നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകള്‍ പരിശോധിക്കാം
പുതുവര്‍ഷാഘോഷം പ്രമാണിച്ച് പൊതുഗതാഗത സംവിധാനത്തില്‍ മാറ്റങ്ങള്‍ പ്രഖ്യാപിച്ച് വിവിധ എമിറേറ്റുകള്‍. ഷാര്‍ജ, ദുബായ്, അജ്മാന്‍, റാസല്‍ഖൈമ എന്നി എമിറേറ്റുകളാണ് ശനി, ഞായര്‍ ദിവസങ്ങളിലെ പൊതുഗതാഗത സംവിധാനത്തിലും സമയക്രമത്തിലും public transport മാറ്റങ്ങള്‍ പ്രഖ്യാപിച്ചത്. വാട്സപ്പിൽ ഏത് ഭാഷയിൽ വരുന്ന മെസ്സേജുകളും ഇനി മലയാളത്തിൽ വായിക്കാം എമിറേറ്റുകളില്‍ പൊതുപാര്‍ക്കിങ്ങുകളും സൗജന്യമായിരിക്കും. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0
അജ്മാന്‍, റാസല്‍ഖൈമ പൊതുബസുകള്‍
പുതുവത്സരാഘോഷങ്ങള്‍ കണക്കിലെടുത്ത് ശനി, ഞായര്‍ ദിവസങ്ങളില്‍ അര്‍ധരാത്രി വരെ സര്‍വീസ് തുടരും. റാസല്‍ഖൈമ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി അല്‍ മര്‍ജാന്‍ ദ്വീപില്‍ വെടിക്കെട്ട് പ്രമാണിച്ച് പ്രത്യേക ബസ് റൂട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അല്‍ ഹംറ മാളില്‍നിന്ന് അല്‍ മര്‍ജാന്‍ ദ്വീപിലെ ആഘോഷമേഖലയിലേക്ക് ബസ് സര്‍വീസ് നല്‍കും. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടുമുതല്‍ ഞായറാഴ്ച പുലര്‍ച്ചെ രണ്ടുവരെയും ബസുണ്ടാകും.
ദുബായില്‍നിന്നുള്ള ഇന്റര്‍സിറ്റി ബസുകള്‍
ദുബായില്‍നിന്ന് മറ്റ് എമിറേറ്റുകളിലേക്കുള്ള ഇന്റര്‍സിറ്റി ബസ് റൂട്ടുകളുടെ പ്രവര്‍ത്തനം ഇപ്രകാരമായിരിക്കും.
ഇ16 സബ്ഖ മുതല്‍ ഹത്ത വരെ
ഇ100 അല്‍ ഗുബൈബ-അബുദാബി
ഇ101 ഇബ്ന്‍ ബത്തൂത്ത-അബുദാബി
ഇ102 ഇബ്ന്‍ ബത്തൂത്ത-അല്‍ മുസ്സഫ
ഇ201 അല്‍ ഗുബൈബ-അല്‍ഐന്‍
ഇ303 ഷാര്‍ജ യൂണിയന്‍-ഷാര്‍ജ അല്‍ ജുബൈല്‍
ഇ306 അല്‍ ഗുബൈബ- അല്‍ ജുബൈല്‍
ഇ307 സിറ്റി സെന്റര്‍ ദേര- അല്‍ ജുബൈല്‍
ഇ307എ അബു ഹെയില്‍ – അല്‍ ജുബൈല്‍
ഇ315 ഇത്തിസലാത്ത്- ഷാര്‍ജ അല്‍ മുവൈല
