നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകള്‍ പരിശോധിക്കാം
എണ്ണയിതര സമ്പദ്ഘടന എന്ന ലക്ഷ്യത്തോടെ യു.എ.ഇ. നടപ്പാക്കുന്ന corporate tax consultant കോര്‍പ്പറേറ്റ് നികുതി സംവിധാനം യഥാര്‍ത്തത്തില്‍ ഒരു വിപ്ലവകരമായ മുന്നേറ്റം തന്നേയാണ് . എങ്കിലും ലോകത്തില്‍ത്തന്നെ ഏറ്റവുംകുറവ് എന്ന് പറയാവുന്ന ഒമ്പത് ശതമാനമാണ് യു.എ.ഇ.യിലെ നികുതിനിരക്ക്.വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0 പരമ്പരാഗതമായി നികുതിരഹിത സമ്പദ്ഘടനയായി നിലനിന്നിരുന്ന യു.എ.ഇ. പോലുള്ള ഗള്‍ഫ് രാജ്യങ്ങള്‍ നടത്തുന്ന ഇത്തരം ഭരണ പരിഷുകാരങ്ങള്‍ യൂറോപ്യന്‍ യൂണിയന്‍/എഫ്.എ.ടി.സി.എ. മുതലായ നിയമസംവിധാങ്ങളില്‍ ഇവര്‍ക്കുണ്ടായിരുന്ന പല സാങ്കേതിക തടസ്സങ്ങളും മാറ്റാന്‍ ഉതകുന്നതാണ്.
രാജ്യത്ത് കോര്‍പ്പറേറ്റ് നികുതി വരുന്നതിന്റെ അടിസ്ഥാനത്തില്‍ ധനമന്ത്രാലയം കഴിഞ്ഞ ഡിസംബര്‍ ആദ്യവാരത്തോടെ നടപ്പാക്കാന്‍ പോകുന്ന നികുതിനയത്തിന്റെ നിബന്ധനകള്‍ പുറത്തിറക്കിയിരുന്നു.പതിനായിരക്കണക്കിന് സംരംഭകരും അക്കൗണ്ടിങ് ഫിനാന്‍സ് മേഖലകളില്‍ തൊഴിലെടുക്കുന്നവരും ഉള്ള യു.എ.ഇ. മലയാളികള്‍ ഈ നികുതിനയത്തെ കുറിച്ച് മനസ്സിലാക്കിയിരിക്കണം.തങ്ങളുടെ ബിസിനസില്‍ നിന്നുമുള്ള നെറ്റ് പ്രോഫിറ്റ് ഒരു നിശ്ചിത തുകയ്ക്ക് മുകളില്‍ എത്തുമ്പോള്‍ അതിന്റെ ഒരു വിഹിതം നികുതിയായി സര്‍ക്കാരിലേക്ക് അടയ്ക്കുന്നതിനെയാണ് കോര്‍പ്പറേറ്റ് നികുതി എന്നു പറയുന്നത്. യു.എ.ഇ.യില്‍ലഈ വര്‍ഷം ജൂണ്‍ ഒന്നിനോ അതിനുഷേമോ ആരംഭിക്കുന്ന സാമ്പത്തിക വര്‍ഷങ്ങളിലെ നടത്തുന്ന ബിസിനസുകളിലെ ലാഭവിഹിതത്തിന് കോര്‍പ്പറേറ്റ് നികുതി ബാധകമായിരിക്കും.
ഒരു ബിസിനസ് നേടുന്ന നെറ്റ് പ്രോഫിറ്റിന്റെ ആദ്യ 3,75,000 ദെര്‍ഹത്തിന് ഈ നികുതി ബാധകമായിരിക്കില്ല. 3,75,000 ദിര്‍ഹത്തിന് മുകളില്‍വരുന്ന അറ്റാദായത്തിന് ഒമ്പതുശതമാനം എന്ന തോതില്‍ നികുതി ബാധകമായിരിക്കും.ഉദാഹരണത്തിന് 10,00,000 ദിര്‍ഹം ലാഭം നേടിയ ഒരു ബിസിനസിന് തങ്ങളുടെ ലാഭത്തിന്റെ ആദ്യ 3,75,000 ദിര്‍ഹത്തിന് നികുതിയില്ല. ബാക്കിയുള്ള 6,25,000 ദിര്‍ഹത്തിന് മുകളില്‍ 9% നികുതിയായി നല്‍കേണ്ടിവരും.
