നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകള്‍ പരിശോധിക്കാം
ഇന്ന് രാവിലെ രാജ്യത്ത് രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില 9.2 ഡിഗ്രി സെല്‍ഷ്യസാണ്. പുലര്‍ച്ചെ 4.30 ന് റക്‌നയിലാണ് (അല്‍ ഐന്‍) കുറഞ്ഞ താപനില രേഖപ്പെടുത്തിയത്. വാട്സപ്പിൽ ഏത് ഭാഷയിൽ വരുന്ന മെസ്സേജുകളും ഇനി മലയാളത്തിൽ വായിക്കാം അതിനാല്‍ തന്നെ റെക്കോര്‍ഡ് തണുപ്പുമായാണ് രാജ്യം പുതുവത്സരത്തെ uae weather വരവേറ്റത്.
അതേസമയം ഇന്ന് പൊതുവെ ഭാഗികമായി മേഘാവൃതമായിരിക്കുമെന്ന് നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി അറിയിച്ചു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0
നേരിയതോ മിതമായതോ ആയ കാറ്റ് വീശും. രാജ്യത്ത് താപനില 27 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നേക്കാം. അബുദാബിയിലും ദുബായിലും മെര്‍ക്കുറി 25 ഡിഗ്രി സെല്‍ഷ്യസായി ഉയരും. അബുദാബിയില്‍ 19 ഡിഗ്രി സെല്‍ഷ്യസും ദുബായില്‍ 18 ഡിഗ്രി സെല്‍ഷ്യസും പര്‍വതപ്രദേശങ്ങളില്‍ 8 ഡിഗ്രി സെല്‍ഷ്യസും ആണ് കുറഞ്ഞ താപനില.
അബുദാബിയിലും ദുബായിലും ഈര്‍പ്പം 35 മുതല്‍ 80 ശതമാനം വരെയാണ്. രാത്രിയിലും തിങ്കളാഴ്ച രാവിലെയും ഈര്‍പ്പമുള്ളതായിരിക്കും, ചില തീരപ്രദേശങ്ങളിലും ആന്തരിക പ്രദേശങ്ങളിലും മൂടല്‍മഞ്ഞ് രൂപപ്പെടാന്‍ സാധ്യതയുണ്ട്. അറേബ്യന്‍ ഗള്‍ഫില്‍ വൈകുന്നേരത്തോടെ കടലിലെ അവസ്ഥ മിതമായതും പ്രക്ഷുബ്ധവുമായിരിക്കും, ഒമാന്‍ കടലില്‍ ചിലപ്പോള്‍ നേരിയതോ മിതമായതോ ആയിരിക്കും.