
job loss insurance : യുഎഇ തൊഴില്‍ നഷ്ട ഇന്‍ഷുറന്‍സ് പദ്ധതി: ജീവനക്കാര്‍ക്ക് പുതിയ നിബന്ധന പ്രഖ്യാപിച്ചു
നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകള്‍ പരിശോധിക്കാം
യുഎഇ തൊഴില്‍ നഷ്ട ഇന്‍ഷുറന്‍സ് പദ്ധതിയില്‍ വരിക്കാരാകുന്ന ജീനക്കാര്‍ക്ക് പുതിയ നിബന്ധന പ്രഖ്യാപിച്ച് അധികൃതര്‍. ഗ്രേസ് പിരീഡുമായി ബന്ധപ്പെടുന്നതാണ് പുതിയ നിബന്ധന. തൊഴിലില്ലായ്മ ഇന്‍ഷുറന്‍സ് പദ്ധതിയിലേക്ക് job loss insurance വരിക്കാരാകാന്‍ യോഗ്യതയുള്ള യുഎഇയിലെ ജീവനക്കാര്‍ക്ക് ആറ് മാസത്തെ ഗ്രേസ് പിരീഡ് ലഭിക്കും. ഗ്രേസ് പിരീഡ് 2023 ജൂണ്‍ 30-ന് അവസാനിക്കും. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0
്”ജീവനക്കാരന്‍ 2023 ജനുവരി 1-ന് ശേഷമുള്ള തീയതിയിലാണ് ജോലി ആരംഭിക്കുന്നതെങ്കില്‍ അവന്‍/അവള്‍ യു.എ.ഇയില്‍ എത്തിയ ദിവസം മുതല്‍ അല്ലെങ്കില്‍ വിസ മാറ്റത്തിന് ശേഷം വരിക്കാരാകാന്‍ നാല് മാസത്തെ ഗ്രേസ് പിരീഡ് ലഭിക്കും” ഇന്‍വൊളിറ്ററി ലോസ് ഓഫ് എംപ്ലോയ്‌മെന്റ് (ILOE) വെബ്സൈറ്റില്‍ പറയുന്നു. 2023 ജൂണ്‍ 30-ന് മുമ്പ് ജീവനക്കാര്‍ വരിക്കാരാകണം, ഇല്ലെങ്കില്‍ 400 ദിര്‍ഹം പിഴ ഈടാക്കും.
അതേസമയം ഫെഡറല്‍ ഗവണ്‍മെന്റ് ഡിപ്പാര്‍ട്ട്മെന്റുകളിലും സ്വകാര്യമേഖലാ കമ്പനികളിലും ജോലി ചെയ്യുന്ന പ്രവാസികള്‍ക്കായി 2023 ജനുവരി 1-ന് സ്‌കീമിന്റെ സബ്സ്‌ക്രിപ്ഷന്‍ ആരംഭിച്ചു. ഹ്യൂമന്‍ റിസോഴ്സ് ആന്‍ഡ് എമിറേറ്റൈസേഷന്‍ മന്ത്രാലയത്തിന്റെ (MoHRE) നേതൃത്വത്തിലുള്ള ഇന്‍ഷുറന്‍സ് സ്‌കീമിന് 5 ദിര്‍ഹം മുതല്‍ 10 ദിര്‍ഹം വരെയുള്ള വളരെ കുറഞ്ഞ പ്രതിമാസ പ്രീമിയങ്ങളുണ്ട്. ഇന്‍ഷ്വര്‍ ചെയ്തയാള്‍ക്ക് അച്ചടക്ക നടപടിയോ രാജിയോ ഒഴികെയുള്ള കാരണങ്ങളാല്‍ ജോലി നഷ്ടപ്പെടുന്ന സാഹചര്യത്തില്‍ മൂന്ന് മാസത്തേക്ക് അവരുടെ അടിസ്ഥാന ശമ്പളത്തിന്റെ 60 ശതമാനം ലഭിക്കും. നഷ്ടപരിഹാരത്തിന് അര്‍ഹത നേടുന്നതിന് ഇന്‍ഷ്വര്‍ ചെയ്തയാള്‍ തുടര്‍ച്ചയായി 12 മാസമെങ്കിലും ഇന്‍ഷുറന്‍സ് സബ്സ്‌ക്രൈബ് ചെയ്തിരിക്കണം.
Comments (0)