new year's eve celebrations dubai : റെക്കോര്‍ഡ് കരിമരുന്ന് പ്രയോഗം, ഡ്രോണ്‍ ഷോ, ലേസര്‍ ഷോ, പുതുവത്സരാശംസകള്‍ നേര്‍ന്ന് യുഎഇ; ചിത്രങ്ങള്‍ കാണാം - Pravasi Vartha
new year's eve celebrations dubai
Posted By editor Posted On

new year’s eve celebrations dubai : റെക്കോര്‍ഡ് കരിമരുന്ന് പ്രയോഗം, ഡ്രോണ്‍ ഷോ, ലേസര്‍ ഷോ, പുതുവത്സരാശംസകള്‍ നേര്‍ന്ന് യുഎഇ; ചിത്രങ്ങള്‍ കാണാം

നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകള്‍ പരിശോധിക്കാം

2023 നെ സ്വാഗതം ചെയ്ത് യുഎഇ. റെക്കോര്‍ഡ് കരിമരുന്ന് പ്രയോഗം, ഡ്രോണ്‍ ഷോ, ലേസര്‍ ഷോ, സ്റ്റാര്‍ മ്യൂസിക് ഷോകള്‍ തുടങ്ങിയ ഗംഭീര പരിപാടികളോടൊപ്പമാണ് രാജ്യം പുതുവര്‍ഷത്തെ വരവേറ്റത്.  വാട്സപ്പിൽ ഏത് ഭാഷയിൽ വരുന്ന മെസ്സേജുകളും ഇനി മലയാളത്തിൽ വായിക്കാം   പാന്‍ഡെമിക്കിന് ശേഷം പൂര്‍ണമായി കൊവിഡ് നിയന്ത്രണങ്ങളില്ലാത്ത ആഘോഷമായിരുന്നു ഇത്. 2023 കൂടുതല്‍ മനോഹരമാക്കുമെന്ന് യുഎഇ വൈസ് പ്രസിഡന്റ് പ്രഖ്യാപിച്ചതോടെ രാജ്യം സുപ്രധാന വര്‍ഷത്തിന് അന്ത്യം new year’s eve celebrations dubai കുറിച്ചു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0

യുഎഇ പുതുവത്സരാശംസകള്‍ നേരുന്നു
യുഎഇയില്‍ പുതുവര്‍ഷം ആഘോഷിക്കുന്നവര്‍ക്ക് ഇതൊരു സന്തോഷകരമായ തുടക്കമായിരിക്കും. 2023-ലേക്ക് രാജ്യം പുലരുമ്പോള്‍ യുഎഇയിലുടനീളമുള്ള 40 വേദികളില്‍ റെക്കോര്‍ഡ് പടക്കങ്ങളും ലേസര്‍, വാട്ടര്‍, ഡ്രോണ്‍ ഷോകളും ഒരേസമയം നടന്നു. അബുദാബിയില്‍ 12.30 കഴിഞ്ഞിട്ടും വെടിക്കെട്ട് അവസാനിച്ചിട്ടില്ല. റെക്കോര്‍ഡ് തകര്‍ത്ത 40 മിനിറ്റ് ഷോ പ്രകാശത്തിന്റെയും ശബ്ദത്തിന്റെയും മഹത്തായ ഉത്സരമായിരുന്നു. ദുബായിലെ ബുര്‍ജ് ഖലീഫയില്‍ അത്യഗ്രന്‍ ആഘോഷങ്ങള്‍ നടന്നു. മറ്റൊരു പ്രമുഖ സ്ഥലമായ ബുര്‍ജ് അല്‍ അറബിന് സമീപം പടക്കം പൊട്ടിക്കുന്നത് നിവാസികള്‍ക്ക് കാണാന്‍ കഴിഞ്ഞു. 2022 ലെ അവസാന ഫൗണ്ടന്‍ ഷോ ദുബായ് മാളില്‍ നടന്നു.

ഷാര്‍ജയിലെ അല്‍ മജാസ് വാട്ടര്‍ഫ്രണ്ടില്‍ എട്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള പുതുവത്സര വെടിക്കെട്ട് കാണാന്‍ ആയിരക്കണക്കിന് നിവാസികള്‍ തടിച്ചുകൂടി. അല്‍ ഖസ്ബ, ഫ്ളാഗ് ഐലന്‍ഡ് തുടങ്ങിയ സമീപസ്ഥലങ്ങളും വെടിക്കെട്ട് കാണാന്‍ സന്ദര്‍ശകരുടെ തിരക്കായിരുന്നു. കാണികളുടെ സുരക്ഷയ്ക്കായി വിവിധ പോലീസ് വാഹനങ്ങളും സ്ഥലത്തുണ്ടായിരുന്നു.

ഡ്രോണ്‍ ഷോകള്‍ ജുമൈറയില്‍ ജനക്കൂട്ടത്തെ വിസ്മയിപ്പിച്ചു. ബ്ലൂവാട്ടേഴ്സ്, ദി ബീച്ച്, ജെബിആര്‍ എന്നിവിടങ്ങളില്‍ ഡിഎസ്എഫ ഡ്രോണുകളുടെ ലൈറ്റ് ഷോയില്‍ സന്ദര്‍ശകരും താമസക്കാരും ആവേശഭരിതരായി. മനോഹരമായ ലൈറ്റുകള്‍, പാറ്റേണുകള്‍, സന്ദേശങ്ങള്‍ എന്നിവ ഉപയോഗിച്ച് നൂറുകണക്കിന് ഡ്രോണുകള്‍ ജനക്കൂട്ടത്തെ രസിപ്പിച്ചു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *