
rtpcr : ഇന്ത്യ- യുഎഇ വിമാനയാത്ര: കുട്ടികളെ കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കുമോ? കൂടുതല്‍ വിശദാംശങ്ങള്‍ അറിയാം
നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകള്‍ പരിശോധിക്കാം
ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്കുള്ള വിമാനയാത്രയില്‍ കുട്ടികളെ കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കുമോ എന്ന കാര്യത്തില്‍ എല്ലാവര്‍ക്കും സംശയമുണ്ട്. അതില്‍ വിശദീകരണവുമായി എത്തിയിരിക്കുകയാണ് എയര്‍ലൈനുകള്‍. വാട്സപ്പിൽ ഏത് ഭാഷയിൽ വരുന്ന മെസ്സേജുകളും ഇനി മലയാളത്തിൽ വായിക്കാം 12 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് റാന്‍ഡം കോവിഡ് ടെസ്റ്റ് rtpcr ആവശ്യമില്ലെന്ന് എയര്‍ ലൈനുകള്‍ അറിയിച്ചു. കുട്ടികളില്‍ കോവിഡ് ലക്ഷണം കണ്ടാല്‍ മാത്രം പരിശോധനയും ചികിത്സയും മതിയെന്നും എയര്‍ ഇന്ത്യ പുറത്തിറക്കിയ മാര്‍ഗരേഖയില്‍ പറയുന്നു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0
12 വയസ്സിനു മുകളിലുള്ള എല്ലാ യാത്രക്കാരും പൂര്‍ണമായും വാക്‌സീന്‍ എടുക്കുന്നതാണ് അഭികാമ്യം. മാസ്‌ക്കും സാമൂഹിക അകലവും പാലിക്കാനും നിര്‍ദേശമുണ്ട്. ഇന്ത്യയില്‍ എത്തുന്നവര്‍ സ്വയം നിരീക്ഷിക്കുകയും രോഗലക്ഷണം കണ്ടാല്‍ ആരോഗ്യ കേന്ദ്രവുമായി ബന്ധപ്പെടുകയും വേണം. ഇന്ത്യയിലെ ഹെല്‍പ് ലൈനായ 1075ല്‍ വിളിച്ചും സംശയങ്ങള്‍ക്കു മറുപടി തേടാം.
രാജ്യാന്തര യാത്രക്കാരില്‍ 2 ശതമാനത്തെ കോവിഡ് പരിശോധനയ്ക്കു വിധേയമാക്കുമെന്ന് ഇന്ത്യ അറിയിച്ചിട്ടുണ്ട്. സാംപിള്‍ ശേഖരിച്ച ശേഷം യാത്രക്കാര്‍ക്ക് അവരുടെ ലക്ഷ്യങ്ങളിലേക്കു യാത്ര തുടരാം. പോസിറ്റീവ് ആകുന്നവര്‍ക്കു സമ്പര്‍ക്ക വിലക്ക് ഏര്‍പ്പെടുത്തും. അവരുടെ സാംപിളുകള്‍ ജനിത ശ്രേണീകരണത്തിന് അയയ്ക്കും. കോവിഡ് വ്യാപനം മുന്‍നിര്‍ത്തിയുള്ള ഈ പരിശോധനകള്‍ 24ന് രാവിലെ 10 മുതല്‍ നിലവിലുണ്ട്.
Comments (0)