cpa salary
Posted By sreekala Posted On

employment insurance യു. എ. ഇ തൊഴിൽ  ഇൻഷുറൻസ് ആർക്കൊക്കെ നിർബന്ധം .. ഇപ്പോൾ അപേക്ഷിക്കാം 

നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകള്‍ പരിശോധിക്കാം

യുഎഇ യിലെ പുതിയ നിയമപ്രകാരം വിവിധ കമ്പനികളിലായി ജോലി employment insurance ചെയുന്ന ജീവനക്കാർക്ക് തൊഴിൽ നഷ്‌ടത്തിനെതിരെ നിർബന്ധിത ഇൻഷുറൻസ് സ്കീമിലേക്ക് ഇപ്പോൾ ചേരാം. ഹ്യൂമൻ റിസോഴ്‌സ് ആൻഡ് എമിറേറ്റൈസേഷൻ മന്ത്രാലയത്തിന്റെ (MoHRE) നേതൃത്വത്തിലുള്ള ഇൻഷുറൻസ് സ്കീമിന് 5 ദിർഹം മുതൽ 10 ദിർഹം വരെയുള്ള വളരെ കുറഞ്ഞ പ്രതിമാസ പ്രീമിയങ്ങളുണ്ട്,വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0  ഇൻഷ്വർ ചെയ്തയാൾക്ക് ജോലി നഷ്ടപ്പെടുന്ന സാഹചര്യത്തിൽ മൂന്ന് മാസത്തേക്ക് അവരുടെ അടിസ്ഥാന ശമ്പളത്തിന്റെ 60 ശതമാനം ലഭിക്കും.

ആവശ്യമായ ഡോക്യൂമെന്റുകൾ

1. എമിറേറ്റ്സ് ഐ. ഡി

2. വാലിഡ് ആയ യു. എ. ഇ ഫോൺ നമ്പർ

 അധിക ചാർജ് ഇല്ലാത്ത തൊഴിൽ നഷ്ടം (ILOE) വെബ്സൈറ്റ് അല്ലെങ്കിൽ ആപ്പ്.വഴിയോ അല്ലെങ്കിൽ 

അധിക സർവീസ് ചാർജ് ഈടാക്കുന്ന അൽ അൻസാരി എക്സ്ചേഞ്ച്, തവ്ജീഹ് ആൻഡ് തഷീൽ, കിയോസ്കുകൾ, ബാങ്ക് ആപ്പുകൾ/എടിഎം മെഷീനുകൾ വഴിയോ ഈ ഇൻഷുറൻസിൽ പങ്കാളികൾ ആകാം.

കൂടാതെ ഫെഡറൽ ഗവൺമെന്റ്, സ്വകാര്യ മേഖലകളിൽ ജോലി ചെയ്യുന്നവർക്കും ഈ സ്കീമിൽ ചേരാം.

അതേസമയം നിക്ഷേപകർ (അവർ ജോലി ചെയ്യുന്ന കമ്പനികളുടെ ഉടമകൾ).വീടുകളിൽ ജോലി ചെയ്യുന്നവർ,താൽക്കാലിക കരാർ തൊഴിലാളികൾ,18 വയസ്സിന് താഴെയുള്ള കൗമാരക്കാർ.

പെൻഷന് അർഹതയുള്ളവരും പുതിയ ജോലിയിൽ ചേർന്നവരുമായ വിരമിച്ചവർ,ഫ്രീസോണുകളിൽ ജോലി ചെയ്യുന്ന ജീവനക്കാർ എന്നിവർ ഇതിൽ ഉൾപ്പെടുന്നതല്ല.

ബാധകമായ പ്ലാനുകള്‍

  • വിഭാഗം എ

അടിസ്ഥാന ശമ്പളം: 16,000 ദിര്‍ഹമോ അതില്‍ താഴെയോ.

പ്രീമിയം: പ്രതിമാസം Dh5+VAT.

നഷ്ടപരിഹാര ആനുകൂല്യം: പ്രതിമാസം 10,000 ദിര്‍ഹം വരെ (ഒരു ക്ലെയിമിന് പരമാവധി മൂന്ന് മാസം വരെ)

  • കാറ്റഗറി ബി

അടിസ്ഥാന ശമ്പളം: 16,000 ദിര്‍ഹമോ അതില്‍ കൂടുതലോ.

പ്രീമിയം: പ്രതിമാസം 10 ദിര്‍ഹം+വാറ്റ്.

