നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകള്‍ പരിശോധിക്കാം
ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് മടങ്ങുന്ന പ്രവാസികള്‍ക്ക് ആശ്വാസ വാര്‍ത്തയിതാ. പ്രവാസികളുടെ നാട്ടില്‍ നിന്നുള്ള മടക്കയാത്രക്ക് ആശ്വാസമേകി വിമാനനിരക്ക് കുറച്ചിരിക്കുകയാണ് etihad flight booking എയര്‍ലൈനുകള്‍. . വാട്സപ്പിൽ ഏത് ഭാഷയിൽ വരുന്ന മെസ്സേജുകളും ഇനി മലയാളത്തിൽ വായിക്കാം വിദ്യാലയങ്ങളിലെ ശൈത്യകാല അവധിയും ക്രിസ്മസും മുന്നില്‍ കണ്ട് നാട്ടിലെത്തിയവര്‍ക്ക് വിമാന നിരക്ക് കുറയുന്നത് ഏറെ പ്രയോജനപ്പെടും.
കഴിഞ്ഞ ദിവസങ്ങളില്‍ കുത്തനെ വര്‍ധിപ്പിച്ച വിമാനയാത്ര നിരക്കാണ് കുറഞ്ഞത്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0
ക്രിസ്മസ് ആഘോഷത്തിനായി നാട്ടില്‍ പോയവര്‍ തിരികെ വരുന്നതും പ്രതീക്ഷിച്ച് ഡിസംബര്‍ 26 മുതല്‍ ഉയര്‍ന്ന നിരക്കാണ് ആഴ്ചകള്‍ക്ക് മുന്നേ വിമാന കമ്പനികള്‍ ഈടാക്കിയിരുന്നത്. 1000 ദിര്‍ഹമിനു മുകളിലേക്ക് ആയിരുന്നു മുഴുവന്‍ വിമാന കമ്പനികളും ടിക്കറ്റിന് ഈടാക്കിയിരുന്നത്. എന്നാല്‍, എയര്‍ ഇന്ത്യ എക്‌സ് പ്രസ് അടക്കമുള്ള വിമാന കമ്പനികള്‍ അടുത്ത ദിവസങ്ങളില്‍ 570 ദിര്‍ഹം മുതല്‍ കോഴിക്കോട്, കൊച്ചി എന്നിവിടങ്ങളില്‍നിന്നും ഷാര്‍ജയിലേക്കും ദുബായിലേക്കും ടിക്കറ്റുകള്‍ ലഭ്യമാക്കി തുടങ്ങി. ആഴ്ചകള്‍ക്ക് മുന്നേ ഇതേ വിമാനങ്ങളില്‍ യാത്ര ചെയ്യാന്‍ മുന്‍കൂട്ടി ടിക്കറ്റ് എടുത്ത പലരും ഉയര്‍ന്ന നിരക്കില്‍ ടിക്കറ്റ് എടുത്തവരാണ്.
ഡിസംബര്‍ 29, 30, 31 ദിവസങ്ങളില്‍ 575 ദിര്‍ഹം മുതല്‍ കോഴിക്കോട് നിന്നും ദുബായ്, ഷാര്‍ജ എന്നിവിടങ്ങളിലേക്ക് എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ ടിക്കറ്റുകള്‍ ലഭ്യമാണ്. അതേസമയം, ഡിസംബര്‍ 29ന് കണ്ണൂരില്‍നിന്ന് ഷാര്‍ജയിലേക്ക് 500 ദിര്‍ഹമിന് താഴെ നല്‍കിയാല്‍ ടിക്കറ്റുകള്‍ ലഭ്യമായിരുന്നു.
കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളില്‍നിന്ന് 800 ദിര്‍ഹം മുതല്‍ ടിക്കറ്റുകള്‍ ലഭ്യമാണ്. എന്നാല്‍, ജനുവരി ഒന്ന് മുതല്‍ ടിക്കറ്റ് നിരക്ക് വീണ്ടും 1000 കടക്കുന്നുണ്ട്. കൊച്ചിയില്‍നിന്നും തിരുവനന്തപുരത്തുനിന്നും 1050 ദിര്‍ഹം നല്‍കിയാല്‍ നിലവില്‍ ജനുവരി ആദ്യ ദിനങ്ങളില്‍ ടിക്കറ്റുകള്‍ ലഭ്യമാണ്. ഈ റൂട്ടുകളില്‍ ഈ സമയത്ത് ആഴ്ചകള്‍ക്കു മുന്നേ 1500 ദിര്‍ഹമിന് മുകളിലായിരുന്നു വിവിധ വിമാന കമ്പനികള്‍ ഈടാക്കിയിരുന്നത്.
കോഴിക്കോട് നിന്നും കണ്ണൂരില്‍നിന്നും യു.എ.ഇയിലെ വിവിധ വിമാനത്താവളങ്ങളിലേക്ക് വരും ദിവസങ്ങളില്‍ സര്‍വിസ് നടത്തുന്ന വിമാനങ്ങളില്‍ ടിക്കറ്റുകള്‍ കാര്യമായി വിറ്റു പോയിട്ടില്ല എന്നാണ് കേരളത്തിലെ വിവിധ ട്രാവല്‍ ഏജന്‍സികള്‍ പറയുന്നത്. അതിനാല്‍ തന്നെ വരും ദിനങ്ങളില്‍ ടിക്കറ്റ് നിരക്ക് ഇനിയും കുറയുമെന്നാണ് അവര്‍ പറയുന്നത്.