civil court dubai
Posted By editor Posted On

civil court abu dhabi : യുഎഇ: ഇലക്ട്രിക് ബോക്‌സ് പൊട്ടിത്തെറിച്ച് വെല്‍ഡര്‍ക്ക് പരിക്കേറ്റു; നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി

നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകള്‍ പരിശോധിക്കാം

ജോലിക്കിടെ പൊള്ളലേറ്റ വെല്‍ഡര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി. ഇലക്ട്രിക് ബോക്‌സ് പൊട്ടിത്തെറിച്ച് ജോലിക്കാരന് പരിക്കേറ്റ സംഭവത്തിലാണ് കമ്പനിയും എഞ്ചിനീയറും 600,000 ദിര്‍ഹം നല്‍കണമെന്ന് അബുദാബി അപ്പീല്‍ കോടതി civil court abu dhabi വിധിച്ചത്.  വാട്സപ്പിൽ ഏത് ഭാഷയിൽ വരുന്ന മെസ്സേജുകളും ഇനി മലയാളത്തിൽ വായിക്കാം  ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതിയുടെ വിധി ശരിവയ്ക്കുകയായിരുന്നു അബുദാബി അപ്പീല്‍ കോടതി.
സംഭവം നടക്കുമ്പോള്‍ താന്‍ എഞ്ചിനീയറുടെ അടുത്ത് ജോലി ചെയ്യുകയായിരുന്നുവെന്ന് വെല്‍ഡര്‍ പറഞ്ഞു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0 വൈദ്യുതി ബന്ധം വിച്ഛേദിച്ചിട്ടില്ലാത്ത ഇലക്ട്രിക് ബോക്‌സ് തുറക്കാന്‍ എഞ്ചിനീയര്‍ തന്നോട് ആവശ്യപ്പെട്ടു. തുടര്‍ന്ന് ബോക്‌സ് പൊട്ടി തന്റെ മുഖത്തും നെഞ്ചിലും വലതു കൈയ്യിലും പൊള്ളലേറ്റുവെന്ന് പരാതിക്കാരന്‍ പറയുന്നു.

എഞ്ചിനീയറും കമ്പനിയും താന്‍ അനുഭവിച്ച ഭൗതികവും ധാര്‍മ്മികവുമായ നാശനഷ്ടങ്ങള്‍ക്ക് പരിഹാരമായി 3 ദശലക്ഷം ദിര്‍ഹം നല്‍കണമെന്ന് വെല്‍ഡര്‍ ആവശ്യപ്പെട്ടു. ജുഡീഷ്യല്‍ ക്ലെയിം തീയതി മുതല്‍ മുഴുവന്‍ പണമടയ്ക്കുന്നത് വരെയുള്ള 12 ശതമാനം നിയമപരമായ പലിശ നല്‍കണമെന്നും അദ്ദേഹം വ്യക്തമാക്കി.
പരാതിക്കാരന്റെ മുഖത്തും കഴുത്തിലും നെഞ്ചിലും കൈകളിലും വൈദ്യുതാഘാതമേറ്റതായി ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ തെളിഞ്ഞു. ശേഷം ഇരയ്ക്ക് സംഭവിച്ച ഭൗതികവും ധാര്‍മ്മികവുമായ നാശനഷ്ടങ്ങള്‍ക്ക് നഷ്ടപരിഹാരമായി 600,000 ദിര്‍ഹം നല്‍കണമെന്ന് എഞ്ചിനീയറോടും കമ്പനിയോടും കോടതി ഉത്തരവിടുകയായിരുന്നു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *