
instant dubai visa : യുഎഇ: മാനദണ്ഡം അനുസരിച്ചുള്ള ചിത്രം ഇല്ലെങ്കില്‍ വിസ ഇല്ല; ഇക്കാര്യങ്ങള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കുക
നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകള്‍ പരിശോധിക്കാം
മാനദണ്ഡം അനുസരിച്ചുള്ള ചിത്രം ഇല്ലെങ്കില്‍ യുഎഇ വിസ തള്ളുമെന്ന് ഉറപ്പാണ്. അതിനാല്‍ വിസ പുതുക്കുന്നവരും പുതിയ വിസയ്ക്കും instant dubai visa എമിറേറ്റ്‌സ് ഐഡിക്കും അപേക്ഷിക്കുന്നവരും സ്വന്തം ചിത്രത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കണം. വാട്സപ്പിൽ ഏത് ഭാഷയിൽ വരുന്ന മെസ്സേജുകളും ഇനി മലയാളത്തിൽ വായിക്കാം വീസയ്ക്ക് അപേക്ഷിക്കുന്നവര്‍ ഐഡന്റിറ്റി, സിറ്റിസന്‍ഷിപ്, കസ്റ്റംസ്, പോര്‍ട്ട് സെക്യൂരിറ്റി വകുപ്പിന്റെ മാനദണ്ഡങ്ങള്‍ പാലിച്ചാല്‍ വീസ നടപടികള്‍ എളുപ്പമാക്കാം. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0
മാനദണ്ഡങ്ങള്‍ ഇവയൊക്കെ
ഫോട്ടോ – നല്ല റസലൂഷനില്‍ എടുത്ത കളര്‍ ചിത്രമാകണം.
6 മാസത്തിനുള്ളില്‍ എടുത്തതായിരിക്കണം.
ചിത്രത്തിന്റെ വലുപ്പം 35*40 മില്ലിമീറ്റര്‍ ആയിരിക്കണം.
റസലൂഷന്‍ കുറഞ്ഞത് 600 ഡിപിഐ എങ്കിലും റസലൂഷന്‍ വേണം. ചിത്രം അവ്യക്തമാകാന്‍ പാടില്ല. ചിത്രങ്ങളില്‍ എതെങ്കിലും തരത്തിലുള്ള മാറ്റങ്ങള്‍ സോഫ്റ്റ്വെയര്‍ ഉപയോഗിച്ചു ചെയ്യാന്‍ പാടില്ല.
പശ്ചാത്തലം – വെളുത്ത പ്രതലമായിരിക്കണം പശ്ചാത്തലം.
ഭാവം – സ്വാഭാവിക മുഖ ഭാവമായിരിക്കണം. കൂടുതല്‍ ഭാവ പ്രകടനങ്ങളോ അമിതമായ ചിരിയോ പാടില്ല.
തല വയ്‌ക്കേണ്ട രീതി – തല നേരെ വയ്ക്കണം, ചരിക്കാന്‍ പാടില്ല. ക്യാമറയുടെ ലെന്‍സിന് നേരേയായിരിക്കണം തല.
കണ്ണുകള്‍ – കണ്ണുകള്‍ പൂര്‍ണമായും തുറന്നിരിക്കണം. കണ്ണില്‍ നിറമുള്ള ലെന്‍സുകള്‍ ഉപയോഗിക്കാന്‍ പാടില്ല.
കണ്ണടകള്‍ – കണ്ണും കൃഷ്ണമണിയും കാണുന്നതിനു തടസ്സമുണ്ടാക്കുകയോ ലൈറ്റുകള്‍ പ്രതിഫലിപ്പിക്കുകയോ ചെയ്യുന്നില്ലെങ്കില്‍ കണ്ണടകള്‍ ഉപയോഗിക്കാം.
മീശ – സ്ഥിരമായി താടിയും മീശയും ഉപയോഗിക്കുന്നവരാണെങ്കില്‍ ഷേവ് ചെയ്യേണ്ടതില്ല.
വസ്ത്രം – ഫോര്‍മല്‍സ്. പൗരന്മാര്‍ കന്തൂറ ധരിക്കണം.
ശിരോവസ്ത്രം – മത വിശ്വാസത്തിന്റെ ഭാഗമായോ ദേശീയ വസ്ത്രത്തിന്റെ ഭാഗമായോ ഉള്ള ശിരോവസ്ത്രങ്ങള്‍ ധരിക്കാം.
Comments (0)