ഇ400 യൂണിയന്‍-അജ്മാന്‍
ഇ411 ഇത്തിസലാത്ത്-അജ്മാന്‍
ഇ700 യൂണിയന്‍-ഫുജൈറ
അബ്ര, ഫെറി, വാട്ടര്‍ ടാക്സി
ശനി, ഞായര്‍ ദിവസങ്ങളില്‍ രാവിലെ മുതല്‍ അര്‍ധരാത്രിവരെയും ദുബായില്‍ അബ്ര, ഫെറി, വാട്ടര്‍ ടാക്സികള്‍ സര്‍വീസ് നല്‍കും. ശനിയാഴ്ച രാവിലെ 10 മണിമുതല്‍ രാത്രി എട്ട് വരെ ദുബായ് ഓള്‍ഡ് സൂഖ് – ബനിയാസ്, അല്‍ ഫാഹിദി – അല്‍ സബ്ഖ, അല്‍ ഫാഹിദി – ദേര ഓള്‍ഡ് സൂക്ക്, ബനിയാസ് – അല്‍ സീഫ് എന്നിവിടങ്ങളില്‍ അബ്ര സര്‍വീസ് ഉണ്ടാകും. ദുബായ് ഓള്‍ഡ് സൂഖ് – അല്‍ ഫാഹിദി – അല്‍ സീഫ് (ഉച്ചകഴിഞ്ഞ് മൂന്ന് മുതല്‍ രാത്രി 7.30 വരെ), ഫെസ്റ്റിവല്‍ സിറ്റി – ദുബായ് ക്രീക്ക് ഹാര്‍ബര്‍ (വൈകുന്നേരം നാല് മുതല്‍ രാത്രി എട്ട് വരെ), സൂക്ക് അല്‍ മര്‍ഫ-ദുബായ് ഓള്‍ഡ് സൂഖ് (വൈകീട്ട് 4.20 മുതല്‍ രാത്രി 10.50), സൂഖ് അല്‍ മര്‍ഫ-ദേര ഓള്‍ഡ് സൂഖ് (വൈകീട്ട് 4.05 മുതല്‍ രാത്രി 11.35), അല്‍ ജദ്ദാഫ്-ഡി.എഫ്.സി (രാവിലെ 8 മുതല്‍ രാത്രി 8 വരെ), മറീന മാള്‍ – മറീന വാക്ക് (രാവിലെ 11 മുതല്‍ രാത്രി എട്ട് വരെ) വരെയും സര്‍വീണ്ടാകും. ഞായറാഴ്ച രാവിലെ 11 മുതല്‍ രാത്രി 11.35 വരെ ഇവിടങ്ങളില്‍ അബ്ര, ഫെറി, വാട്ടര്‍ ടാക്സികള്‍ സര്‍വീസ് നല്‍കും.
ദുബായ് മെട്രോ
ദുബായ് മെട്രോ റെഡ് ലൈന്‍, ഗ്രീന്‍ ലൈന്‍ സ്റ്റേഷനുകള്‍ ശനിയാഴ്ച പുലര്‍ച്ചെ അഞ്ചുമണിമുതല്‍ ജനുവരി രണ്ട് തിങ്കളാഴ്ച രാത്രി 12 മണി വരെ സര്‍വീസ് നല്‍കും. ഇതുവഴി തുടര്‍ച്ചയായ 43 മണിക്കൂര്‍ മെട്രോസേവനം ലഭ്യമാകും. ശനിയാഴ്ച രാവിലെ ആറുമണിമുതല്‍ തിങ്കളാഴ്ച പുലര്‍ച്ചെ ഒരുമണിവരെ ട്രാം സര്‍വീസ് സേവനങ്ങളും ലഭിക്കും. പുതുവത്സരത്തിന്റെ ഭാഗമായുള്ള ആഘോഷങ്ങള്‍ നടക്കുന്ന പ്രദേശങ്ങളിലേക്കും തിരിച്ചുമുള്ള ജനങ്ങളുടെയാത്ര സുഗമമാക്കുന്നതിനാണ് മെട്രോ, ട്രാം സമയങ്ങളില്‍ മാറ്റംവരുത്തിയിട്ടുണ്ട്.