
civil court dubai : യുഎഇ: തൊഴിലുടമയുടെ വീട്ടില്‍ മോഷണം നടത്തിയ ജോലിക്കാരിക്ക് ശിക്ഷ
നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകള്‍ പരിശോധിക്കാം
യുഎഇയില്‍ തൊഴിലുടമയുടെ വീട്ടില്‍ മോഷണം നടത്തിയ ജോലിക്കാരിക്ക് ശിക്ഷ വിധിച്ചു. 27 കാരിയായ ഏഷ്യന്‍ യുവതിക്ക് കോടതി civil court dubai ആറ് മാസം തടവും 2,000 ദിര്‍ഹം പിഴയും വിധിച്ചു. വാട്സപ്പിൽ ഏത് ഭാഷയിൽ വരുന്ന മെസ്സേജുകളും ഇനി മലയാളത്തിൽ വായിക്കാം ശിക്ഷാ കാലാവധിക്ക് ശേഷം യുവതിയെ നാടുകടത്തും. തൊഴിലുടമയുടെ വീട്ടില്‍ നിന്ന് വിലപിടിപ്പുള്ള വസ്തുക്കള്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍, വസ്ത്രങ്ങള്‍, അടുക്കള ഉപകരണങ്ങള്‍ എന്നിവയാണ് യുവതി മോഷ്ടിച്ചത്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0
കഴിഞ്ഞ ജൂലൈയില്‍ ഒരു ഗള്‍ഫ് പൗരന്‍ തന്റെ അടുത്ത് ആറ് വര്‍ഷമായി ജോലി ചെയ്തിരുന്ന വീട്ടുജോലിക്കാരി തന്നെ കൊള്ളയടിച്ചതായി കാണിച്ച് റിപ്പോര്‍ട്ട് നല്‍കി. ലാപ്ടോപ്പ്, ടാബ്ലെറ്റ്, സ്വര്‍ണാഭരണങ്ങള്‍ എന്നിവ നഷ്ടപ്പെട്ടതായി ഭാര്യ തിരിച്ചറിഞ്ഞതായി പരാതിക്കാരന്‍ മൊഴിയില്‍ പറഞ്ഞു. ജോലിക്കാരിയുടെ മുറി പരിശോധിച്ചപ്പോള്‍ കയറ്റി അയയ്ക്കാനായി പായ്ക്ക് ചെയ്ത് വച്ച മൂന്ന് പെട്ടികള്‍ കണ്ടെത്തിയെന്നും പരാതിയില്‍ പറയുന്നു. നാട്ടില്‍ നിന്ന് തിരിച്ചെത്തിയ ജോലിക്കാരിയെ അറസ്റ്റ് ചെയ്തു. എന്നാല്‍ എല്ലാ ആരോപണങ്ങളും യുവതി നിഷേധിച്ചു, ആ സാധനങ്ങള്‍ തന്റെ തൊഴിലുടമയില്‍ നിന്നും കുടുംബത്തില്‍ നിന്നും ലഭിച്ച സമ്മാനങ്ങളാണെന്ന് അവര്‍ അവകാശപ്പെട്ടു.
Comments (0)