mahzooz raffle draw : ഇന്ത്യന്‍ പ്രവാസി ഉള്‍പ്പെടെ നിരവധി പേരെ ഭാഗ്യശാലികളാക്കി 2022ലെ അവസാന മഹ്‌സൂസ് നറുക്കെടുപ്പ് - Pravasi Vartha
mahzooz raffle draw
Posted By editor Posted On

mahzooz raffle draw : ഇന്ത്യന്‍ പ്രവാസി ഉള്‍പ്പെടെ നിരവധി പേരെ ഭാഗ്യശാലികളാക്കി 2022ലെ അവസാന മഹ്‌സൂസ് നറുക്കെടുപ്പ്

നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകള്‍ പരിശോധിക്കാം

പ്രവാസികള്‍ ഉള്‍പ്പെടെ നിരവധി പേരെ ഭാഗ്യശാലികളാക്കി മഹ്‌സൂസ് നറുക്കെടുപ്പ്. മഹ്‌സൂസിന്റെ 109-ാമത് പ്രതിവാര നറുക്കെടുപ്പില്‍ mahzooz raffle draw നിരവധി പേരെയാണ് ഭാഗ്യം തേടിയെത്തിയിരിക്കുന്നത്.  വാട്സപ്പിൽ ഏത് ഭാഷയിൽ വരുന്ന മെസ്സേജുകളും ഇനി മലയാളത്തിൽ വായിക്കാം   2022ലെ അവസാന നറുക്കെടുപ്പില്‍ 1,103 ഭാഗ്യശാലികള്‍ ചേര്‍ന്ന് 1,680,100 ദിര്‍ഹത്തിന്റെ സമ്മാനമാണ് നേടിയത്. അതേസമയം 10 മില്യണ്‍ ദിര്‍ഹത്തിന്റെ ഒന്നാം സമ്മാന ജേതാവിനെ ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0

ഈ വാരത്തിലെ നറുക്കെടുപ്പില്‍ അഞ്ചില്‍ നാല് സംഖ്യകളും യോജിച്ചുവന്ന 14 പേരാണ് രണ്ടാം സമ്മാനത്തിന് അര്‍ഹരായിട്ടുള്ളത്. രണ്ടാം സമ്മാനമായ 1,000,000 ദിര്‍ഹം ഇവര്‍ പങ്കിട്ടെടുത്തു. ഓരോരുത്തര്‍ക്കും 71,428 ദിര്‍ഹം വീതമാണ് ലഭിച്ചത്. അഞ്ചില്‍ മൂന്ന് സംഖ്യകളും യോജിച്ചുവന്ന 1,086 പേര്‍ മൂന്നാം സമ്മാനവും സ്വന്തമാക്കി. 350 ദിര്‍ഹം വീതമാണ് ഇവര്‍ക്ക് ലഭിച്ചത്.
പതിവുപോലെ പ്രതിവാര റാഫിള്‍ ഡ്രോയില്‍ വിജയികളായ മൂന്നുപേര്‍ 300,000 ദിര്‍ഹം പങ്കിട്ടെടുത്തു. ഇന്ത്യക്കാരായ രതീഷ്, മുഹമ്മദ്, ഫിലിപ്പീന്‍സ് സ്വദേശിയായ റയാന്‍ എന്നിവരാണ് പുതുവര്‍ഷത്തില്‍ 100,000 ദിര്‍ഹം വീതം സമ്മാനമായി നേടിയത്. യഥാക്രമം 27237318, 27199469, 27015227 എന്നീ റാഫിള്‍ നമ്പരുകളിലൂടെയാണ് ഇവര്‍ വിജയികളായിരിക്കുന്നത്.

അടുത്ത മില്യണയറാകാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം. www.mahzooz.ae എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് 35 രൂപയുടെ ബോട്ടില്‍ഡ് വാട്ടര്‍ വാങ്ങിക്കുക. ഇതിലൂടെ നിങ്ങള്‍ക്ക് മഹ്‌സൂസില്‍ പങ്കെടുക്കാന്‍ സാധിക്കും. ഓരോ ബോട്ടില്‍ഡ് വാട്ടര്‍ വാങ്ങിക്കുമ്പോഴും ഉപഭോക്താവിന് ഒന്നിലധികം നറുക്കെടുപ്പില്‍ മത്സരിക്കുന്നതിനുള്ള അവസരമാണ് ലഭിക്കുക.
ഈവിങ്‌സ് എല്‍എല്‍സി നടത്തുന്ന,തുടര്‍ച്ചയായി വന്‍ തുകകള്‍ സമ്മാനമായി നല്‍കുന്ന യുഎഇയിലെ പ്രമുഖ പ്രതിവാര നറുക്കെടുപ്പായ മഹ്‌സൂസ് രണ്ട് വര്‍ഷത്തിനുള്ളില്‍ 31 പേരെയാണ് കോടീശ്വരന്മാരാക്കിയിട്ടുള്ളത്. ഇക്കാലയളവിനുള്ളില്‍ 215,000ത്തിലധികം വിജയികളെയും മഹ്‌സൂസ് സൃഷ്ടിച്ചു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *