
bus ticket offers ബസ് ചാര്‍ജില്‍ 30% ഇളവ് പ്രഖ്യാപിച്ചത് ആർക്കൊക്കെയാണ് ലഭിക്കുക
നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകള്‍ പരിശോധിക്കാം
പൊതു സേവനങ്ങളുടെ ഉപയോഗം വര്‍ദ്ധിപ്പിക്കുക bus ticket offers എന്ന ലക്ഷ്യത്തോടെ ബസ് ചാര്‍ജില്‍ 30% ഇളവ് പ്രഖ്യാപിച്ചു. മാസാര്‍ കാര്‍ഡുകള്‍ കൈവശമുള്ള വിദ്യാര്‍ത്ഥികൾക്കാണ് 30 ശതമാനം കിഴിവ് അജ്മാന്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (എടിഎ) പ്രഖ്യാപിച്ചത്.വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0 വിദ്യാര്‍ത്ഥികളില്‍ പൊതു ബസുകള്‍ ഉപയോഗിക്കാന്‍ പ്രോത്സാഹിപ്പിക്കുകയാണ് ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി പറഞ്ഞു.രാജ്യത്തെ പൊതുഗതാഗത സേവനങ്ങളുടെ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനു വേണ്ടി എമിറേറ്റിലെ ബസുകളില്‍ അടുത്തിടെ മാറ്റങ്ങള്‍ കൊണ്ടു വന്നിട്ടുണ്ട്. ഇതിന്റെ ഭാഗമായി അതോറിറ്റി 12 ആളുകളുടെ ശേഷിയും 14 ആളുകളുടെ ശേഷിയും ഉള്ള രണ്ട് ബസുകള്‍ കൂടി നിരത്തില്‍ ഇറക്കി.
മാസ്സര്‍ കാര്‍ഡിന് എവിടെ അപേക്ഷിക്കണം
- ഗതാഗത അതോറിറ്റിയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിക്കുക: ംംം.മേ.ഴീ്.മല
2 . ഷെയ്ഖ് അബ്ദുല്ല ബിന്‍ റാഷിദ് അല്‍ നുഐമി സ്ട്രീറ്റിലെ അജ്മാന്‍ സെന്‍ട്രല്‍ ബസ് സ്റ്റേഷന്‍ സന്ദര്‍ശിക്കുക
ഓണ്‍ലൈനായി അപേക്ഷിക്കുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍
1 . ഔദ്യോഗിക വെബ്‌സൈറ്റില്‍ പോയി select Massar Card Request തിരഞ്ഞെടുക്കുക
2 . എമിറേറ്റ്‌സ് ഐഡി വിശദാംശങ്ങള്‍ നല്‍കി അപേക്ഷാ ഫോമിലേക്ക് പോകുക
3 .വിശദാംശങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം ഡോക്യുമെന്റുകള്‍ അപ്ലോഡ് ചെയ്യുക
4 . എമിറേറ്റ്സ് ഐഡിയുടെ പകര്‍പ്പും സമീപകാല ഫോട്ടോയും അപ്ലോഡ് ചെയ്യുക
5 . അപേക്ഷ സമര്‍പ്പിക്കുക
6 . നിങ്ങളുടെ രജിസ്റ്റര്‍ ചെയ്ത ഇമെയില്‍ ഐഡിയിലേക്ക് ഒരു സ്ഥിരീകരണ മെയില്‍ അയയ്ക്കും
7 . സ്ഥിരീകരണ മെയിലിന്റെ പ്രിന്റൗട്ട് എടുത്ത് അജ്മാന്‍ സെന്‍ട്രല്‍ ബസ് സ്റ്റേഷന്‍ സന്ദര്‍ശിക്കുക
8 . പേയ്‌മെന്റ് നടത്തി നിങ്ങളുടെ മാസ്സര്‍ കാര്‍ഡ് സ്വീകരിക്കുക
സെന്‍ട്രല്‍ ബസ് സ്റ്റേഷനില്‍ എങ്ങനെ അപേക്ഷിക്കാം
1 . കൗണ്ടറില്‍ എമിറേറ്റ്‌സ് ഐഡിയും മറ്റ് രേഖകളും നല്‍കുക
2 . പണമടച്ചതിന് ശേഷം കാര്‍ഡ് സ്വീകരിക്കുകയും നിങ്ങളുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് ചാര്‍ജ് ചെയ്യുകയും ചെയ്യുക
മസാര്‍ കാര്‍ഡിന്റെ വില
1 . ഒരു മസാര്‍ കാര്‍ഡിന് 25 ദിര്‍ഹം
2 . കാര്‍ഡിന് 20 ദിര്‍ഹം ബാലന്‍സ് ലഭിക്കും.
Comments (0)