
careem eats dubai : ക്യാബ് ബുക്കിംഗ്, ഫുഡ് ഡെലിവറി സേവനങ്ങള്‍ പരിമിതപ്പെടുത്തി കരീം
നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകള്‍ പരിശോധിക്കാം
ഇന്ന് ക്യാബ് ബുക്കിംഗ്, ഫുഡ് ഡെലിവറി സേവനങ്ങള്‍ പരിമിതപ്പെടുത്തുമെന്ന് കരീം careem eats dubai അറിയിച്ചു. വാട്സപ്പിൽ ഏത് ഭാഷയിൽ വരുന്ന മെസ്സേജുകളും ഇനി മലയാളത്തിൽ വായിക്കാം പുതുവത്സര രാവില്‍ കനത്ത ട്രാഫിക്കും വലിയ ഭക്ഷണ ഓര്‍ഡറുകളും പ്രതീക്ഷിക്കുന്നതിനാലാണ് സേവനങ്ങള്‍ പരിമിതപ്പെടുത്തുന്നത്. ഡിസംബര്‍ 31 ന് ഉച്ചയ്ക്ക് 2 മണി മുതല്‍ ജനുവരി 1 പുലര്‍ച്ചെ 5 മണി വരെ ഓണ്‍ ഡിമാന്‍ഡ് റൈഡ് ബുക്കിംഗ് മാത്രമേ ലഭ്യമാകൂ. ഈ കാലയളവില്‍ ആപ്പ് ഉപയോക്താക്കള്‍ക്ക് ഷെഡ്യൂള്‍ ട്രിപ്പുകള്‍ ചെയ്യാന്‍ കഴിയില്ല. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0
ഡിസംബര്‍ 31 വൈകുന്നേരം 4 മണി മുതല്‍ ജനുവരി 1 പുലര്‍ച്ചെ 4 മണി വരെ ദുബായ് ടാക്‌സി, ഇക്കണോമി വാഹനങ്ങള്‍ മാത്രമേ ഓടുകയുള്ളൂ. അതിനാല്‍ ഡൗണ്‍ടൗണിന് സമീപമുള്ള പ്രദേശങ്ങളില്‍ ഡിസംബര്‍ 31 ന് വൈകുന്നേരം 4 മണി മുതല്‍ പരിപാടികള്‍ അവസാനിക്കുന്നത് വരെ നിയന്ത്രണങ്ങള്‍ നിലവിലുണ്ടാകും. കൂടാതെ പ്രൊമോ കോഡുകള്‍ ഇന്ന് ഉപയോഗിക്കാന്‍ സാധിക്കില്ലെന്നും ജനുവരി 2-ന് പുനനാരംഭിക്കുമെന്നും കരീം വ്യക്തമാക്കി.
കനത്ത ട്രാഫിക് പ്രതീക്ഷിക്കുന്നതിനാല്‍ ചില സമയങ്ങളില്‍ ഭക്ഷണ വിതരണം വൈകാന്‍ സാധ്യതയുണ്ട്. അതിനാല്‍ ഭക്ഷണം മുന്‍കൂട്ടി ആസൂത്രണം ചെയ്യാനും നേരത്തെ ഓര്‍ഡര്‍ ചെയ്യാനും ഞങ്ങള്‍ ശുപാര്‍ശ ചെയ്യുന്നു. റോഡ് അടയ്ക്കുന്നതിനാല്‍, ഡൗണ്‍ടൗണ്‍, ബിസിനസ് ബേ, ഡിഐഎഫ്സി, സിറ്റി വോക്ക് എന്നിവയുള്‍പ്പെടെയുള്ള ഏരിയകളില്‍ നിന്ന് ഉച്ചകഴിഞ്ഞ് 3 മുതലും പാം ജുമൈറ, ജെബിആര്‍, ബ്ലൂവാട്ടേഴ്സ് എന്നിവിടങ്ങളില്‍ നിന്ന് രാത്രി 8 മുതലും ഓര്‍ഡറുകള്‍ എടുക്കാനാകില്ലെന്നും കരീം കൂട്ടിച്ചേര്‍ത്തു.
Comments (0)