
heavy rain യുഎഇയില്‍ ഇടിമിന്നലോട് കൂടിയ കനത്ത മഴ പെയ്തേക്കും
നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകള്‍ പരിശോധിക്കാം
ദുബായ്: ഈ ആഴ്ച യുഎഇയില്‍ കനത്ത മഴയ്ക്ക് heavy rain സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം.വ്യാഴാഴ്ച്ച മുതല്‍ ശനി വരെ ശക്തമായ മഴയും ഇടിമിന്നലും ഉണ്ടാകുമെന്നും അറിയിച്ചു.വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0‘ചൊവ്വ മുതല്‍ വ്യാഴം വരെ ഭാഗികമായി മേഘാവൃതമായ കാലാവസ്ഥ പ്രതീക്ഷിക്കുന്നു, തീരപ്രദേശങ്ങളിലും വടക്കന്‍ എമിറേറ്റുകളിലും മഴയ്ക്ക് സാധ്യതയുണ്ട്. ഇതില്‍ ദുബായ്, ഷാര്‍ജ, അജ്മാന്‍, ഉമ്മുല്‍ ഖുവൈന്‍, റാസല്‍ഖൈമ എന്നിവ ഉള്‍പ്പെടുന്നു.’ എന്ന് നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജിയിലെ മുതിര്‍ന്ന കാലാവസ്ഥാ ശാസ്ത്രജ്ഞന്‍ പ്രവചിച്ചു.
വ്യാഴാഴ്ചയോടെ, ചിലപ്പോള്‍, മേഘങ്ങള്‍ കിഴക്കോട്ട് വ്യാപിച്ചേക്കാം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മെറ്റ് ഓഫീസ് സാധാരണയായി അഡ്വാൻസ്ഡ് ആയിട്ടുള്ള റഡാർ സിസ്റ്റം ആണ് സംവഹന മേഘങ്ങളെ നിരീക്ഷിക്കുന്നതിനായി ഉപയോഗിക്കുന്നത്. ഈ മേഘങ്ങൾ ആണ് രാജ്യത്ത് എത്രത്തോളം മഴ പെയ്യും എന്നതിനെ കുറിച്ച് നിശ്ചയിക്കുന്നത്.കൂടാതെ രാജ്യത്തെ താപ നിലയിൽ ഗണ്യമായ കുറവുണ്ടാകുമെന്നും എൻ. സി. എം ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു. രാജ്യത്തുടനീളം താപനില 4 മുതൽ 6 ഡിഗ്രി സെൽഷ്യസ് വരെ കുറയാൻ സാധ്യതയുണ്ട്. എന്നാൽ ചില പ്രദേശങ്ങളിൽ വലിയ മാറ്റങ്ങൾ ഉണ്ടാവില്ലെന്നും കേന്ദ്രം അറിയിച്ചു.
അതേസമയം ഈ രണ്ട് ദിവസങ്ങളിലും അറേബ്യൻ ഗൾഫിലും ഓമനിലും കടൽ പ്രക്ഷുബ്ദമായിരിക്കുമെന്നും അധികാരവൃത്തങ്ങൾ അറിയിച്ചു.
Comments (0)