നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകള്‍ പരിശോധിക്കാം
റിയാദ്: സൗദി അറേബ്യയിലെ അബഹ ടൗണില്‍ keralapravasi മരുന്ന് വാങ്ങാനെത്തിയ ആലപ്പുഴയില്‍ താമസിക്കുന്ന തമിഴ്‌നാട് സ്വദേശി കുഴഞ്ഞുവീണ് മരിച്ചു. ആലപ്പുഴ നൂറനാട് ശിവപ്രഭയില്‍ താമസിക്കുന്ന ശിവകുമാര്‍ (46) ആണ് നിര്യാതനായത്.വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0 സുഹൃത്തുക്കള്‍ ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.15 വര്‍ഷമായി അബഹയിലുള്ള അത്ലാല്‍ മന്തി കടയില്‍ ജോലി ചെയ്യുകയാണ്. ഒരു വര്‍ഷം മുമ്പാണ് ശിവകുമാര്‍ നാട്ടില്‍ പോയി വന്നത്.
അമ്മ പ്രഭ, അച്ഛന്‍ ദുരൈ സ്വാമി. ഭാര്യ അനിത, സഹോദരങ്ങള്‍ ആസി, കനി. അബഹയില്‍ തന്നെ ജോലി ചെയ്യുന്ന സഹോദരന്‍ ആസിയുടെ നേതൃത്വത്തില്‍ മൃതദേഹം നാട്ടിലെത്തിക്കാനുള്ള പ്രവര്ത്തനം ആരംഭിച്ചു. സഹായവുമായി ബാഷ കോട്ട, സന്തോഷ് കൈരളി (പ്രവാസി സംഘം), സൈനുദ്ദീന്‍ അമാനി (ഐ.സി.എഫ്) എന്നിവര്‍ രംഗത്തുണ്ട്.