നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകള്‍ പരിശോധിക്കാം
അബുദാബിയില്‍ സമ്മതമില്ലാതെ മറ്റൊരാളുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച രണ്ട് പേര്‍ക്ക് ശിക്ഷ വിധിച്ചു. അപരിചിതന്റെ ചിത്രം ടിക് ടോക്കിലും സ്നാപ്ചാറ്റിലും പങ്കുവച്ച രണ്ട് പേരോട് 15,000 ദിര്‍ഹം നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി ഉത്തരവിട്ടു. ഫാമിലി, സിവില്‍, അഡ്മിനിസ്‌ട്രേറ്റീവ് കേസിന്റെ ഭാഗമായി അബുദാബി കോടതി abu dhabi judiciary നേരത്തെ പുറപ്പെടുവിച്ച വിധി അബുദാബി അപ്പീല്‍ കോടതി ശരിവച്ചു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0
അപരിചിതരായ രണ്ട് പേര്‍ തന്റെ ചിത്രം ടിക് ടോക്കിലും സ്നാപ്ചാറ്റിലും ഷെയര്‍ ചെയ്തതായി ഇയാള്‍ കണ്ടെത്തി. സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റത്തിന് ധാര്‍മ്മിക നഷ്ടപരിഹാരമായി 51,000 ദിര്‍ഹം ആവശ്യപ്പെട്ട് ഇയാള്‍ കോടതിയെ സമീപിച്ചു. തുടര്‍ന്ന് അബുദാബി ഫാമിലി, സിവില്‍, അഡ്മിനിസ്ട്രേറ്റീവ് കോടതി പരാതിക്കാരന് അനുകൂലമായി വിധിച്ചു. ശേഷം പ്രതികള്‍ അബുദാബി അപ്പീല്‍ കോടതിയെ സമീപിക്കുകയും കോടതി മുന്‍വിധി ശരിവയ്ക്കുകയുമായിരുന്നു.
യുഎഇയില്‍, അനുമതിയില്ലാതെ ആളുകളുടെ ചിത്രങ്ങള്‍ എടുക്കുന്നത് കുറ്റകൃത്യമാണ്. ഫോട്ടോകള്‍ പകര്‍ത്തുകയോ സംരക്ഷിക്കുകയോ സോഷ്യല്‍ മീഡിയയില്‍ പങ്കിടുകയോ ചെയ്യുന്നതും ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. ലംഘനത്തിന് കുറ്റവാളിക്ക് കുറഞ്ഞത് ആറ് മാസത്തെ തടവും കൂടാതെ/അല്ലെങ്കില്‍ 150,000 ദിര്‍ഹം മുതല്‍ 500,000 ദിര്‍ഹം വരെ പിഴയും ലഭിക്കും.