നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകള്‍ പരിശോധിക്കാം
യുഎഇയില്‍ അമ്മയെ അസഭ്യം പറഞ്ഞ സുഹൃത്തിനെ കൊലപ്പെടുത്തിയ പ്രവാസി യുവാവിന് ശിക്ഷ വിധിച്ചു. ദുബായ് ക്രിമിനല്‍ കോടതിയാണ് www dubai court case യുവാവിന് 10 വര്‍ഷം തടവ് ശിക്ഷ വിധിച്ചത്. വാട്സപ്പിൽ ഏത് ഭാഷയിൽ വരുന്ന മെസ്സേജുകളും ഇനി മലയാളത്തിൽ വായിക്കാം പ്രതി ഒളിവിലായതിനാല്‍ ഇയാളുടെ അഭാവത്തിലാണ് വിധി പുറപ്പെടുവിച്ചത്. ശിക്ഷാ കാലാവധി കഴിഞ്ഞാല്‍ ഇയാളെ നാടുകടത്താനും കോടതി ഉത്തരവിട്ടു. പിടിക്കപ്പെടുകയോ കീഴടങ്ങുകയോ ചെയ്താല്‍ വിധിക്കെതിരെ പ്രതിക്ക് അപ്പീല്‍ നല്‍കാം. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0 വിധിക്കെതിരെ 15 ദിവസത്തിനകം അപ്പീല്‍ നല്‍കണം. കൊലക്കേസുകളില്‍ പ്രതികള്‍ ഒളിവിലാണെങ്കിലും പ്രോസിക്യൂഷന്‍ അപ്പീല്‍ നല്‍കാറുണ്ട്.
പാകിസ്താന്‍ സ്വദേശികളായ മൂന്ന് പേര്‍ റാസല്‍ഖോറിലെ വിജനമായ പ്രദേശത്ത് മദ്യപിച്ചിരിക്കുമ്പോളായിരുന്നു കൊലപാതകം നടന്നത്. സുഹൃത്തുകളില്‍ ഒരാള്‍ പ്രതിയുടെ അമ്മയെ അസഭ്യം പറയുകയും ഇവര്‍ തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടാവുകയും ഇത് കൊലപാതകത്തില്‍ കലാശിക്കുകയുമായിരുന്നു. പല തവണ തലയില്‍ മരക്കഷ്ണം കൊണ്ട് അടിച്ചാണ് പ്രതി സുഹൃത്തിനെ കൊലപ്പെടുത്തിയത്. പിന്നാലെ 20 കാരനായ പ്രതി സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. രണ്ട് ദിവസത്തിന് ശേഷമാണ് മൃതദേഹം കണ്ടെത്തിയത്. മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ തലയോട്ടിക്ക് പൊട്ടലുണ്ടായതായും രക്തസ്രാവം മൂലം മരിച്ചതായും കണ്ടെത്തി. അന്വേഷണത്തിന്റെയും മൂന്നാമന്‍ നല്‍കിയ മൊഴിയുടെയും അടിസ്ഥാനത്തിലാണ് പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തി കോടതി ശിക്ഷ വിധിച്ചത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് സംഭവം നടന്നത്.