
petrol price : യുഎഇ നിവാസികള്‍ക്ക് പുതുവത്സര സമ്മാനമായി ഇന്ധനവിലയില്‍ ഗണ്യമായ ഇടിവ്; സന്തോഷം പ്രകടിപ്പിച്ച് പ്രവാസികള്‍
നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകള്‍ പരിശോധിക്കാം
2023 ജനുവരിയിലെ ഇന്ധന വിലയിലെ petrol price ഗണ്യമായ ഇടിവിനെ യുഎഇ നിവാസികള്‍ സന്തോഷത്തോടെ സ്വാഗതം ചെയ്തു. പലരും ഇതിനെ പുതുവത്സര സമ്മാനമായി കണക്കാക്കുന്നു. വാട്സപ്പിൽ ഏത് ഭാഷയിൽ വരുന്ന മെസ്സേജുകളും ഇനി മലയാളത്തിൽ വായിക്കാം ഇന്നലെ പ്രഖ്യാപിച്ച ജനുവരിയിലെ ഇന്ധന വിലയില്‍ പെട്രോളിന് 50 ഫില്‍സിന്റെ കുറവും ഡീസലിന് 45 ഫില്‍സും രേഖപ്പെടുത്തി. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0
സൂപ്പര്‍ 98 പെട്രോളിന്റെ വില 3.30 ദിര്‍ഹത്തില്‍ നിന്ന് 2.78 ദിര്‍ഹമായി കുറഞ്ഞു. സ്പെഷ്യല്‍ 95-ന്റെ വില 3.18 ദിര്‍ഹത്തില്‍ നിന്ന് 2.67 ദിര്‍ഹമായി ഇടിഞ്ഞു. ഇ-പ്ലസ് 91-ന്റെ വില 3.11 ദിര്‍ഹത്തില്‍ നിന്ന് 2.59 ദിര്‍ഹമായി കുറയുകയും ചെയ്തു. ഡീസല്‍ വില 3.74 ദിര്‍ഹത്തില്‍ നിന്ന് 3.29 ദിര്‍ഹമായാണ് ഇടിവ് ുണ്ടായത്. സൂപ്പര്‍ 98 പെട്രോളിന് 2.65 ദിര്‍ഹവും സ്പെഷ്യല്‍ 95 പെട്രോളിന് 2.53 ദിര്‍ഹവും ഇ പ്ലസ് പെട്രോളിന്റെ വില 2.46 ദിര്‍ഹവും ആയിരുന്ന 2022 ജനുവരിക്ക് ശേഷമുള്ള പെട്രോളിന്റെ ഏറ്റവും കുറഞ്ഞ വിലയാണിത്.
അബുദാബിയിലേക്ക് ദിവസേന വാഹനമോടിക്കുന്ന ഇന്ത്യന്‍ പ്രവാസി അരിജിത് ഇന്ധനവില ഇടിവില്‍ സന്തോഷം പ്രകടിപ്പിച്ചു. ‘ഇത് വലിയ ആശ്വാസമാണ്, പ്രത്യേകിച്ച് ദുബായ്ക്കും അബുദാബിക്കും ഇടയില്‍ എല്ലാ ദിവസവും വാഹനമോടിക്കുന്നവര്‍ക്ക് ഇത് തികഞ്ഞ പുതുവത്സര സമ്മാനമാണ്,’ അദ്ദേഹം പറഞ്ഞു. വില പ്രഖ്യാപിക്കുമ്പോള്‍ താന്‍ പെട്രോള്‍ സ്റ്റേഷനിലായിരുന്നുവെന്നും അറിയിപ്പ് വന്നപ്പോള്‍ നിരവധി കാറുകള്‍ ഓടിപ്പോകുന്നത് കണ്ടതായും ദുബായ് നിവാസിയായ മുഹമ്മദ് പറഞ്ഞു. മറ്റ് എമിറേറ്റുകളിലും സമാനമായ ദൃശ്യങ്ങള്‍ ഉണ്ടായിരുന്നു.
2015 ഓഗസ്റ്റിലാണ് യുഎഇ ചില്ലറ ഇന്ധന വില നിയന്ത്രണം എടുത്തുകളഞ്ഞത്. അതിനുശേഷം കമ്മിറ്റി എല്ലാ മാസവും പുതുക്കിയ നിരക്കുകള്‍ പ്രഖ്യാപിക്കുന്നു. 2022 ജൂലൈയില്‍ റീട്ടെയില്‍ ഇന്ധന വില യുഎഇയിലെ എക്കാലത്തെയും ഉയര്‍ന്ന നിരക്കിലെത്തിയപ്പോള്‍, ഓഗസ്റ്റ്, സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളില്‍ നിരക്കുകള്‍ കുറച്ചിരുന്നു.
Comments (0)