുരുതര പരിക്കേറ്റയാളുടെ ഇപ്പോഴത്തെ സ്ഥിതി ഇങ്ങനെ
നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകള്‍ പരിശോധിക്കാം
പരിക്കേറ്റ് നാട്ടിലേക്ക് പുറപ്പെടാനെത്തിയ പ്രവാസിയെ എയര്‍പോര്‍ട്ടില്‍ വച്ച് വീണ്ടും വാഹനമിടിച്ചു. തമിഴ്‌നാട് തിരിച്ചിറപ്പള്ളി സിമിലി സ്വദേശി പാണ്ടിയന്‍ വീരമണിക്കാണ് saudi expatriate ദുരനുഭവം ഉണ്ടായത്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0 ദീര്‍ഘകാലം ആശുപത്രിയിലായിരുന്ന വീരമണിയെ മലയാളി സാമൂഹികപ്രവര്‍ത്തകര്‍ ഏറ്റെടുത്ത് സംരക്ഷിച്ച് നാട്ടിലേക്ക് അയച്ചു.
സൗദിയിലെ നജ്‌റാനില്‍ ഒരു പുതിയ വാട്ടര്‍ കമ്പനിയില്‍ പ്ലാന്റ് എന്‍ജിനീയറായി എത്തിയതായിരുന്നു പാണ്ടിയന്‍ വീരമണി. ഇക്കഴിഞ്ഞ നവംബര്‍ 24നാണ് സൗദിയില്‍ എത്തിയത്. ഫാക്ടറിക്കുള്ളില്‍ ജോലി ചെയ്യുന്നതിനിടെ മൂന്നാം ദിവസം തലകറങ്ങി വീണു. വലതു തോളിനും കൈക്കും ഗുരുതര പരിക്കേറ്റു. തോളെല്ലിന് സ്ഥാനചലനമുണ്ടായി. ജോലി ചെയ്യാന്‍ കഴിയാത്ത സ്ഥിതിയായതോടെ നാട്ടിലേക്ക് തിരിച്ചയക്കാന്‍ കമ്പനി അധികൃതര്‍ തീരുമാനിച്ചു. 28-ാം തീയതി ചെന്നൈയിലേക്കുള്ള ശ്രീലങ്കന്‍ എയര്‍ലൈന്‍സ് വിമാനത്തില്‍ പോകാന്‍ നജ്‌റാനില്‍നിന്ന് റിയാദിലെത്തി. രാത്രിയില്‍ ഡൊമസ്റ്റിക് ടെര്‍മിനലില്‍നിന്ന് ഇന്റര്‍നാഷനല്‍ ടെര്‍മിനലിലേക്ക് നടക്കുന്നതിനിടയില്‍ വഴിതെറ്റി എയര്‍പോര്‍ട്ടിന് പുറത്തെ ഹൈവേയിലേക്ക് പ്രവേശിച്ചു.
പാഞ്ഞുപോകുന്ന വാഹനങ്ങള്‍ക്കിടയില്‍പെട്ട്, ഒരു വാഹനത്തിന്റെ ഇടിയേറ്റ് തെറിച്ചുവീണു. കൈകാലുകള്‍ ഒടിഞ്ഞും തലക്കും വാരിയെല്ലിനും ഗരുതര പരിക്കേറ്റും അബോധാവസ്ഥയില്‍ റോഡരികില്‍ കിടന്നു. പൊലീസെത്തി ആസ്റ്റര്‍ സനദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൈയ്യിലുണ്ടായിരുന്ന ബാഗും പാസ്‌പോര്‍ട്ടും സര്‍ട്ടിഫിക്കറ്റുകളും നഷ്ടമായതിനാല്‍ ആരാണെന്ന വിവരമില്ലായിരുന്നു. പഴ്‌സില്‍നിന്ന് ബഹ്‌റൈനില്‍ മുമ്പ് ജോലി ചെയ്തിരുന്ന കാലത്തെ ഐ.ഡി കണ്ടെത്തിയതിനാല്‍ അതിലെ വിവരങ്ങളാണ് ആശുപത്രിയിലെ അഡ്മിഷന്‍ രജിസ്റ്ററില്‍ ചേര്‍ത്തത്.
