
dyson dubai duty free : ദുബായ് ഡ്യൂട്ടി ഫ്രീ വാര്‍ഷികം; 3 ദിവസത്തെ മൊത്ത വില്‍പ്പനയിലൂടെ വന്‍ നേട്ടം, ഏറ്റവും കൂടുതല്‍ വിറ്റഴിഞ്ഞത് ഈ ഉല്‍പന്നങ്ങള്‍
നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകള്‍ പരിശോധിക്കാം
ദുബായ് ഡ്യൂട്ടി ഫ്രീയുടെ 39-ാം വാര്‍ഷികത്തിന്റെ ഭാഗമായി നടന്ന 3 ദിവസത്തെ മൊത്ത വില്‍പ്പനയുടെ നേട്ടം 100 മില്യണ്‍ ദിര്‍ഹം. ദുബായ് ഡ്യൂട്ടി ഫ്രീ ആനിവേഴ്‌സറിയുടെ dyson dubai duty free ഭാഗമായി വാര്‍ഷിക സെയില്‍ പ്രഖ്യാപിച്ചിരുന്നു. വാട്സപ്പിൽ ഏത് ഭാഷയിൽ വരുന്ന മെസ്സേജുകളും ഇനി മലയാളത്തിൽ വായിക്കാം ഡിസംബര്‍ 18 മുതല്‍ 20 വരെയാണ് 72 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള വാര്‍ഷിക വില്‍പ്പന നടന്നത്. മൂന്ന് ദിവസങ്ങളില്‍ നടന്ന സെയിലില്‍ ഉല്‍പന്നങ്ങള്‍ക്ക് 25 ശതമാനം കിഴിവ് നല്‍കിയിരുന്നു. ‘ഹോം ഡെലിവറി’ ഉപഭോക്താക്കള്‍ക്ക് ‘ക്ലിക്ക് & കളക്റ്റ്’ ഓഫറുകള്‍ നല്‍കിയിരുന്നു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0 മൊത്ത വില്‍പ്പനയിലൂടെ ലഭിച്ച നേട്ടം 107.3 ദശലക്ഷം ദിര്‍ഹമാണ്. ദുബായ് ഇന്റര്‍നാഷണല്‍, അല്‍ മക്തൂം ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടുകള്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 23 ശതമാനം കൂടുതല്‍ നേട്ടം കൈവരിച്ചു.
മൂന്ന് ദിവസത്തെ കാലയളവില്‍ 26.5 മില്യണ്‍ ദിര്‍ഹത്തിന്റെ വില്‍പ്പനയുമായി പെര്‍ഫ്യൂമുകള്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട വിഭാഗമായി. വാച്ചുകള്‍ 10.2 മില്യണ്‍ ദിര്‍ഹത്തിന്റെ വില്‍പ്പന നേടി. 7.5 മില്യണ്‍ ദിര്‍ഹത്തിന്റെ വില്‍പ്പനയുമായി കോസ്മെറ്റിക്സ് തൊട്ടുപിന്നാലെയുണ്ട്. ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യണയര്‍ റാഫിളിന്റെ ടിക്കറ്റ് വില്‍പ്പന 7 മില്യണ്‍ ദിര്‍ഹത്തിലെത്തി, ഇത് ജനപ്രിയ വിഭാഗമാക്കി മാറി.
ഇതേ കാലയളവിലെ ഓണ്‍ലൈന്‍ വില്‍പ്പന 7.9 ദശലക്ഷം ദിര്‍ഹത്തിന് മുകളിലെത്തി, ക്ലിക്ക് & കളക്ട്, ഹോം ഡെലിവറി സേവനങ്ങള്‍ വഴി മൊത്തം 6,122 ഓര്‍ഡറുകള്‍ ലഭിച്ചു. കൂടാതെ ഓണ്‍ലൈനില്‍ നിരവധി പേര്‍ ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യണയര്‍, ഫൈനെസ്റ്റ് സര്‍പ്രൈസ് പ്രമോഷനുകള്‍ക്കുള്ള ടിക്കറ്റുകള്‍ വാങ്ങി.
മൂന്ന് ദിവസത്തെ വാര്‍ഷികത്തില്‍ ഇത്രയും മികച്ച വില്‍പ്പന കൈവരിച്ചതില്‍ ഞങ്ങള്‍ക്ക് അതിയായ സന്തോഷമുണ്ടെന്നും നിരവധി യാത്രക്കാര്‍ക്ക് ഞങ്ങള്‍ നല്‍കുന്ന പ്രത്യേക കിഴിവ് പ്രയോജനപ്പെടുത്താന്‍ അവസരമുണ്ടായെന്നും ദുബായ് ഡ്യൂട്ടി ഫ്രീ എക്സിക്യൂട്ടീവ് വൈസ് ചെയര്‍മാനും സിഇഒയുമായ കോം മക്ലോഗ്ലിന്‍ പറഞ്ഞു. ഈ വില്‍പ്പന നേടാന്‍ ഞങ്ങളെ സഹായിച്ചതിന് ഉപഭോക്താക്കള്‍ക്കും ജീവനക്കാരും നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)