kerala police
Posted By editor Posted On

kerala police : സംസ്ഥാനത്ത് പുതുവര്‍ഷ ദിനത്തില്‍ റോഡില്‍ പൊലിഞ്ഞത് 8 ജീവനുകള്‍; 45 പേര്‍ക്ക് പരുക്കേറ്റു

നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകള്‍ പരിശോധിക്കാം

സംസ്ഥാനത്ത് പുതുവര്‍ഷ ദിനത്തില്‍ റോഡില്‍ പൊലിഞ്ഞത് 8 ജീവനുകള്‍. അടിമാലിയില്‍ ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരു വിദ്യാര്‍ഥി മരിക്കുകയും 43 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.  വാട്സപ്പിൽ ഏത് ഭാഷയിൽ വരുന്ന മെസ്സേജുകളും ഇനി മലയാളത്തിൽ വായിക്കാം    ആലപ്പുഴ തലവടിയില്‍ പൊലീസ് kerala police ജീപ്പിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു. കോട്ടയം കുമരകം സ്വദേശികളായ ജസ്റ്റിന്‍, അലക്‌സ് എന്നിവരാണ് ആലപ്പുഴ – തണ്ണീര്‍മുക്കം റോഡില്‍ തലവടിയില്‍ പൊലീസ് ജീപ്പ് ബൈക്കിലിടിച്ച് മരിച്ചത്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0 ആലപ്പുഴ ഡി.സി.ആര്‍.ബി ഡിവൈഎസ്പിയുടെ ജീപ്പാണ് ഇവരെ ഇടിച്ചത്. ഡ്രൈവര്‍ ഉറങ്ങിയതാകാം അപകട കാരണമെന്നാണ് പൊലീസ് വിശദീകരണം. ബൈക്കില്‍ ഇടിച്ച ശേഷം നിയന്ത്രണം വിട്ട ജീപ്പ് തൊട്ടടുത്ത വീടിന്റെ മതില്‍ ഇടിച്ചു തകര്‍ത്താണ് നിന്നത്.

പത്തനംതിട്ടയില്‍ തിരുവല്ലയിലും ഏനാത്തും രണ്ട് വാഹനാപകടങ്ങളിലായി മൂന്നുപേര്‍ മരിച്ചു. പത്തനംതിട്ട തിരുവല്ലയിലും ഏനാത്തും രണ്ട് വാഹനാപകടങ്ങളിലായി മൂന്നുപേര്‍ മരിച്ചു. തിരുവല്ലയില്‍ ടാങ്കര്‍ലോറി ബൈക്കിലിടിച്ച് ശ്യം, അരുണ്‍കുമാര്‍ എന്നിവരാണ് മരിച്ചത്. ഏനാത്ത് ബൈക്ക് പോസ്റ്റില്‍ ഇടിച്ച് ഇലമംഗവം സ്വദേശി തുളസീധരന്‍ മരിച്ചു. കോഴിക്കോട് കക്കോടിയില്‍ കാറുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനും കൊയിലാണ്ടിയില്‍ ബസിടിച്ച് കാല്‍നടയാത്രക്കാരിയും മരിച്ചു. കക്കോടിയില്‍ ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ കക്കോടി സ്വദേശി ബിജു ആണ് മരിച്ചത്. പുലര്‍ച്ചെ പന്ത്രണ്ടരയോടെയാണ് അപകടമുണ്ടായത്. കൊയിലാണ്ടിയില്‍ ബസ് ഇടിച്ചാണ് യാത്രക്കാരി മരിച്ചത്. നെല്ലാടി വിയ്യൂര്‍ വളപ്പില്‍ താഴെ ശ്യാമളയ്ക്ക് ബസ് സ്റ്റാന്‍ഡില്‍ വച്ചാണ് അപകടം സംഭവിച്ചത്. വയനാട് പിണങ്ങോട് പുഴക്കലില്‍ നിയന്ത്രണം വിട്ട വാന്‍ കടയിലേക്ക് ഇടിച്ചു കയറി. രണ്ടുപേര്‍ക്കും കാര്യമായ പരുക്കുകളില്ല. കടയുടെ ഒരു ഭാഗം പൂര്‍ണമായി തകര്‍ന്നു. പടിഞ്ഞാറത്തറ സ്വദേശികള്‍ സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *