
rta parking free : യുഎഇ: പുതുവത്സര ദിനത്തില്‍ സൗജന്യ പാര്‍ക്കിംഗ് പ്രഖ്യാപിച്ചു
നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകള്‍ പരിശോധിക്കാം
ദുബായ് റോഡ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ) 2023 ജനുവരി 1 ന് എമിറേറ്റില്‍ സൗജന്യ പൊതു പാര്‍ക്കിംഗ് rta parking free പ്രഖ്യാപിച്ചു. വാട്സപ്പിൽ ഏത് ഭാഷയിൽ വരുന്ന മെസ്സേജുകളും ഇനി മലയാളത്തിൽ വായിക്കാം തിങ്കളാഴ്ച (ജനുവരി 2) മുതല്‍ പണമടച്ചുള്ള പാര്‍ക്കിംഗ് പുനരാരംഭിക്കും. ബഹുനില പാര്‍ക്കിങ്ങിന് ഈ ഇളവ് ബാധകമല്ല. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0
ഗതാഗത അതോറിറ്റിയുടെ അറിയിപ്പ് അനുസരിച്ച്, ദുബായ് മെട്രോയുടെ ചുവപ്പും പച്ചയും ലൈനുകള്‍ 12/31/2022 ശനിയാഴ്ച രാവിലെ 5:00 മുതല്‍ പ്രവര്‍ത്തിക്കും. അതിനാല്‍ ഈ പുതുവത്സരത്തില്‍ മെട്രോ 02/01/2023 തിങ്കളാഴ്ച 12 മണി വരെ തുടര്‍ച്ചയായി 43 മണിക്കൂര്‍ പ്രവര്‍ത്തിക്കും. 2022 ഡിസംബര്‍ 31, ശനിയാഴ്ച രാവിലെ 6 മണി മുതല്‍ 2023 ജനുവരി 2 തിങ്കളാഴ്ച പുലര്‍ച്ചെ 1 മണി വരെ ട്രാം സേവനം നടത്തും. എല്ലാ ആര്‍ടിഎ കസ്റ്റമര്‍ ഹാപ്പിനസ് സെന്ററുകളും ഞായറാഴ്ച (ജനുവരി 1) അടച്ചിരിക്കും, തിങ്കളാഴ്ച (ജനുവരി 2) സേവനങ്ങള്‍ പുനരാരംഭിക്കും.
നഗരത്തിലെ ഏറ്റവും വലിയ ആഘോഷ പരിപാടിയായ പുതുവത്സരാഘോഷത്തിന് റോഡുകള്‍ നിരീക്ഷിക്കാന്‍ 10,000 സ്മാര്‍ട്ട് ക്യാമറകള്‍ അധികാരികള്‍ വിന്യസിക്കും. എമിറേറ്റുകളിലെ പുതുവത്സരാഘോഷ വേളയില്‍ ഗതാഗതം സുഗമമാക്കാനും പ്രധാന ആഘോഷ വേദികളിലേക്ക് പൊതുജനങ്ങളെ നയിക്കാനും സഹായിക്കുന്ന റോഡ് അടച്ചിടലുകളും പൊതുഗതാഗത ഷെഡ്യൂളുകളും ആര്‍ടിഎ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് ബൊളിവാര്‍ഡ് പാര്‍ക്കിംഗ് ഏരിയ കപ്പാസിറ്റിയില്‍ എത്തുമ്പോള്‍ വൈകുന്നേരം 4 മണിക്ക് അടച്ചിടും. ‘ബൊളിവാര്‍ഡ് ഏരിയയിലോ ദുബായ് മാളിലോ റിസര്‍വേഷന്‍ ഉള്ളവര്‍ ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് മുമ്പ് എത്തിച്ചേരാന്‍ ശ്രമിക്കുക.
ഫിനാന്‍ഷ്യല്‍ സെന്റര്‍ റോഡിന്റെ ലോവര്‍ ഡെക്ക് വൈകുന്നേരം 04:00 നും അല്‍ സുക്കൂക്ക് സ്ട്രീറ്റ് രാത്രി 8 നും അടയ്ക്കും.
ഔദ് മേത്ത റോഡില്‍ നിന്ന് ബുര്‍ജ് ഖലീഫ ഡിസ്ട്രിക്റ്റിലേക്ക് നീളുന്ന അല്‍ അസയേല്‍ റോഡ് വെകുന്നേരം 04:00 മണിക്ക് അടയ്ക്കും
സഅബീല്‍ റോഡിനും അല്‍ മെയ്ദാന്‍ റോഡിനും ഇടയിലുള്ള അല്‍ മുസ്തഖ്ബാല്‍ സ്ട്രീറ്റ് 2 വൈകുന്നേരം 4 മണിക്ക് അടച്ചിടും.
Comments (0)