
new year’s eve celebrations dubai : പുതുവത്സരാഘോഷം: 43 മണിക്കൂര്‍ തുടര്‍ച്ചയായി ദുബായ് മെട്രോ സേവനം, വിവിധ സ്ഥലങ്ങളില്‍ ഗതാഗതാ നിയന്ത്രണം
നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകള്‍ പരിശോധിക്കാം
അത്യുഗ്രന്‍ പുതുവത്സരാഘോഷത്തിന് ദുബായ് new year’s eve celebrations dubai ഒരുങ്ങുകയാണ്. പുതുവത്സരാഘോഷത്തിന്റെ ഭാഗമായി ദുബായ് നഗരത്തില്‍ നടപ്പാക്കുന്ന വിവിധ ഗതാഗത നിയന്ത്രണങ്ങളുടെ വിശദാംശങ്ങള്‍ റോഡ് ഗതാഗത അതോറിറ്റി(ആര്‍.ടി.എ) പുറത്തിറക്കി. വാട്സപ്പിൽ ഏത് ഭാഷയിൽ വരുന്ന മെസ്സേജുകളും ഇനി മലയാളത്തിൽ വായിക്കാം ആഘോഷം പ്രയാസരഹിതമാക്കാനും ജനങ്ങളുടെ യാത്ര സുഖകരമാക്കാനും ലക്ഷ്യംവെച്ച് ദുബായ് പൊലീസുമായി സഹകരിച്ചാണ് നടപടികള്‍ തീരുമാനിച്ചത്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0
നിയന്ത്രണങ്ങള്‍ ഇപ്രകാരം
ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ബൊളിവാര്‍ഡ്, പാര്‍ക്കിങ് ഏരിയ നിറയുന്നതോടെ ശനിയാഴ്ച വൈകീട്ട് നാലുമണിക്ക് അടക്കും. അതിനാല്‍ ബൊളിവാര്‍ഡ് ഏരിയയിലോ ദുബൈ മാളിലോ റിസര്‍വ് ചെയ്തവര്‍ ശനിയാഴ്ച വൈകുന്നേരം നാലിന് മുമ്പ് എത്തിച്ചേരണം.
ഫിനാന്‍ഷ്യല്‍ സെന്റര്‍ റോഡിന്റെ ലോവര്‍ ഡെക്ക് വൈകീട്ട് നാലിനും അല്‍ സുക്കൂക്ക് സ്ട്രീറ്റ് രാത്രി എട്ടിനും അടക്കും. ഊദ് മേത്ത റോഡില്‍നിന്ന് ബുര്‍ജ് ഖലീഫ ഏരിയയിലേക്ക് നീളുന്ന അല്‍ അസയേല്‍ റോഡ് പബ്ലിക് ബസുകള്‍ക്കും എമര്‍ജന്‍സി വാഹനങ്ങള്‍ക്കും മാത്രമാക്കി വൈകീട്ട് നാലിന് അടക്കും.
അല്‍ മുസ്തഖ്ബാല്‍ സ്ട്രീറ്റ് 2ാം സഅബീല്‍ റോഡിനും അല്‍ മെയ്ദാന്‍ റോഡിനുമിടയില്‍ വൈകീട്ട് നാലുമുതല്‍ അടച്ചിടും.
ബുര്‍ജ് ഖലീഫ സ്റ്റേഷന്‍ വൈകീട്ട് അഞ്ചുമുതല്‍ അടച്ചിടും.
രാത്രി എട്ടുമുതല്‍ അല്‍ സുക്കൂക്ക് സ്ട്രീറ്റ് അടക്കും. ഒരുമണിക്കൂറിനുശേഷം ഫിനാന്‍ഷ്യല്‍ സെന്റര്‍ സ്ട്രീറ്റ് അപ്പര്‍ ഡെക്കും വാഹനങ്ങള്‍ക്ക് അടക്കും.
ദുബായ് വാട്ടര്‍ കനാല്‍ എലിവേറ്ററുകളും കാല്‍നട പാലങ്ങളും അല്‍ സഫ, ബിസിനസ് ബേ ഏരിയകളില്‍ അടച്ചിടും.