ബഹ്‌റൈനില്‍ ജോലി ചെയ്യുന്നയാള്‍ റിയാദില്‍ വന്നപ്പോള്‍ അപകടത്തില്‍ പെട്ടതായിരിക്കുമെന്ന് പൊലീസും ആശുപത്രി അധികൃതരും കരുതി. ആശുപത്രിയിലെത്തിയ സാമൂഹികപ്രവര്‍ത്തകന്‍ ശിഹാബ് കൊട്ടുകാട് അയാളില്‍നിന്ന് നാട്ടിലെ ഫോണ്‍ നമ്പര്‍ വാങ്ങി കുടുംബാംഗങ്ങളുമായി ബന്ധപ്പെട്ടപ്പോഴാണ് സൗദിയില്‍ ജോലിക്കെത്തിയയാളാണെന്ന് തിരിച്ചറിയുന്നത്. നജ്‌റാനിലെ കമ്പനിയധികൃതരുടെ വിവരങ്ങള്‍ ശേഖരിച്ച് അവരെ ബന്ധപ്പെട്ട് അപകടവിവരം അറിയിച്ചു.
10 ദിവസം ഐ.സി.യുവിലും 15 ദിവസം വാര്‍ഡിലും കിടന്നു. ആകെ 1,45,000 റിയാല്‍ ചികിത്സാ ബില്ല് വന്നു. തൊഴിലുടമ ബില്ല് കൊടുക്കാന്‍ തയാറായില്ല. ഇഖാമ എടുക്കുന്നതിന് മുമ്പായിരുന്നു അപകടമെന്നതിനാല്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സും ഉണ്ടായിരുന്നില്ല. ഹൈവേയില്‍ തെറ്റായി പ്രവേശിച്ചുണ്ടായ അപകടമായതിനാല്‍ അതിന്റെ ഉത്തരവാദിയും അയാള്‍ തന്നെ എന്ന നിലയില്‍ ആ നിലക്കുള്ള ആനുകൂല്യത്തിനും അര്‍ഹതയില്ലാതായി.
ഇന്ത്യന്‍ എംബസി കൂടി ഇടപെട്ടതോടെ ബില്ല് അടയ്ക്കാതെ തന്നെ ഡിസ്ചാര്‍ജ് നല്‍കാന്‍ ഒടുവില്‍ ആശുപത്രി മാനേജ്‌മെന്റ് തയ്യാറായി. രോഗിയുടെ അവസ്ഥ മനസിലാക്കി മനസലിഞ്ഞാണ് മാനേജ്‌മെന്റ് ബില്‍ തുക ഒഴിവാക്കാന്‍ തയാറായതെന്നും ബില്ലിന്റെ കാര്യത്തില്‍ എന്തെങ്കിലും വഴി കണ്ടെത്താമെന്ന് പറഞ്ഞാണ് മാനേജര്‍മാരായ ഷംസീറും സുജിത് അലി മൂപ്പനും ഇത്തരമൊരു തീരുമാനമെടുത്തതെന്നും ശിഹാബ് കൊട്ടുകാട് പറഞ്ഞു.
നാട്ടിലേക്കുള്ള യാത്രാസൗകര്യം ഒരുങ്ങുന്നതുവരെ ബത്ഹയിലെ അപ്പോളോ ഡിമോറ ഹോട്ടലില്‍ മുറിയെടുത്ത് താമസിപ്പിച്ചു. ശിഫ അല്‍ജസീറ ക്ലിനിക്കില്‍നിന്ന് ആവശ്യമായ പരിചരണം ലഭ്യമാക്കി. നാട്ടിലേക്കുള്ള വിമാന ടിക്കറ്റും ഹോട്ടല്‍ ചെലവും ഇന്ത്യന്‍ എംബസി വഹിച്ചു. പാസ്‌പോര്‍ട്ടും മറ്റ് രേഖകളും നഷ്ടമായതിനാല്‍ എംബസി പകരം ഔട്ട് പാസ് അനുവദിക്കുകയായിരുന്നു. ആ സമയത്ത് റിയാദ് സന്ദര്‍ശിച്ച സി.ആര്‍. മഹേഷ് എം.എല്‍.എ ഔട്ട്പാസ് അയാള്‍ക്ക് കൈമാറി. ശിഹാബ് കൊട്ടുകാടിനൊപ്പം ഈ പ്രവര്‍ത്തനങ്ങള്‍ക്ക് തുണയായി തമിഴ്‌നാട് സ്വദേശി ലോക്‌നാഥുമുണ്ടായിരുന്നു. പരിക്കുകളെല്ലാം ഭേദമായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം വീരമണി നാട്ടിലേക്ക് തിരിച്ചു.
Comments (0)