നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകള്‍ പരിശോധിക്കാം
അബുദാബി ബിഗ് ടിക്കറ്റിലൂടെ പുതുവര്‍ഷത്തില്‍ മിന്നുന്ന വിജയം നേടി പ്രവാസി മലയാളി. കഴിഞ്ഞ ദിവസം നടന്ന നറുക്കെടുപ്പില്‍ ഒരു കിലോഗ്രാം സ്വര്‍ണമാണ് മലയാളി സ്വന്തമാക്കിയത്. റാസല്‍ഖൈമയില്‍ എഞ്ചിനീയറായ കരമങ്ങാട്ടില്‍ കൃഷ്ണകുമാറാണ് ആ ഭാഗ്യശാലി. ഡിസംബര്‍ മാസത്തില്‍ ബിഗ് ടിക്കറ്റെടുത്ത എല്ലാവര്‍ക്കും അതത് ആഴ്ചകളില്‍ നടന്ന പ്രതിവാര ഇലക്ട്രോണിക് നറുക്കെടുപ്പുകളിലൂടെ ഓരോ കിലോഗ്രാം വീതം 24 ക്യാരറ്റ് സ്വര്‍ണം സ്വന്തമാക്കാനുള്ള big ticket abu dhabi official website അവസരമുണ്ടായിരുന്നു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0
പുതുവര്‍ഷത്തിലെ ആദ്യ ദിനത്തില്‍ തന്നെ സമ്മാന വിവരം അറിയിച്ചുകൊണ്ട് ബിഗ് ടിക്കറ്റില്‍ നിന്നുള്ള ഫോണ്‍ കോള്‍ അദ്ദേഹത്തെ തേടിയെത്തി. സ്വര്‍ണ സമ്മാനം ലഭിക്കുമെന്ന് ഒരിക്കലും പ്രതീക്ഷയില്ലാതിരുന്നതിനാല്‍ തന്നെ സമ്മാനം കൊണ്ട് എന്ത് ചെയ്യണമെന്ന് ഇനിയും തീരുമാനിച്ചിട്ടില്ലെന്ന് അദ്ദേഹം ഏറെ സന്തോഷത്തോടെ ബിഗ് ടിക്കറ്റ് പ്രതിനിധിയോട് പറഞ്ഞു. എന്നാല്‍ ഇവിടം കൊണ്ടും തന്റെ ഭാഗ്യ പരീക്ഷണം അവസാനിപ്പിക്കാന്‍ കൃഷ്ണകുമാര്‍ ഒരുക്കമല്ല. ഗ്രാന്റ് ഡ്രോയിലെ സമ്മാനം ലഭിച്ചുവെന്നറിയിച്ചു കൊണ്ടുള്ള ഫോണ്‍ കോള്‍ ലഭിക്കുന്നതു വരെ ബിഗ് ടിക്കറ്റ് എടുക്കുന്നത് തുടരുമെന്ന് അദ്ദേഹം പറഞ്ഞു.
എഞ്ചിനീയറായി ജോലി ചെയ്യുന്ന കൃഷ്ണകുമാര്‍ 1994ലാണ് യുഎഇല്‍ എത്തുന്നത്. നേരത്തെ വിജയിയായ ഒരാളുടെ കഥ വാര്‍ത്തകളില്‍ കണ്ടതിന് പിന്നാലെ കഴിഞ്ഞ മൂന്ന് വര്‍ഷമായി കൃഷ്ണകുമാര്‍ ബിഗ് ടിക്കറ്റെടുക്കുന്നു. ഏറ്റവുമൊടുവില്‍ വര്‍ഷാവസാനത്തില്‍ ഒറ്റയ്ക്ക് എടുത്ത ടിക്കറ്റിലൂടെയാണ് അദ്ദേഹത്തെ ഭാഗ്യം കടാക്ഷിച്ചത്. കൃഷ്ണകുമാര്‍ ഉള്‍പ്പെടെ പ്രതിവാര നറുക്കെടുപ്പുകളില്‍ വിജയിച്ചവരുടെയും ടിക്കറ്റുകള്‍ ഇന്ന് രാത്രി നടക്കാനിരിക്കുന്ന ഗ്രാന്റ് ഡ്രോയില്‍ ഉള്‍പ്പെടും.
ജനുവരിയിലും പ്രതിവാര നറുക്കെടുപ്പുകള്‍ തുടരുമെന്ന് കഴിഞ്ഞ ദിവസം ബിഗ് ടിക്കറ്റ് അറിയിച്ചിരുന്നു. ഫെബ്രുവരി മൂന്നിന് നടക്കാനിരിക്കുന്ന നറുക്കെടുപ്പില്‍ പങ്കെടുക്കാന്‍ ജനുവരി മാസത്തിലുടനീളം ടിക്കറ്റെടുക്കുന്നവര്‍ അതത് ആഴ്ചകളിലെ പ്രതിവാര നറുക്കെടുപ്പുകളിലും ഉള്‍പ്പെടും. ഓരോ ആഴ്ചയും തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഒരു കിലോഗ്രാം 24 ക്യാരറ്റ് സ്വര്‍ണമാണ് സമ്മാനം ലഭിക്കുക. ഈ കാലയളവില്‍ ടിക്കറ്റെടുക്കുന്നവരെ എല്ലാവരെയും ഉള്‍പ്പെടുത്തി ഫെബ്രുവരി മൂന്നിന് നടക്കുന്ന നറുക്കെടുപ്പില്‍ 2.3 കോടി ദിര്‍ഹമാണ് ഒന്നാം സമ്മാനം. ബിഗ് ടിക്കറ്റ് ആരാധകര്‍ക്ക് ജനുവരി 31 വരെ ടിക്കറ്റുകള്‍ സ്വന്തമാക്കാന്‍ സമയമുണ്ട്.
ബിഗ് ടിക്കറ്റിനെക്കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങള്‍ക്കും വാര്‍ത്തകള്‍ക്കും ഔദ്യോഗിക വെബ്‌സൈറ്റോ അല്ലെങ്കില്‍ സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമുകളോ സന്ദര്‍ശിക്കാം. www.bigticket.ae എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായോ അല്ലെങ്കില്‍ അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിലെയും അല്‍ ഐന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെയും ഇന്‍ സ്റ്റോര്‍ കൗണ്ടറുകള്‍ വഴിയും ടിക്കറ്റുകളെടുക്കാം.