നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകള്‍ പരിശോധിക്കാം
ഇന്ത്യയില്‍ നിന്ന് പറന്നുയര്‍ന്ന ഇന്‍ഡിഗോ വിമാനം goindigo airlines തിരിച്ചിറക്കി. ഡല്‍ഹി വിമാനത്താവളത്തില്‍ നിന്നു തായ്ലന്‍ഡിലേക്ക് ഷെഡ്യൂള്‍ ചെയ്ത ഇന്‍ഡിഗോ 6E-1763 വിമാനമാണ് തിരിച്ചിറക്കിയത്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0 രാവിലെ 6:41 ന് പറന്നുയര്‍ന്ന വിമാനത്തിന് സാങ്കേതിക തകരാര്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ഡല്‍ഹി വിമാനത്താവളത്തില്‍ രാവിലെ 7.31ഓടെ തിരിച്ചിറക്കുകയായിരുന്നു.
”വിമാനത്തില്‍ സാങ്കേതിക തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഇന്‍ഡിഗോ പൈലറ്റ് മുന്‍കരുതല്‍ ലാന്‍ഡിംഗ് ആവശ്യപ്പെട്ടു, എടിസി ലാന്‍ഡ് ചെയ്യാന്‍ അനുവദിക്കുകയും നടപടിക്രമങ്ങള്‍ അനുസരിച്ച് പൂര്‍ണ്ണ എമര്‍ജന്‍സി ലാന്‍ഡിംഗ് പ്രഖ്യാപിക്കുകയും ചെയ്തു,” എയര്‍പോര്‍ട്ട് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
‘ഇന്ന് ഡല്‍ഹിയില്‍ നിന്ന് ഫൂക്കറ്റിലേക്ക് സര്‍വീസ് നടത്തുന്ന ഇന്‍ഡിഗോ ഫ്‌ലൈറ്റ് 6E1763, ഡല്‍ഹിയില്‍ നിന്ന് പറന്നുയര്‍ന്നതിന് ശേഷം സാങ്കേതിക തകരാര്‍ അനുഭവപ്പെട്ടു. ആവശ്യമായ അറ്റകുറ്റപ്പണികള്‍ക്കായി വിമാനം ഡല്‍ഹിയിലേക്ക് മടങ്ങി,’ ഇന്‍ഡിഗോ പ്രസ്താവനയില്‍ വ്യക്തമാക്കി. ‘എല്ലാ യാത്രക്കാരെയും ഇറക്കി ടെര്‍മിനല്‍ കെട്ടിടത്തിലേക്ക് മാറ്റി. ഫൂക്കറ്റിലേക്കുള്ള യാത്രയ്ക്കായി ഇതര വിമാനം നല്‍കുന്നുണ്ട്. യാത്രക്കാര്‍ക്കുണ്ടായ അസൗകര്യത്തില്‍ ഞങ്ങള്‍ ഖേദിക്കുന്നു,’ ഇന്‍ഡിഗോ പ്രസ്താവനയില്‍ പറഞ്ഞു.