loss of employment insurance : യുഎഇ: ജോലി നഷ്ടപ്പെട്ടാലും വേതനം, തൊഴിലില്ലായ്മ ഇന്‍ഷുറന്‍സ് പദ്ധതി ഞായറാഴ്ച മുതല്‍ - Pravasi Vartha
loss of employment insurance
Posted By editor Posted On

loss of employment insurance : യുഎഇ: ജോലി നഷ്ടപ്പെട്ടാലും വേതനം, തൊഴിലില്ലായ്മ ഇന്‍ഷുറന്‍സ് പദ്ധതി ഞായറാഴ്ച മുതല്‍

നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകള്‍ പരിശോധിക്കാം

യുഎഇയിലെ തൊഴിലില്ലായ്മ ഇന്‍ഷുറന്‍സ് പദ്ധതി loss of employment insurance ഞായറാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും. സര്‍ക്കാര്‍, സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന സ്വദേശികള്‍ക്കും വിദേശികള്‍ക്കും നിര്‍ബന്ധമാണ്.  വാട്സപ്പിൽ ഏത് ഭാഷയിൽ വരുന്ന മെസ്സേജുകളും ഇനി മലയാളത്തിൽ വായിക്കാം   പദ്ധതി പ്രകാരം ജോലി നഷ്ടപ്പെട്ടാലും 3 മാസത്തേക്കു വേതനം ലഭിക്കും. ജോലി ഇല്ലാത്ത കാലയളവില്‍ മാന്യമായി ജീവിക്കാന്‍ അവസരം ഒരുക്കുകയാണ് ലക്ഷ്യം. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0

വിശദാംശങ്ങള്‍ ഇതാ
ജോലി നഷ്ടപ്പെട്ടാല്‍ അടിസ്ഥാന ശമ്പളത്തിന്റെ 60% വീതം പരമാവധി 3 മാസം ലഭിക്കും. ആദ്യ വിഭാഗക്കാര്‍ക്ക് മാസത്തില്‍ പരമാവധി 10,000 ദിര്‍ഹവും രണ്ടാം വിഭാഗക്കാര്‍ക്ക് 20,000 ദിര്‍ഹവും ലഭിക്കും.
സ്വന്തം കാരണത്താലല്ലാതെ ജോലി നഷ്ടപ്പെട്ടവര്‍ക്കാണ് ആനുകൂല്യം. അച്ചടക്ക നടപടിയുടെ പേരില്‍ പുറത്താക്കിയവര്‍ക്കും സ്വയം രാജിവച്ചവര്‍ക്കും ആനുകൂല്യം കിട്ടില്ല.
പ്രതിമാസ ശമ്പളം 16,000 ദിര്‍ഹത്തില്‍ താഴെയുള്ളവര്‍ക്ക് 5 ദിര്‍ഹം. അതില്‍ കൂടുതല്‍ ശമ്പളം ഉള്ളവര്‍ക്ക് 10 ദിര്‍ഹം. ഇതു ജീവനക്കാരന്റെ സൗകര്യം അനുസരിച്ച് മാസത്തിലോ 3, 6, 9, 12 മാസത്തില്‍ ഒരിക്കല്‍ ഒന്നിച്ചോ പ്രീമിയം അടയ്ക്കാം.
ജോലി നഷ്ടപ്പെട്ടാല്‍ നഷ്ടപരിഹാരത്തിന് 30 ദിവസത്തിനകം അപേക്ഷ സമര്‍പ്പിക്കണം. 2 ആഴ്ചയ്ക്കകം നഷ്ടപരിഹാരം ലഭിക്കും.

തുടര്‍ച്ചയായി 12 മാസമെങ്കിലും ഒരു സ്ഥാപനത്തില്‍ ജോലി ചെയ്തിരിക്കണം.
നിക്ഷേപകര്‍, കമ്പനി ഉടമ, ഗാര്‍ഹിക തൊഴിലാളികള്‍, താല്‍ക്കാലിക കരാര്‍ ജീവനക്കാര്‍, 18 വയസ്സിനു താഴെയുള്ളവര്‍, പെന്‍ഷന്‍ പറ്റുന്നവര്‍, പുതുതായി ജോലിയില്‍ പ്രവേശിച്ചവര്‍ എന്നി വിഭാഗങ്ങളെ പദ്ധതിയില്‍ നിന്ന് ഒഴിവാക്കിയിരിക്കുന്നു
ഇന്‍ഷുറന്‍സ് കമ്പനിയുടെ വെബ്‌സൈറ്റ് (www.iloe.ae), സ്മാര്‍ട് ആപ് (iloe), ബിസിനസ് സെന്ററുകളിലെ കിയോസ്‌ക് മെഷീന്‍, അല്‍അന്‍സാരി എക്‌സ്‌ചേഞ്ച്, ബാങ്കിന്റെ എടിഎം/ആപ്ലിക്കേഷന്‍, ടെലികമ്യൂണിക്കേഷന്‍ ബില്‍ എന്നിവയിലൂടെ പോളിസി എടുക്കാം.
കൂടുതല്‍ വിവരങ്ങള്‍ക്കും സംശയ നിവാരണത്തിനും; ഫോണ്‍: 600 599555, ഇമെയില്‍: [email protected], വെബ്‌സൈറ്റ്: www.iloe.ae

Comments (0)

Leave a Reply

Your email address will not be published. Required fields are marked *