നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകള്‍ പരിശോധിക്കാം
2023 ജനുവരി മാസത്തെ പെട്രോള്‍, ഡീസല്‍ വിലകള്‍ യുഎഇ ഇന്ധന വില സമിതി നാളെ പ്രഖ്യാപിക്കും. 2015 ഓഗസ്റ്റിലാണ് റീട്ടെയില്‍ ഇന്ധന വില നിയന്ത്രണം നീക്കാന്‍ രാജ്യം തീരുമാനിച്ചത്. വാട്സപ്പിൽ ഏത് ഭാഷയിൽ വരുന്ന മെസ്സേജുകളും ഇനി മലയാളത്തിൽ വായിക്കാം അതിനുശേഷം കമ്മിറ്റി എല്ലാ മാസവും പുതുക്കിയ നിരക്കുകള്‍ പ്രഖ്യാപിക്കുന്നു. കഴിഞ്ഞ ഏതാനും മാസങ്ങളായി പെട്രോള്‍, ഡീസല്‍ വില fuel price മാസാവസാന ദിവസമാണ് പ്രഖ്യാപിക്കുന്നത്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0
യുഎഇ നവംബറില്‍ റീട്ടെയില്‍ ഇന്ധനവില വര്‍ധിപ്പിച്ചെങ്കിലും വര്‍ഷത്തിലെ അവസാന മാസത്തില്‍ നേരിയ കുറവ് വരുത്തി. ജൂലൈയില്‍ റീട്ടെയില്‍ ഇന്ധന വില യു എ ഇയിലെ എക്കാലത്തെയും ഉയര്‍ന്ന നിരക്കിലെത്തിയതിന് ശേഷം ഓഗസ്റ്റ്, സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളില്‍ നിരക്ക് കുറച്ചിരുന്നു.
അതേസമയം വെള്ളിയാഴ്ച, ഉച്ചയ്ക്ക് ശേഷം ആഗോള എണ്ണ വില ഉയര്‍ന്നു. ഡബ്ല്യുടിഐ ക്രൂഡ് ബാരലിന് 0.31 ശതമാനം ഉയര്‍ന്ന് 78.64 ഡോളറിലും ബ്രെന്റിന് 0.35 ശതമാനം ഉയര്‍ന്ന് 83.75 ഡോളറിലുമാണ് വ്യാപാരം നടക്കുന്നത്. ആഗോളതലത്തില്‍ ലിറ്ററിന് 4.7 ദിര്‍ഹവുമായി താരതമ്യം ചെയ്യുമ്പോള്‍ ഡിസംബര്‍ 26 ന് റീട്ടെയില്‍ ഇന്ധന വില ലിറ്ററിന് ശരാശരി 3.18 ദിര്‍ഹമായിരുന്നു.
2022 ലെ യുഎഇ റീട്ടെയിൽ ഇന്ധന വില (ലിറ്ററിന്)
Month | Super 98 | Special 95 | E-Plus |
January | 2.65 | 2.53 | 2.46 |
February | 2.94 | 2.82 | 2.75 |
March | 3.23 | 3.12 | 3.05 |
April | 3.74 | 3.62 | 3.55 |
May | 3.66 | 3.55 | 3.48 |
June | 4.15 | 4.03 | 3.96 |
July | 4.63 | 4.52 | 4.44 |
August | 4.03 | 3.92 | 3.84 |
September | 3.41 | 3.3 | 3.22 |
October | 3.03 | 2.92 | 2.85 |
November | 3.32 | 3.20 | 3.13 |
December | 3.30 | 3.18 | 3.11 |