യാത്രക്കാര്‍ വര്‍ധിക്കുന്നത് പരിഗണിച്ച് മെട്രോയുടെ ഗ്രീന്‍, റെഡ് ലൈനുകളില്‍ ശനിയാഴ്ച രാവിലെ അഞ്ചുമുതല്‍ തുടങ്ങുന്ന സര്‍വിസ് ജനുവരി രണ്ടിന് അര്‍ധരാത്രിവരെ തുടരും.
ശനിയാഴ്ച രാവിലെ ആറുമുതല്‍ തിങ്കളാഴ്ച പുലര്‍ച്ചെ ഒന്നുവരെ ദുബായ് ട്രാമും സര്‍വിസ് നടത്തും. ആഘോഷ സ്ഥലങ്ങളിലേക്ക് എല്ലാ സന്ദര്‍ശകരുടെയും സുഗമമായ യാത്ര ഉറപ്പാക്കാന്‍ എല്ലാ മനുഷ്യ, സാങ്കേതിക സഞ്ചാരങ്ങളും വിന്യസിക്കുമെന്ന് അധികൃതര്‍ പറഞ്ഞു. മള്‍ടിലെവല്‍ പാര്‍ക്കിങ് ടെര്‍മിനലുകള്‍ ഒഴികെയുള്ള മുഴുവന്‍ പാര്‍ക്കിങ് സ്ഥലങ്ങളിലും ഞായറാഴ്ച സൗജന്യമായിരിക്കും. ബസ് സര്‍വിസുകള്‍ രാവിലെ ആറുമുതല്‍ പുലര്‍ച്ചെ ഒന്നുവരെയായിരിക്കും.
തിരക്ക് കുറക്കുന്നതുകൂടി പരിഗണിച്ച് ദുബായില്‍ 32 സ്ഥലങ്ങളില്‍ കരിമരുന്ന് പ്രയോഗങ്ങള്‍ സംഘടിപ്പിക്കുമെന്ന് ഇന്റര്‍നാഷനല്‍, ലോക്കല്‍ ഇവന്റുകള്‍ സുരക്ഷിതമാക്കുന്നതിനുള്ള എക്സിക്യൂട്ടിവ് കമ്മിറ്റി അറിയിച്ചിട്ടുണ്ട്. വെടിക്കെട്ടുകള്‍ക്ക് പുറമെ കുടുംബങ്ങള്‍ക്കും കുട്ടികള്‍ക്കും അടക്കം ആസ്വദിക്കാനായി നിരവധി സംഗീത പരിപാടികളും ഡ്രോണ്‍ ഷോകളും ഒരുക്കിയിട്ടുണ്ട്.
ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിന്റെ ഭാഗമായുള്ള പരിപാടികളും കൂടി ചേരുമ്പോള്‍ മുന്‍വര്‍ഷങ്ങളേക്കാള്‍ വിപുലമായ സൗകര്യങ്ങളാണ് പുതുവത്സരാഘോഷത്തിനായി ഇത്തവണ ഒരുങ്ങുന്നത്. നഗരത്തിലുടനീളം വിനോദസഞ്ചാര കേന്ദ്രങ്ങളും പൊതുഇടങ്ങളും പ്രശസ്തമായ ഹോട്ടലുകളും കേന്ദ്രീകരിച്ചാണ് കരിമരുന്ന് പ്രയോഗങ്ങള്‍ നടക്കുക.
സമയം അര്‍ധരാത്രി പിന്നിട്ട് പുതുവര്‍ഷം പിറക്കുമ്പോള്‍, ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫയില്‍ വിസ്മയിപ്പിക്കുന്ന കാഴ്ചയാണ് അണിയറയില്‍ ഒരുക്കുന്നത്. ഇതുകൂടാതെ, ദുബൈ ഫ്രെയിം, ബ്ലൂവാട്ടേഴ്‌സ്, ദി ബീച്ച്, ജെ.ബി.ആര്‍, ബുര്‍ജ് അല്‍ അറബ് എന്നിവയുള്‍പ്പെടെ മറ്റ് പ്രധാന ലാന്‍ഡ്മാര്‍ക്കുകളിലും വര്‍ണമനോഹരമായ പ്രദര്‍ശനങ്ങളുണ്ടാകും.
Comments (0)