
seha pcr test result : അബുദാബിയിലെ എല്ലാ സേഹ കോവിഡ് കേന്ദ്രങ്ങളും പൂര്‍ണമായി അടയ്ക്കുന്നു
നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകള്‍ പരിശോധിക്കാം
അബുദാബിയിലെ എല്ലാ സേഹ കോവിഡ് കേന്ദ്രങ്ങളും പൂര്‍ണമായി അടയ്ക്കുന്നു. 2022 ഡിസംബര്‍ 31 മുതല്‍ അബുദാബി, അല്‍ ഐന്‍, അല്‍ ദഫ്ര എന്നിവിടങ്ങളിലെ എല്ലാ സെഹ കോവിഡ്-19 കേന്ദ്രങ്ങളും പൂര്‍ണമായി അടച്ചിടുമെന്ന് അബുദാബി ഹെല്‍ത്ത് സര്‍വീസസ് കമ്പനി (സെഹ) seha pcr test result അറിയിച്ചു. വാട്സപ്പിൽ ഏത് ഭാഷയിൽ വരുന്ന മെസ്സേജുകളും ഇനി മലയാളത്തിൽ വായിക്കാം എന്നാല്‍ സേഹ ഹെല്‍ത്ത് കെയര്‍ സെന്ററുകളില്‍ കോവിഡ്-19 സ്‌ക്രീനിംഗുകളും വാക്‌സിനേഷനുകളും നല്‍കുന്നത് തുടരും. റഹ്ബ, അല്‍ ഐന്‍ ആശുപത്രികളിലാണ് പോസിറ്റീവ് കേസുകള്‍ വിലയിരുത്തുന്നത്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0
പാന്‍ഡെമിക്കിന്റെ കൊടുമുടിയില്‍ വൈറസിനെതിരായ യുഎഇയുടെ പോരാട്ടത്തില്‍ പ്രധാന പങ്ക് വഹിച്ചിട്ടുള്ള സ്ഥാപനമാണ് സേഹ കോവിഡ് കേന്ദ്രങ്ങള്‍. രാജ്യത്ത് കേസുകള്‍ ക്രമാനുഗതമായി കുറയാന്‍ തുടങ്ങിയതിനാല്‍ കൂടുതല്‍ കോവിഡ് ഇതര മെഡിക്കല്‍ സേവനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അല്‍ റഹ്ബ ഹോസ്പിറ്റലിനുള്ളില്‍ പുതിയ അടിയന്തര പരിചരണ കേന്ദ്രം തുറക്കുന്നതായി സേഹ നവംബറില്‍ പ്രഖ്യാപിച്ചിരുന്നു. കൂടാതെ കോവിഡ് ഇതര പരിചരണവും സൗകര്യപ്രദമായ മെഡിക്കല്‍ സേവനവും നല്‍കുന്നതിനായി അല്‍ ഐന്‍ ഹോസ്പിറ്റലിന്റെ അടിയന്തര പരിചരണ കേന്ദ്രം വീണ്ടും തുറക്കുകയും ചെയ്തിരുന്നു.
Comments (0)