
abu dhabi fine payment : യുഎഇ: നാളെ വിദ്യാര്‍ത്ഥികള്‍ സ്‌കൂളിലേക്ക്; വാഹനമോടിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി അധികൃതര്‍
നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകള്‍ പരിശോധിക്കാം
അവധി കഴിഞ്ഞ് നാളെ വിദ്യാര്‍ത്ഥികള്‍ സ്‌കൂളുകളില്‍ മടങ്ങുകയാണ്. ഈ സാഹചര്യത്തില്‍ വാഹനമോടിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി അധികൃതര്‍. വാട്സപ്പിൽ ഏത് ഭാഷയിൽ വരുന്ന മെസ്സേജുകളും ഇനി മലയാളത്തിൽ വായിക്കാം ജാഗ്രതയോടെ വാഹനമോടിക്കണമെന്നും ട്രാഫിക് നിയമങ്ങള്‍ പാലിക്കണമെന്നും അബുദാബി പോലീസ് abu dhabi fine payment നിര്‍ദ്ദേശിച്ചു. വിദ്യാര്‍ത്ഥികളെ ഇറക്കുമ്പോഴോ കയറ്റുമ്പോഴോ സ്‌കൂള്‍ ബസില്‍ ‘സ്റ്റോപ്പ്’ ബോര്‍ഡ് പ്രദര്‍ശിപ്പിക്കുമ്പോള്‍ വാഹനങ്ങള്‍ നിര്‍ത്തണമെന്ന് അതോറിറ്റി സോഷ്യല്‍ മീഡിയയിലൂടെ വ്യക്തമാക്കി. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0
‘സ്റ്റോപ്പ്’ ബോര്‍ഡ് പ്രദര്‍ശിപ്പിക്കുമ്പോള്‍ ഇരുവശങ്ങളിലുള്ള വാഹനങ്ങള്‍ നിര്‍ത്തി സ്‌കൂള്‍ ബസില്‍ നിന്ന് അഞ്ച് മീറ്റര്‍ അകലം പാലിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് സുരക്ഷിതമായ യാത്ര ഉറപ്പാക്കണമെന്ന് അബുദാബി പോലീസ് വാഹനമോടിക്കുന്നവരെ ഓര്‍മ്മിപ്പിച്ചു.
‘സ്റ്റോപ്പ്’ അടയാളങ്ങള്‍ അവഗണിച്ചാല്‍ വാഹനമോടിക്കുന്നവര്‍ക്ക് 1,000 ദിര്‍ഹം പിഴയും പത്ത് ബ്ലാക്ക് പോയിന്റുകളും ലഭിക്കും. സ്‌കൂള്‍ ബസ് ഡ്രൈവര്‍മാര്‍ വിദ്യാര്‍ത്ഥികളെ കയറ്റുമ്പോഴും ഇറക്കുമ്പോഴും ബസുകളില്‍ ‘സ്റ്റോപ്പ്’ ബോര്‍ഡുകള്‍ പ്രദര്‍ശിപ്പിക്കണം. സ്‌കൂള്‍ ബസില്‍ ‘സ്റ്റോപ്പ്’ ബോര്‍ഡുകള്‍ പ്രദര്‍ശിപ്പിക്കാതിരുന്നാല്‍ 500 ദിര്‍ഹവും ആറ് ബ്ലാക്ക് പോയിന്റുമാണ് പിഴ.
മറ്റ് ഡ്രൈവര്‍മാര്‍ക്ക് തടസ്സമാകാതിരിക്കാന്‍ കുട്ടികളെ സ്‌കൂള്‍ ബസില്‍ കയറ്റുകയോ ഇറക്കുകയോ ചെയ്യുമ്പോള്‍ ബസുകള്‍ പാര്‍ക്ക് ചെയ്യുന്നതിനായി നിശ്ചയിച്ചിട്ടുള്ള ഇടങ്ങള്‍ ഉപയോഗിക്കുന്നത് ഉള്‍പ്പെടെയുള്ള ട്രാഫിക് നിയമങ്ങള്‍ രക്ഷിതാക്കളും പാലിക്കണം. വിദ്യാര്‍ഥികളുടെ സുരക്ഷ ഉറപ്പാക്കാന്‍ സ്‌കൂള്‍ സോണിലൂടെ കടന്നുപോകുമ്പോള്‍ വാഹനമോടിക്കുന്നവര്‍ ശ്രദ്ധയോടെ വാഹനമോടിക്കുകയും വേഗത കുറയ്ക്കുകയും വേണം.
Comments (0)