എന്നാല്‍ പ്രത്യേക അധികാരം വഴി സ്ഥാപിതമായ യു.എ.ഇ.യിലെ ഫ്രീ സോണുകളില്‍, കോര്‍പ്പറേറ്റ് നികുതി ഉണ്ടായിരിക്കില്ല. ഈ ആനുകൂല്യം ലഭിക്കാന്‍, തങ്ങളുടെ ഫ്രീ സോണുകള്‍ മുന്നോട്ടുവെക്കുന്ന നിബന്ധനകള്‍ ബിസിനസില്‍ വ്യക്തമായും പാലിക്കപ്പെട്ടിട്ടുണ്ടോ എന്ന് ഉറപ്പുവരുത്തേണ്ടത് അത്യാവശ്യമാണ്.
ഇതു കൂടാതെ ട്രാന്‍സ്ഫറിങ് പ്രൈസിങ് കാര്യത്തിലും വ്യവസായികള്‍ ശ്രദ്ധിക്കേണ്ടതുണ്ട്
അടിസ്ഥാനപരമായി ഒരേ ഉടമസ്ഥതയിലുള്ള ബിസിനസ് ആണെങ്കിലും ഇവ തമ്മിലുള്ള ഇടപാടുകള്‍ ഒരു സ്വതന്ത്ര ബിസിനസുമായി ചെയ്യുന്നരീതിയില്‍ത്തന്നെ ആയിരിക്കണം എന്നാണു നിയമം . അതായത് സ്വന്തം ബിസിനസ് എന്നോ മറ്റൊരാളുടെ ബിസിനസ് എന്നോ വേര്‍തിരിവ് ഇല്ലാതെ വേണം ഇടപാടുകള്‍ നടത്താന്‍.
നേരത്തേ സൂചിപ്പിച്ചപോലെ കോര്‍പ്പറേറ്റ് നികുതി കണക്കാക്കപ്പെടുന്നത് ഒരു ബിസിനസിന്റെ ലാഭവിഹിതത്തിന്മേലാണ്. അതുകൊണ്ടുതന്നെ തങ്ങളുടെ ബിസിനസില്‍ വരുന്ന ചെലവുകള്‍ വരുമാനത്തില്‍നിന്നും കുറയ്ക്കാവുന്നതാണ്. എന്നാല്‍ ബിസിനസില്‍ വന്നിട്ടുള്ള പിഴകളും മറ്റ് ബിസിനസ് ഇതര ചെലവുകളും ഇത്തരത്തില്‍ ഉള്‍ക്കൊള്ളിക്കാന്‍ ആവില്ല. മാത്രമല്ല നിങ്ങളുടെ ബിസിനസില്‍നിന്ന് കിട്ടുന്ന ഡിവിഡന്റും വരുമാനത്തില്‍നിന്ന് കുറയ്ക്കാന്‍ സാധിക്കില്ല.
ഇതുകൂടാതെ, ചെറുകിട സംരംഭകര്‍ക്കായി േസ്മാള്‍ ബിസിനസ് റിലീഫ് എന്ന പ്രത്യക സംവിധാനവും നിലവില്‍വരും. മന്ത്രാലയം നിഷ്‌കര്‍ഷിക്കുന്ന വിറ്റുവരവില്‍ താഴെയുള്ള ചെറുകിട ബിസിനസുകള്‍ക്ക് കോര്‍പ്പറേറ്റ് നികുതി ബാധകമായേക്കില്ല. ഇതിന്റെ കൂടുതല്‍ വിവരങ്ങള്‍ ധനമന്ത്രാലയം പിന്നീട് അറിയിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ലോകത്തിലെത്തന്നെ ലളിതമായ കോര്‍പ്പറേറ്റ് നികുതിനയം എന്ന് പറയാമെങ്കിലും തീര്‍ച്ചയായും മേഖലയിലെ ബിസിനസുകള്‍ ഈ നികുതിസമ്പ്രദായം വിശദമായി മനസ്സിലാക്കേണ്ടതും കൃത്യമായ ഇടപെടലുകള്‍നടത്തി തങ്ങളുടെ സ്ഥാപനങ്ങളില്‍വേണ്ട മാറ്റങ്ങള്‍ കൊണ്ടുവരുകയുംവേണം.