നഷ്ടപരിഹാര ആനുകൂല്യം: ദിര്‍ഹം 20,000/മാസം വരെ (ഒരു ക്ലെയിമിന് പരമാവധി മൂന്ന് മാസം വരെ).

ഉപാധികളും നിബന്ധനകളും

  • കുറഞ്ഞത് 12 മാസമെങ്കിലും പ്രതിമാസ പ്രീമിയം അടയ്ക്കുന്ന ജീവനക്കാര്‍ക്ക് മാത്രം പരമാവധി മൂന്ന് മാസത്തേക്ക് ക്യാഷ് ആനുകൂല്യം നല്‍കും.
  • തൊഴില്‍ നഷ്ടുന്നതിനു 6 മാസം മുമ്പുള്ള ശരാശരി അടിസ്ഥാന ശമ്പളത്തിന്റെ 60 ശതമാനമാണ് പ്രതിമാസം നഷ്ടപരിഹാരമായി ലഭിക്കുക.
  • ഇന്‍ഷുറന്‍സ് കാലയളവില്‍ യു.എ.ഇ.യിലെ ഇന്‍ഷ്വര്‍ ചെയ്ത വ്യക്തിയുടെ മൊത്തം ക്ലെയിം പേയ്മെന്റ് 12 പ്രതിമാസ ആനുകൂല്യങ്ങളില്‍ കവിയരുത്

ഇന്‍ഷ്വര്‍ ചെയ്യുന്നതിനുള്ള ഘട്ടം ഘട്ടമായുള്ള സ്‌റ്റെപ്പ്

  • തൊഴില്‍ നഷ്ടം (ILOE) വെബ്‌സൈറ്റ് അല്ലെങ്കില്‍ ആപ്പ് സന്ദര്‍ശിക്കുക.
  • വെബ്‌സൈറ്റില്‍, ‘subscribe here’ എന്നതില്‍ ക്ലിക്ക് ചെയ്യുക.
  • individual എന്നതിന് കീഴില്‍, private or federal government എന്നത് ക്ലിക്ക് ചെയ്യുക
  • നിങ്ങളുടെ എമിറേറ്റ്‌സ് ഐഡി നമ്പര്‍ ഉപയോഗിച്ച് സൈന്‍ ഇന്‍ ചെയ്ത് നിങ്ങളുടെ മൊബൈല്‍ ഫോണ്‌ലൂടെ നമ്പറില്‍ ഒറ്റത്തവണ പാസ്വേഡ് നേടുക.
  • ഒരു സ്‌ക്രീനില്‍ നിങ്ങളുടെ അടിസ്ഥാന ശമ്പളത്തെയും ബാധകമായ പ്രതിമാസ പോളിസി പ്രീമിയത്തെയും കുറിച്ചുള്ള വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കും.

‘I confirm my personal details are correct’ എന്ന് പറയുന്ന ബോക്‌സ് പരിശോധിക്കുക.

  • നിങ്ങളുടെ പോളിസി കവറേജ് കാലയളവ് തിരഞ്ഞെടുക്കുക: (ഒന്നോ രണ്ടോ വര്‍ഷം). നിങ്ങളുടെ പ്രീമിയം എങ്ങനെ അടക്കണമെന്ന് തീരുമാനിക്കുക: മുഴുവന്‍/വാര്‍ഷികം; അര്ദ്ധവാര്ഷിക; അല്ലെങ്കില്‍ പ്രതിമാസം എന്നിങ്ങനെ.
  • നിബന്ധനകളും വ്യവസ്ഥകളും വായിച്ച് അംഗീകരിക്കുക.
  • നിങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് സര്‍ട്ടിഫിക്കറ്റ് ലഭിക്കാനായി ഇമെയില്‍ ഐഡി നല്‍കുക.
  • പേയ്മെന്റ് നടത്തുന്നതിന് നിങ്ങളുടെ കാര്‍ഡ് വിശദാംശങ്ങള്‍ നല്‍കുക.
  • പേയ്മെന്റിന് ശേഷം, ഇന്‍ഷുറന്‍സ് സര്‍ട്ടിഫിക്കറ്റ് സ്വയമേവ ജനറേറ്റ് ചെയ്യപ്പെടും, അത് PDF ഫോര്‍മാറ്റില്‍ ഡൗണ്‍ലോഡ് ചെയ്യാം

Comments (0)

Leave a Reply

Your email address will not be published. Required fields are marked *