expatriates
Posted By editor Posted On

expatriates : യുഎഇ: മകനെ കാണാതായിട്ട് 9 വര്‍ഷം; അപ്രതീക്ഷിതമായി വിഡിയോ കോളിലൂടെ മുന്നിലെത്തിയ സന്തോഷത്തില്‍ കുടുംബം

നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകള്‍ പരിശോധിക്കാം

യുഎഇയില്‍ വച്ച് ഒമ്പതു വര്‍ഷം മുമ്പ് കാണാതായ മകനെ അപ്രതീക്ഷിത കണ്ട സന്തോഷത്തില്‍ കുടുംബം. ആര്യനാട് തോളൂര്‍ മണികണ്ഠ വിലാസത്തില്‍ എസ്.പ്രവീണ്‍ (34)ആണ് expatriates വര്‍ഷങ്ങള്‍ക്ക് ശേഷം വിഡിയോ കോളിലൂടെ മാതാപിതാക്കള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടത്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0  ഇതിന് നിമിത്തമായത് തിരുവനന്തപുരം കോര്‍പറേഷന്‍ മുന്‍ കൗണ്‍സിലര്‍ ഐ.പി.ബിനുവിന് അപ്രതീക്ഷിതമായി എത്തിയ ഫോണ്‍ കോള്‍. പ്രവീണിനെ നാട്ടില്‍ എത്തിക്കാനുള്ള കടമ്പ ശേഷിക്കുകയാണ്.

ഒന്‍പതു വര്‍ഷം മുന്‍പ് അബുദാബിയിലെത്തിയ പ്രവീണിനെ കുറിച്ച് പിന്നീട് വിവരമൊന്നും ലഭിച്ചിരുന്നില്ല. നാട്ടില്‍ പെയിന്റിങ് ജോലിയായിരുന്ന പ്രവീണ്‍ കാറ്ററിങ് ജോലി തേടിയാണ് ഒന്‍പതു കൊല്ലം മുമ്പ് അബുദാബിയില്‍ പോയത്. രണ്ട് വര്‍ഷം വരെ വീട്ടുകാരെ വിളിക്കുമായിരുന്നു. പിന്നീട് മറ്റൊരു സ്ഥലത്തെ കമ്പനിയില്‍ ജോലിക്ക് പോകുകയാണെന്ന് ബന്ധുക്കളെ അറിയിച്ചതാണ് ഇതിന് ശേഷമുള്ള അവസാനത്തെ വിളി. പിന്നീട് പ്രവീണിന്റെ ഫോണ്‍ സ്വിച്ച് ഓഫ് ആയി. പിതാവ് സി.സുന്ദരേശനും മാതാവ് ബി.എസ്.മണിയും സഹോദരിമാരായ പ്രീയയും പ്രീയങ്കയും അടങ്ങിയ കുടുംബം പിന്നീട് പ്രതീക്ഷ കൈവിടാതെ തേടാത്ത വഴികള്‍ ഇല്ല, കരയാത്ത ദിവസങ്ങളില്ല.

ഇന്നലെ രാവിലെയാണ് ഐ.പി.ബിനുവിന് പ്രവീണിന്റെ വിവരവുമായി സുഹൃത്തായ പ്രവാസിയുടെ അപ്രതീക്ഷിതമായ ഫോണ്‍ വിളി എത്തുന്നത്. ബിനു പൊലീസ് ഓഫിസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റും പൊലീസ് ഇന്‍സ്‌പെക്ടറും ആര്യനാട് സ്വദേശിയുമായ ആര്‍.പ്രശാന്തിന്റെ ഫോണ്‍ നമ്പര്‍ നല്‍കി. ഉടന്‍ തന്നെ പ്രശാന്തിന് വിളിയെത്തി. പിന്നാലെ പ്രവാസികളായ കനില്‍ദാസും മുജീബും ചേര്‍ന്ന് പ്രവീണിന്റെ പാസ്‌പോര്‍ട്ടിന്റെ കോപ്പി പ്രശാന്തിന് വാട്‌സാപ് ചെയ്തു. തിരിച്ചറിഞ്ഞതോടെ പ്രശാന്ത് സുഹൃത്തായ അജേഷിനെ വിളിച്ചു. അജേഷും സുഹൃത്തായ പ്രശാന്തും കൂടി പ്രവീണിനെ കണ്ടെത്തി. തുടര്‍ന്നാണ് വിഡിയോ കോളിലൂടെ പ്രവീണ്‍ മാതാപിതാക്കള്‍ക്ക് മുന്നില്‍ സന്തോഷക്കണ്ണീരായി പ്രത്യക്ഷപ്പെടുന്നത്. അജ്ഞാത വാസത്തിന്റെ കാരണമെന്തെന്ന് വ്യക്തമാവേണ്ടതുണ്ട്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *