
international recruitment company : യുഎഇ: ജോലി വാഗ്ദാനം നല്‍കി പ്രവാസികളില്‍ നിന്നു റിക്രൂട്ടിങ് ഏജന്‍സി പണം തട്ടി; ഇരകളായവരില്‍ മലയാളികളും, ഇക്കാര്യം ശ്രദ്ധിക്കണം
നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകള്‍ പരിശോധിക്കാം
ജോലി വാഗ്ദാനം നല്‍കി റിക്രൂട്ടിങ് ഏജന്‍സി പ്രവാസികളില്‍ നിന്നു പണം തട്ടിയതായി പരാതി. ഓസ്‌ട്രേലിയ, യുകെ, പോളണ്ട്, കാനഡ, ന്യൂസീലന്‍ഡ് തുടങ്ങിയ രാജ്യങ്ങളില്‍ ജോലി വാഗ്ദാനം ചെയ്തതാണ് പ്രവാസികളില്‍ നിന്നു പണം തട്ടിയത്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0 ടെക്‌നിഷ്യന്‍, അധ്യാപകര്‍, നഴ്‌സ്, ഐടി, സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ്, സിവില്‍-മെക്കാനിക്കല്‍ എന്‍ജിനീയര്‍, സോഫ്റ്റ്വെയര്‍ എന്‍ജിനീയര്‍, കേറ്ററിങ് തുടങ്ങിയ ജോലികളില്‍ നിയമനം international recruitment company നല്‍കാമെന്നു വാഗ്ദാനം ചെയ്താണു പണം കൈക്കലാക്കിയത്.
അബുദാബിയിലെ സ്വകാര്യ ഏജന്‍സിക്കെതിരെയാണു പരാതി. സന്ദര്‍ശക വീസയില്‍ രാജ്യത്തു തൊഴില്‍ തേടി എത്തുന്നവരെയാണു ഏജന്‍സി പ്രധാനമായും ലക്ഷ്യമിടുന്നത്. ജോലി ലഭിക്കുമെന്നു വിശ്വസിച്ചു പണം നല്‍കി വീസ പുതുക്കി കഴിയുകയാണു പലരും. ഏജന്‍സിക്കു പണം നല്‍കി ഒന്നര വര്‍ഷമായിട്ടും ജോലി ലഭിച്ചില്ലെന്നു മാത്രമല്ല, പണം തിരികെ നല്‍കാതെ അവധി പറഞ്ഞു നീട്ടിക്കൊണ്ടു പോവുകയാണെന്നും പരാതിക്കാര്‍ പറയുന്നു. വഞ്ചിക്കപ്പെട്ടവരില്‍ മലയാളികളെ കൂടാതെ പാക്കിസ്ഥാന്‍, ശ്രീലങ്ക, ബംഗ്ലദേശ് എന്നീ രാജ്യക്കാരുമുണ്ട്.
Comments (0)