mahzooz draw ticket
Posted By editor Posted On

mahzooz draw ticket : ഉത്സവകാലത്ത് പ്രവാസികളടക്കം നിരവധി പേരുടെ ജീവിതത്തില്‍ ഭാഗ്യമെത്തിച്ച് മഹ്‌സൂസ് നറുക്കെടുപ്പ്

നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകള്‍ പരിശോധിക്കാം

ഉത്സവകാലത്ത് പ്രവാസികളടക്കം നിരവധി പേരുടെ ജീവിതത്തില്‍ ഭാഗ്യമെത്തിച്ച് മഹ്‌സൂസ് നറുക്കെടുപ്പ്.  വാട്സപ്പിൽ ഏത് ഭാഷയിൽ വരുന്ന മെസ്സേജുകളും ഇനി മലയാളത്തിൽ വായിക്കാം  മഹ്‌സൂസിന്റെ 108-ാമത് പ്രതിവാര നറുക്കെടുപ്പില്‍ mahzooz draw ticket 22 വിജയികള്‍ 45,454 ദിര്‍ഹം വീതം നേടി. അഞ്ച് സംഖ്യകളില്‍ നാലെണ്ണം യോജിച്ച് വന്നതിലൂടെയാണ് രണ്ടാം സമ്മാനമായ 1,000,000 ദിര്‍ഹം 22 പേര്‍ പങ്കിട്ടെടുത്തത്. മൂന്ന് സംഖ്യകള്‍ യോജിച്ചുവന്ന 1,272 വിജയികള്‍ 350 ദിര്‍ഹം വീതവും സ്വന്തമാക്കി. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0

റാഫിള്‍ ഡ്രോയില്‍ 26756175, 26797233, 26730317 എന്നീ ഐഡികളിലൂടെ ആകെ 300,000 ദിര്‍ഹം നേടിയ മൂന്ന് വിജയികള്‍ തങ്ങളുടെ ജീവിതത്തിലെ ഈ ഉത്സവകാലം കൂടുതല്‍ അവിസ്മരണീയമാക്കി. ഉസ്‌ബെകിസ്ഥാനില്‍ നിന്നുള്ള കിറില്‍, ഫിലിപ്പൈന്‍സ് സ്വദേശിയായ റൊവീന, പാകിസ്ഥാന്‍കാരനായ ഖവ്വാര്‍ എന്നിവരാണ് റാഫിള്‍ ഡ്രോയില്‍ 100,000 ദിര്‍ഹം വീതം നേടിയത്. തങ്ങള്‍ക്ക് കൈവരുന്ന കാര്യമായ സമ്മാനത്തുകയിലൂടെ ജീവിതത്തിലെ സുപ്രധാന നാഴികക്കല്ലുകള്‍ പിന്നിടാനാവുമെന്ന പ്രതീക്ഷയാണ് മൂന്ന് വിജയികളും പങ്കുവെച്ചത്.
36 വയസുകാരനായ പാകിസ്ഥാന്‍ പൗരന്‍ ഖവ്വാര്‍ കഴിഞ്ഞ ശനിയാഴ്ച നറുക്കെടുപ്പ് തത്സമയം കണ്ടുകൊണ്ടിരിക്കുമ്പോഴാണ് തന്റെ പേര് സ്‌ക്രീനില്‍ എഴുതിക്കാണിച്ചത്. ആറ് വര്‍ഷം മുമ്പ് ദുബായില്‍ എത്തിയ അദ്ദേഹം ഒരു സ്വകാര്യ കമ്പനിയിലെ കയറ്റിറക്ക് തൊഴിലെന്ന, ഏറെ ശാരീരിക അധ്വാനം ആവശ്യമുള്ള ജോലിയാണ് ചെയ്യുന്നത്. സമ്മാനം കിട്ടിയതില്‍ അതിയായ സന്തോഷം പ്രകടിപ്പിച്ച അദ്ദേഹം, കൃത്യസമയത്താണ് ഇത് തനിക്ക് ലഭിക്കുന്നതെന്നും കൂട്ടിച്ചേര്‍ത്തു. നാട്ടില്‍ ഒരു വസ്ത്ര വ്യാപാരം തുടങ്ങാനാണ് സമ്മാനത്തുക കൊണ്ട് അദ്ദേഹം ഉദ്ദേശിക്കുന്നത്. ഒപ്പം തനിക്കൊരു പുതിയ സ്മാര്‍ട്ട് ഫോണും വാങ്ങണം. ഖവ്വാറിന്റെ വിജയത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ട് അദ്ദേഹത്തിന്റെ സുഹൃത്തുക്കളെല്ലാം മഹ്‌സൂസ് അക്കൗണ്ട് തുറന്ന് മത്സരത്തില്‍ പങ്കെടുക്കാന്‍ തുടങ്ങി.

