
new year’s eve celebrations dubai : പുതുവത്സരാഘോഷത്തിന് ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി; യുഎഇയില്‍ ഒരുക്കങ്ങള്‍ സജീവം
നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകള്‍ പരിശോധിക്കാം
പുതുവത്സരാഘോഷത്തിന് ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി. ഇതുവരെ കാണാത്ത ആഘോഷ പരിപാടികള്‍ അണിയറയില്‍ ഒരുക്കി അതിഥികള്‍ക്കായി കാത്തിരിക്കുകയാണ് രാജ്യം. വാട്സപ്പിൽ ഏത് ഭാഷയിൽ വരുന്ന മെസ്സേജുകളും ഇനി മലയാളത്തിൽ വായിക്കാം പുതുവര്‍ഷത്തെ വരവേല്‍ക്കാനുള്ള new year’s eve celebrations dubai അവസാന വട്ട ഒരുക്കത്തിലാണ് പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളെല്ലാം. കരയിലും കടലിലും ആകാശത്തും എന്നു വേണ്ട കയ്യിലെ കാശനുസരിച്ച് ആളുകള്‍ ആഘോഷ സ്ഥലങ്ങള്‍ തിരയുകയാണ്. ബുര്‍ജ് ഖലീഫയും മറീനയുമാണ് ആഘോഷങ്ങളുടെ സിരാകേന്ദ്രം. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0 അല്‍സീഫിലും ഗ്ലോബല്‍ വില്ലേജിലും എക്‌സ്‌പോ സിറ്റിയിലും ആഘോഷങ്ങളുണ്ട്. ഗ്ലോബല്‍ വില്ലേജില്‍ 7 സമയക്രമങ്ങളിലെ പുതുവല്‍സരാഘോഷമാണ് ഒരുക്കിയിരിക്കുന്നത്. രാത്രി 8.30ന് തുടങ്ങുന്ന പുതുവത്സരാഘോഷം പുലര്‍ച്ചെ 1.30വരെ നീളും.
പുതുവത്സരാഘോഷങ്ങള്‍ നടക്കുന്ന പ്രധാന ഇടങ്ങളിതാ
ബുര്‍ജ് ഖലീഫ
ലോകത്തിലെ ഏറ്റവും വലിയ ആഘോഷങ്ങള്‍ക്ക് ബുര്‍ജ് ഖലീഫ വേദിയാകും. ഒരു ലക്ഷത്തോളം പേര്‍ ഇവിടത്തെ ആഘോഷങ്ങളില്‍ പങ്കെടുക്കുമെന്നാണ് വിവരം. ബുര്‍ജ് ഖലീഫയിലേക്കുള്ള വഴികള്‍ വൈകുന്നേരം 4 മണിയോടെ അടയ്ക്കും. റെക്കോര്‍ഡ് കരിമരുന്നു പ്രയോഗമാണ് ലോകത്തിലെ ഏറ്റവും വലിയ കെട്ടിടത്തില്‍ നടക്കാന്‍ പോകുന്നത്. ദുബായ് ഫ്രെയിം, ബ്ലുവാട്ടേഴ്‌സ്, ദ് ബീച്ച്, ജുമൈറ ബീച്ച് റിസോര്‍ട്ട്, ബുര്‍ജ് അല്‍ അറബ് എന്നിവിടങ്ങളിലും ആഘോഷം പൊടിപൊടിക്കും. ഇവിടങ്ങളില്‍ മുന്‍ കൂട്ടി സീറ്റുകള്‍ ബുക്ക് ചെയ്യണം.
കേന്ദ്രങ്ങള്‍
ദുബായിലെ ഗോള്‍ഫ് ക്ലബ്ബുകിലെല്ലാം പുതുവര്‍ഷാഘോഷമുണ്ട്. പാര്‍ട്ടികള്‍ക്കൊപ്പം കരിമരുന്ന പ്രയോഗവും കലാപരിപാടികളും നടക്കും. ദുബായ് ക്രീക്ക്, ദുബായ് പാര്‍ക്ക് ആന്‍ഡ് റിസോര്‍ട്, ദുബായ് ഫെസ്റ്റിവല്‍ സിറ്റി എന്നിവിടങ്ങളിലും ആഘോഷം നടക്കും. ഇവിടത്തെ ആഘോഷങ്ങള്‍ മടുത്തവര്‍ മരുഭൂമിയിലേക്കും വടക്കന്‍ എമിറേറ്റുകളിലേക്കും വച്ചുപിടിക്കും. റാസല്‍ ഖൈമയില്‍ മണിക്കൂറുകള്‍ നീളുന്ന പരിപാടികളാണ് ഒരുക്കിയിരക്കുന്നത്. രാത്രി 12ന് കരിമരുന്ന് പ്രയോഗവും നടക്കും.
ഡി3 യോട്ട്
കരയില്‍ പുതുവര്‍ഷ പരിപാടികള്‍, ചുറ്റും വെടിക്കെട്ടും വര്‍ണ വിളക്കുകളും അവിസ്മരണീയ കാഴ്ചകള്‍ കടലില്‍ ഇരുന്ന് ആസ്വദിക്കാന്‍ അവസരം ഒരുക്കുകയാണ് ഡി3 യോട്ടുകള്‍. ആഢംബരവും ആഘോഷവും നിറയുന്ന മറീനയില്‍ കുടുംബവും സുഹൃത്തുക്കളും ചേര്‍ന്ന് ആഘോഷിക്കാം. 15 പേര്‍ക്ക് ഉപയോഗിക്കാവുന്ന യോട്ടുകള്‍ക്ക് 15,000 – 20,000 ദിര്‍ഹമാണ് വാടക. ലൈവ് ബാര്‍ബിക്യുവും പരിധിയില്ലാതെ റിഫ്രഷ്‌മെന്റുകളും ലഭിക്കും.
ഡ്രോണ്‍ ഷോയും സംഗീത പരിപാടിയും
നൂറുകണക്കിന് ഡ്രോണുകള്‍ ആകാശത്ത് ചിത്രം വരയ്ക്കുന്ന കാഴ്ചകള്‍ക്ക് പുതുവര്‍ഷ രാവിലും അവസരമുണ്ട്. ദ് ബീച്ച്, ബ്ലൂവാട്ടേഴ്‌സ്, ജേബിആര്‍ എന്നിവിടങ്ങളില്‍ ഷോപ്പിങ് ഫെസ്റ്റിവലിന്റെ ഭാഗമായ ഡ്രോണ്‍ ഷോ കാണാം. രാത്രി 8നും 11നും പ്രത്യേക പ്രദര്‍ശനം ഉണ്ടായിരിക്കും. ഓസ്‌ട്രേലിയന്‍ ഗായകന്‍ കൈലി മിനോഗ്, സുഡാനി ഗായിക നാദാ അല്‍ ഖാല, എന്റിക് ഇഗ്ലസിയാസ് തുടങ്ങിയവരുടെ സംഗീത പരിപാടികളാണ് ഹോട്ടലുകളില്‍ ഒരുക്കിയത്. കേരളത്തില്‍ നിന്നടക്കമുള്ള ഗായകരുടെ പ്രകടനങ്ങള്‍ വിവിധ ഹോട്ടലുകള്‍ ക്രമീകരിച്ചിട്ടുണ്ട്.
Comments (0)