നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകള്‍ പരിശോധിക്കാം
യുഎഇയില്‍ മഴവെള്ളം നിറഞ്ഞ കുഴിയില്‍ വീണ് അച്ഛനും മകനും ദാരുണാന്ത്യം. റാസല്‍ഖൈമയില്‍ ras al khaimah police ഇന്നലെ വൈകുന്നേരമാണ് സംഭവം നടന്നത്. വാട്സപ്പിൽ ഏത് ഭാഷയിൽ വരുന്ന മെസ്സേജുകളും ഇനി മലയാളത്തിൽ വായിക്കാം വാദി ഷാഹയിലെ വെള്ളക്കുഴിയില്‍ വീണാണ് 39 വയസ്സുള്ള പിതാവും 13 വയസ്സുള്ള കുട്ടിയും മരിച്ചത്. മഴവെള്ളം നിറഞ്ഞ കുഴിയില്‍ വീണ കുട്ടിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പിതാവും കുഴിയിലേക്ക് വീണതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0
സംഭവം അറിയിച്ച് കൊണ്ടുള്ള കോള്‍ ലഭിച്ചയുടന്‍ റാസല്‍ഖൈമ പോലീസിന്റെ മറൈന്‍ റെസ്‌ക്യൂ ബ്രാഞ്ച് സംഭവസ്ഥലത്തേക്ക് കുതിച്ചു. മറൈന്‍ റെസ്‌ക്യൂ ഉദ്യോഗസ്ഥര്‍ റബ്ബര്‍ ബോട്ടുകള്‍ ഉപയോഗിച്ച് വ്യാപകമായ തിരച്ചില്‍ ആരംഭിച്ചു, ഇരുവരുടെയും മൃതദേഹങ്ങള്‍ വീണ്ടെടുക്കാന്‍ കഴിഞ്ഞു. തുടര്‍ന്ന് മൃതദേഹങ്ങള്‍ മോര്‍ച്ചറിയിലേക്ക് മാറ്റി. നിയമനടപടികള്‍ പൂര്‍ത്തിയാക്കാന്‍ ബന്ധപ്പെട്ട അധികാരികള്‍ കേസ് ഏറ്റെടുത്തു.