എയര്‍പോര്‍ട്ട് ഓപ്പറേഷന്‍സ് ടീം ലീഡറായ ഫിലിപ്പൈന്‍സ് സ്വദേശി റൊവീനയും സമ്മാനം കിട്ടിയപ്പോള്‍, സന്തോഷം കൊണ്ട് കരഞ്ഞു. 36 വയസുകാരിയായ അവര്‍ കഴിഞ്ഞ 10 വര്‍ഷമായി യുഎഇയില്‍ താമസിക്കുന്നു. ഇക്കഴിഞ്ഞ ക്രിസ്മസ് തലേന്നായിരുന്നു ജീവിതത്തിലെ ഏറ്റവും വലിയ സര്‍പ്രൈസ് റൊവീനയെ തേടിയെത്തിയത്. നറുക്കെടുപ്പ് വേദിയില്‍ വെച്ച് റൊവീനയുടെ പേര് പ്രഖ്യാപിക്കുന്നത് കേട്ട ഒരു സുഹൃത്താണ് വിജയിയായ വിവരം വിളിച്ച് അറിയിച്ചത്. രാത്രി 10 മണിയോടെ മഹ്‌സൂസ് വെബ്‌സൈറ്റ് പരിശോധിച്ചപ്പോള്‍ വിജയികളുടെ കൂട്ടത്തില്‍ തന്റെ പേരും കണ്ടെത്തിയതോടെ സന്തോഷം അടക്കാന്‍ കഴിഞ്ഞില്ല. സന്തോഷത്തിന്റെ ആധിക്യത്തില്‍ കരഞ്ഞുപോയ റൊവീനയ്ക്ക് അന്ന് രാത്രി ഉറങ്ങാന്‍ സാധിച്ചില്ല. നാട്ടിലുള്ള അമ്മയെ വിളിച്ച് വിവരം പറഞ്ഞു. ഇത്രയും വലിയൊരു സമ്മാനം ലഭിച്ചെന്ന വിവരം ഇനിയും പൂര്‍ണമായി ഉള്‍ക്കൊള്ളാന്‍ കഴിയാത്തതു കൊണ്ടുതന്നെ സമ്മാനത്തുക എങ്ങനെ ചെലവാക്കണമന്ന കാര്യത്തില്‍ റൊവീന ഒരു തീരുമാനം എടുത്തിട്ടില്ല. സമ്മാനത്തില്‍ ഒരു ഭാഗം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റി വെയ്ക്കുമെന്നും ബാക്കി തുക തന്റെ ഭാവി സുരക്ഷിതമാക്കാനും അവര്‍ ഉപയോഗിക്കും.

എയര്‍ലൈന്‍ ഉദ്യോഗസ്ഥനും ഫുഡ് ബ്ലോഗറുമായ 45 വയസുകാരന്‍ കിറില്‍ രണ്ട് പതിറ്റാണ്ടായി യുഎഇയില്‍ താമസിക്കുകയാണ്. ഇത്രയും വലിയൊരു സമ്മാനം ഒരിക്കലും പ്രതീക്ഷിച്ചില്ലെന്ന് അദ്ദേഹം പറയുന്നു. സമ്മാന വിവരം അറിയിച്ചുകൊണ്ട് മഹ്‌സൂസില്‍ നിന്നുള്ള ഇ-മെയില്‍ സന്ദേശം ലഭിച്ചപ്പോള്‍ പുറത്ത് സുഹൃത്തുക്കള്‍ക്കൊപ്പം പാര്‍ക്കില്‍ സമയം ചെലവഴിക്കുകയായിരുന്നു അദ്ദേഹം. സമ്മാനം കിട്ടിയെന്ന വിവരം ആദ്യം അദ്ദേഹം വിശ്വസിച്ചില്ല. എന്നാല്‍ മഹ്‌സൂസില്‍ പങ്കെടുത്ത തന്റെ മറ്റ് സുഹൃത്തുക്കള്‍ അഭിനന്ദിക്കാനായി വിളിച്ചപ്പോഴാണ് താന്‍ വിജയികളില്‍ ഒരാളായെന്ന വിവരം അദ്ദേഹത്തിന് ഉള്‍ക്കൊള്ളാനായത്.
ആവര്‍ത്തിച്ചും സ്ഥിരതയോടുമുള്ള പങ്കാളിത്തമാണ് നറുക്കെടുപ്പില്‍ വിജയിക്കാന്‍ ഏറ്റവും ആദ്യം വേണ്ടതെന്ന് കിറിലും അദ്ദേഹത്തിന്റെ സുഹൃത്തുക്കളും വിശ്വസിക്കുന്നു. സമ്മാനത്തുക കൊണ്ട് ഒരു പുതിയ കാര്‍ വാങ്ങണമെന്നതാണ് അദ്ദേഹത്തിന്റെ ആഗ്രഹം.
www.mahzooz.ae എന്ന വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് 35 ദിര്‍ഹം മുടക്കി ബോട്ടില്‍ഡ് വാട്ടര്‍ വാങ്ങുന്നതിലൂടെ മഹ്സൂസില്‍ പങ്കെടുക്കാം. ഓരോ ബോട്ടില്‍ഡ് വാട്ടര്‍ വാങ്ങുമ്പോഴും ഉപഭോക്താക്കള്‍ക്ക് ഒന്നിലേറെ നറുക്കെടുപ്പുകളില്‍ പങ്കെടുക്കാനുള്ള അവസരമാണ് ലഭിക്കുന്നത്. രണ്ട് വ്യത്യസ്ത സെറ്റ് സംഖ്യകള്‍ തെരഞ്ഞെടുക്കുന്നതിലൂടെ ഫന്റാസ്റ്റിക് ഫ്രൈഡേ എപ്പിക് ഡ്രോ, സൂപ്പര്‍ സാറ്റര്‍ഡേ ഡ്രോ എന്നിവയില്‍ പങ്കെടുക്കാം.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *