നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകള്‍ പരിശോധിക്കാം
യുഎഇയില്‍ ഇമെയിലിലൂടെയും തട്ടിപ്പ് അരങ്ങേറുകയാണ്. വ്യക്തിഗത, അക്കൗണ്ട് വിവരങ്ങള്‍ കൈക്കലാക്കി പണം തട്ടുന്ന ഫിഷിങ്, സ്പാം ഇമെയിലുകള്‍ക്കെതിരെ ജാഗ്രത പാലിക്കണം. വാട്സപ്പിൽ ഏത് ഭാഷയിൽ വരുന്ന മെസ്സേജുകളും ഇനി മലയാളത്തിൽ വായിക്കാം ആള്‍മാറാട്ടം നടത്തിയാണ് ഇമെയില്‍ അയയ്ക്കുക. ഈ സാഹചര്യത്തില്‍ ഇടപാടുകാര്‍ക്ക് മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് യുഎഇയിലെ വിവിധ ബാങ്കുകള്‍ hsbc premier uae . വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0
പണം അടച്ചതിലോ അക്കൗണ്ടിന്റെ വിശദാംശങ്ങളിലോ മാറ്റം വരുത്താന്‍ ആവശ്യപ്പെട്ടോ സമ്മാനം വാഗ്ദാനം ചെയ്‌തോ ആകും സമീപിക്കുക. ഇമെയിലിന് ഒപ്പമുള്ള ലിങ്കില്‍ പ്രവേശിച്ച് വിവരം നല്‍കാന്‍ ആവശ്യപ്പെടും. ഇങ്ങനെ പ്രവേശിക്കുന്നവരുടെ ലോഗിന്‍ ഐഡിയും പാസ് വേര്‍ഡും കൈക്കലാക്കുന്ന സംഘം അക്കൗണ്ടിന്റെ നിയന്ത്രണം ഏറ്റെടുത്ത് പണം കവരും.
ഇവയൊക്കെയാണ് സ്പാം മെയിലിന്റെ ലക്ഷണങ്ങള്‍
യഥാര്‍ഥ ഡൊമെയ്നുമായി പൊരുത്തപ്പെടാത്ത വ്യാജ ഇമെയില്‍ വിലാസമായിരിക്കും. അടിയന്തര സന്ദേശമായി തോന്നിക്കും വിധമായിരിക്കും.
വൈറസുകളോ ലിങ്കുകളോ അറ്റാച്ച്‌മെന്റുകളോ അടങ്ങിയിരിക്കും. അക്ഷര, വ്യാകരണ പിശകുകള്‍ ഉണ്ടാകും.
സുരക്ഷിതരാകാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ദിക്കാം
അക്ഷര, വ്യാകരണ തെറ്റുകള്‍ അടങ്ങിയ ഇമെയിലുകളെ അവഗണിക്കണം സംശയാസ്പദ ലിങ്ക്, അറ്റാച്ച്‌മെന്റ് എന്നിവയില്‍ ക്ലിക്ക് ചെയ്യരുത്. പുതിയ ബ്രൗസര്‍ വിന്‍ഡോ തുറന്ന് വിലാസം ടൈപ്പ് ചെയ്ത് മാത്രം ഓണ്‍ലൈന്‍ അക്കൗണ്ടുകള്‍ തുറക്കുക.
ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്മെന്റുകള്‍ പതിവായി പരിശോധിച്ച് ഇടപാടുകള്‍ കൃത്യമെന്ന് ഉറപ്പാക്കുക.
വ്യാജ മെയിലുകളോട് പ്രതികരിക്കുന്നതിന് മുന്‍പ് ഇമെയില്‍ വിലാസം ശ്രദ്ധാപൂര്‍വം പരിശോധിക്കണം.
സംശയാസ്പദമായ ഇമെയിലിനെക്കുറിച്ച് സ്ഥാപനത്തെ നേരിട്ട് വിളിച്ച് സ്ഥിരീകരിക്കുക. ഏറ്റവും പുതിയ ആന്റി-വൈറസും ആന്റി-മാല്‍വെയര്‍ സോഫ്റ്റ്വെയറും ഉപയോഗിച്ച് അപ്ഡേറ്റ് ചെയ്യുക.
സംശയാസ്പദമായ ഇമെയില്‍ ലഭിച്ചാല്‍ അവ തുറക്കുന്നതിനു മുന്‍പ് ബന്ധപ്പെട്ട ബാങ്കില്‍ അന്വേഷിച്ച് ഉറപ്പുവരുത്തുക. ബാങ്ക് പ്രതിനിധികള്‍ ഒരിക്കലും അക്കൗണ്ട് നമ്പറോ പാസ് വേഡോ പിന്‍ നമ്പറോ വ്യക്തിഗത വിവരങ്ങളോ ഇമെയില്‍ വഴി ചോദിക്കില്ല. ഔദ്യോഗിക ഇമെയിലിനു സമാനമായി തെറ്റിദ്ധരിപ്പിക്കും വിധമാകും വ്യാജ മെയിലുകള്‍ വരിക. അത്തരം മെയിലുകള്‍ തുറക്കരുതെന്നും തട്ടിപ്പിനിരയായാല്‍ ഉടന്‍ പൊലീസിലും അതതു ബാങ്കിലും പരാതിപ്പെടണമെന്നും ബാങ്കുകള്‍ നിര്‍ദ്ദേശിക്കുന്നു.