
desert fun tourism dubai : പുതുവത്സരം ആഘോഷിക്കാന്‍ ദുബായിലേക്ക് വിനോദസഞ്ചാരികളുടെ ഒഴുക്ക്
നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകള്‍ പരിശോധിക്കാം
പുതുവര്‍ഷത്തെ വരവേല്‍ക്കാനും മികച്ച കാലാവസ്ഥ ആസ്വദിക്കാനും വിനോദസഞ്ചാരികള്‍ ദുബായിലേക്ക് ഒഴുകുകയാണ്. വാട്സപ്പിൽ ഏത് ഭാഷയിൽ വരുന്ന മെസ്സേജുകളും ഇനി മലയാളത്തിൽ വായിക്കാം എമിറേറ്റിലെ ടൂറിസം മേഖലയ്ക്ക് desert fun tourism dubai വലിയ രീതിയിലുള്ള ഉണര്‍വാണ് ഇതിലൂടെ പ്രകടമാകുന്നത്. പുതുവത്സരം ആഘോഷിക്കുന്നതിനുള്ള ലോകത്തിലെ ഏറ്റവും മികച്ച ലക്ഷ്യസ്ഥാനങ്ങളിലൊന്നായി ദുബായ് മാറിയിരിക്കുന്നു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0
ആയിരക്കണക്കിന് സന്ദര്‍ശകര്‍ വീക്ഷിക്കുന്ന ബുര്‍ജ് ഖലീഫയുടെ വെടിക്കെട്ടാണ് ദുബായിലെ ഏറ്റവും വലിയ പുതുവര്‍ഷ ആകര്‍ഷണം. മറ്റ് പ്രധാന ആകര്‍ഷണങ്ങളിലേക്കുള്ള ടിക്കറ്റുകളും ഇതിനകം വിറ്റുതീര്‍ന്നു.
സന്ദര്‍ശകരുടെ വലിയ തിരക്കാണ് മ്യൂസിയം ഓഫ് ദി ഫ്യൂച്ചര്‍ സാക്ഷ്യം വഹിക്കുന്നത്. 2022 ഡിസംബര്‍ 30 വെള്ളിയാഴ്ച മുതല്‍ ജനുവരി 12 വരെ ഉയര്‍ന്ന ബുക്കിംഗ് ആണ് മ്യൂസിയം ഓഫ് ദി ഫ്യൂച്ചറിനുള്ളത്. കൂടാതെ, ജനപ്രിയ റെസ്റ്റോറന്റുകള്‍ വളരെ കനത്ത ബുക്കിംഗിന് സാക്ഷ്യം വഹിക്കുന്നുണ്ടെങ്കിലും വിനോദസഞ്ചാരികളെ എത്തിക്കുന്നതിന് സ്വകാര്യ ഗതാഗത സേവനങ്ങള്‍ കണ്ടെത്തുന്നതും കനത്ത ഡിമാന്‍ഡ് കാരണം വെല്ലുവിളിയാണ്.
വിദേശ സന്ദര്‍ശകരുടെ വന്‍തോതിലുള്ള പ്രവാഹം കാരണം, ഡിസംബര്‍ 27 ന് ദുബായ് എയര്‍പോര്‍ട്ടുകള്‍ അടുത്ത എട്ട് ദിവസത്തേക്കുള്ള യാത്രാ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു. ഏകദേശം രണ്ട് ദശലക്ഷം യാത്രക്കാര്‍ ദുബായ് ഇന്റര്‍നാഷണലിലൂടെ കടന്നുപോകുന്നു, കൂടാതെ ശരാശരി പ്രതിദിന ട്രാഫിക് 245,000 യാത്രക്കാരില്‍ എത്തുന്നു. 257,000-ല്‍ അധികം യാത്രക്കാരുള്ള ജനുവരി 2 ഏറ്റവും തിരക്കേറിയ ദിവസമാകുമെന്ന് പ്രതീക്ഷിക്കുന്നു.
ഈ വര്‍ഷം എമിറേറ്റില്‍ അതിവേഗം വളരുന്ന മേഖലകളിലൊന്നാണ് ടൂറിസം. ദുബായ് എക്കണോമി ആന്‍ഡ് ടൂറിസം കണക്കുകള്‍ പ്രകാരം ഈവര്‍ഷത്തെ 11 മാസത്തിനുള്ളില്‍ തന്നെ 12.82 ദശലക്ഷം വിനോദസഞ്ചാരികള്‍ എമിറേറ്റില്‍ എത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം 6.02 ദശലക്ഷം വിനോദ സഞ്ചാരികളാണ് എത്തിയത്. ഇന്ത്യ, ഒമാന്‍, സൗദി അറേബ്യ, യുകെ, റഷ്യ എന്നിവിടങ്ങളില്‍ നിന്നാണ് എമിറേറ്റിലേക്ക് ഏറ്റവും കൂടുതല്‍ ആളുകള്‍ വരുന്നത്.
Comments (0)